സ്കൂൾ പഠനകാലത്ത് തന്നെ കലാമേഖലയിൽ തന്റേതായ കഴിവ് തെളിയിച്ച താരമാണ് ജൂവൽ മേരി. കോളേജ് പഠനകാലത്ത് കോർപ്പറേറ്റുകളുടെ പ്രോഗ്രാമുകൾ ഉൾപ്പെടെ നിരവധി സ്റ്റേജ് ഷോകളിൽ അവതാരികയായി പങ്കെടുത്തു.
2014 മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജുവൽ മേരി മലയാളികൾക്ക് മുന്നിൽ ശ്രദ്ധിക്കപ്പെടുന്നത്. റിയാലിറ്റി ഷോയിൽ നിന്ന് കിട്ടിയ പ്രശസ്തി താരത്തിന് സിനിമയിലേക്കുള്ള അവസരം തുറന്നു കൊടുത്തു. 2015 മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിൽ നായികയായാണ് ജുവലിന്റെ സിനിമ അരങ്ങേറ്റം.
തുടർന്ന് ഉട്ടോപ്യയിലെ രാജാവ്,ഒരേ മുഖം, ഞാൻ മേരിക്കുട്ടി എന്നിവ ഉൾപ്പെടെ അഞ്ചിൽ അധികം സിനിമകളിൽ അഭിനയിച്ചു. ആദ്യ രണ്ട് ചിത്രങ്ങളും മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആയിരുന്നു. രണ്ടിലും മമ്മൂട്ടിയുടെ നായികയായി ആണ് ജുവൽ പ്രത്യക്ഷപ്പെട്ടതും. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ഉൾപ്പെടെ പല ടെലിവിഷൻ ഷോകളുടെയും അവതാരികയായി ജുവൽ മേരി പ്രവർത്തിക്കുന്നുണ്ട്.
2015 ഏപ്രിലിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ടെലിവിഷൻ പ്രോഗ്രാമുകളുടെ സംവിധായകനും നിർമ്മാതാവുമായ ജെൻസൺ സക്കറിയയാണ് താരത്തിന്റെ ഭർത്താവ്. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ജൂവൽ മേരി എന്ന താരത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യചിത്രമായ പത്തേമാരി തീയേറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.
പ്രവാസികളുടെ കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് താരം അവതരിപ്പിച്ചതും.താരം ആദ്യചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഇന്ന് താരം സിനിമ രംഗത്ത് അത്ര സജീവമല്ല. അപ്പോഴും സോഷ്യൽ മീഡിയ വഴി ആരാധകരുമായി തൻറെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയുടെ സംവിധായകനാണ് ജുവലിൻറെ ഭർത്താവ്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവെക്കുന്നതിൽ താരം എപ്പോഴും മുൻപിൽ ആണ്.തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പലപ്പോഴും ജുവൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ഒരു ചിത്രത്തിന് ഒപ്പം എന്റെ ശരീരത്തിലെ ഏറ്റവും ഭംഗിയുള്ള ഭാഗം എന്ന് എഴുതിയ തുടർന്ന് അത് എന്നാണ് ആകും എന്ന് അറിയണമെങ്കിൽ പോസ്റ്റിനു താഴെ നോക്കണമെന്ന് കുറച്ചു കുറെ കുത്തുകൾ ഇട്ടശേഷം എൻറെ തല എന്ന് എഴുതിക്കൊണ്ടാണ് ജുവൽ നൽകിയ ക്യാപ്ഷൻ നിമിഷനേരംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറുതെ പറ്റിച്ചു എന്ന് തുടങ്ങുന്ന ധാരാളം കമൻറുകൾ ആണ് പോസ്റ്റിനു താഴെ ഉണ്ടായത്.
ഇപ്പോൾ ഏറ്റവും ഒടുവിലായി താരം പങ്കു വെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തടിയുള്ളവരെ എന്തുകൊണ്ട് ആരും സുന്ദരികളും സുന്ദരന്മാരും എന്ന് വിളിക്കുന്നില്ല എന്നാണ് താരം ചോദിക്കുന്നത്. തടി കുറഞ്ഞു മെലിഞ്ഞു സുന്ദരിയായി തുടങ്ങിയ തലക്കെട്ടിൽ വരുന്ന വാർത്തകളെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
അഴകിനെ അളക്കുന്ന സ്കെയിൽ ചെറുതാണെന്നും ആരോ അളന്ന് വെച്ച ഒരു വാർപ്പിനുള്ളിലേക്ക് കേറി നിൽക്കാൻ സാധിക്കുന്ന ആ ഒരു ദിവസം മാത്രമേ സുന്ദരി ആവൂ എന്ന് വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്ത് കഴിയേണ്ടി വരും എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.