in

നടിയോ മോഡിലോ ഒന്നുമല്ല!! എന്നാൽ ഈ മുപ്പത്‌ കാരിയുടെ പിന്നാലെ നടക്കുന്നത് 18 ലക്ഷത്തിൽ അധികം ആളുകൾ..!!

ഒരു നടിയോ സെലിബ്രിറ്റിയോ ഒന്നും അല്ലാതിരുന്നിട്ടും കൂടി സ്വപ്ന വ്യാസ പട്ടേൽ എന്ന സുന്ദരിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് എണ്ണം പതിനെട്ട് ലക്ഷം ആണ്. എന്താണ് ഇവർക്ക് ഇത്രയും ആരാധകർ ഉണ്ടാകാൻ കാരണം എന്ന് പലരും ചിന്തിക്കാം. ഈ പെൺകുട്ടി ആരാണെന്ന് തിരക്കുന്നവരും കുറവല്ല.

സ്വപ്ന ഒരു ഫിറ്റ്നസ് എക്സ്പേർട്ട് ആണ്. ആരെയും ആകർഷിക്കുന്ന ശരീരസൗന്ദര്യമാണ് താരത്തിന്റെ പ്രത്യേകത. മോഡലുകളെയും മറ്റും അതിശയിപ്പിക്കുന്ന സൗന്ദര്യം. അധികവും ശരീരഭാരം കുറയ്ക്കാനും സൗന്ദര്യസംരക്ഷണത്തിനും ഉള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

വർക്കൗട്ട് വീഡിയോ പങ്കുവെക്കുമ്പോൾ തന്നെ അത് നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുക്കുന്നത്. അറിയപ്പെടുന്ന സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലക കൂടിയാണ് ഇപ്പോൾ സ്വപ്ന വ്യാസ പട്ടേൽ. 1989 നവംബർ പത്തിന് ഗുജറാത്തിൽ ജനിച്ച സ്വപ്ന മോട്ടിവേഷൻ സ്പീക്കറും സ്ത്രീശാക്തീകരണ ഉദ്യമങ്ങളിൽ പങ്കാളിയും ആണ്.

സ്വപ്നയുടെ അച്ഛൻ ജയനാരായണൻ വ്യാസ ഗുജറാത്ത് സംസ്ഥാനത്തെ മുൻ ആരോഗ്യ മന്ത്രിയാണ്. പരസ്യചിത്രങ്ങളിൽ മോഡലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം. ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചു കൊണ്ടാണ് 30കാരിയായ ഈ സുന്ദരി സോഷ്യൽ മീഡിയ അക്കൗണ്ടിൽ തരംഗം ഉണ്ടാക്കുന്നതും.

ഇൻസ്റ്റഗ്രാമിൽ മാത്രം 20 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. ബിജെപി എംഎൽ അങ്കൂർ ലതയുടെ ചിത്രങ്ങൾ സ്വപ്നയുടേത് എന്ന പേരിൽ നേരത്തെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രങ്ങൾ ലതയുടെതല്ല തന്റേത് ആണെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് സ്വപ്ന വാർത്തകളിൽ ഇടംനേടി തുടങ്ങിയത്.ഈ ഇന്ത്യൻ സുന്ദരി ആരാണെന്നറിയാൻ പിന്നീട് സോഷ്യൽ മീഡിയയിൽ തിരച്ചിൽ നടത്തിയത് ധാരാളം ആളുകൾ ആണ്. 20 ലക്ഷത്തിലധികം ആരാധകരെ വളരെ കുറഞ്ഞ സമയം കൊണ്ട് താരം നേടിയെടുക്കുകയും ചെയ്തു. അപർണ ജയസൂര്യ, അമൃതാ സഞ്ജു തുടങ്ങി മലയാളത്തിൽ നിന്നുള്ള നിരവധി പേർ ചിത്രങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയതും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ഇന്ന് നിരവധി മോഡലുകളാണ് ഓരോ ദിവസവും വന്ന് നിറയുന്നത്. ഓരോരുത്തരും തങ്ങളുടെതായ വ്യത്യസ്തത അഭിനയരംഗത്ത് പ്രകടമാക്കാൻ ശ്രമിക്കുമ്പോൾ തന്റേതായ ഒരു വ്യക്തിത്വവും അടയാളപ്പെടുത്തലും സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും ചെലുത്തുവാൻ സ്വപ്നയ്ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

അതിന്റെ ഉദാഹരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന അംഗീകാരങ്ങളുടെ കമൻറ്കൾ. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ താരങ്ങൾ പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമാവുകയാണ് ചെയ്യുന്നത് .എന്നാൽ സ്വപ്നയുടെ ചിത്രത്തിന് താഴെ അത്തരത്തിലുള്ള യാതൊരു മോശം കമന്റുകളും വരുന്നില്ല എന്നത് താരത്തിന് വിജയം ആണെന്ന് തന്നെ പറയാം.

തന്നെ പിന്തുടരുന്ന ആരാധകർക്ക് മടുപ്പും വിരസതയും ഒന്നും ഉണ്ടാകാതെയുള്ള പുതിയ പുതിയ പോസ്റ്റുകളാണ് സ്വപ്ന സൈബർ ഇടങ്ങളിൽ പങ്കുവെക്കുന്നത്.; അതുകൊണ്ട് തന്നെയാണ് അവയൊക്കെയും വളരെ പെട്ടെന്ന് ആളുകളുടെ പ്രീതി പിടിച്ചുപറ്റുന്നത്.

Written by Editor 1

അലൻസിയറെ ഉമ്മവെക്കുന്ന രംഗം ഞാൻ പറഞ്ഞിട്ട് ആണ് സംവിധായകൻ കൂട്ടിച്ചേർത്തത്; നീന കുറുപ്പിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

ഈ ചിരിയിൽ ആരും വീഴും.. ക്യൂട്ട് സുന്ദരിയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ, കാണാം