in

അലൻസിയറെ ഉമ്മവെക്കുന്ന രംഗം ഞാൻ പറഞ്ഞിട്ട് ആണ് സംവിധായകൻ കൂട്ടിച്ചേർത്തത്; നീന കുറുപ്പിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് മലയാള സിനിമയിലെ അഭിവാജ്യഘടകം ആയി മാറിയ താരമാണ് നീന കുറുപ്പ്.സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ നായികയാക്കിയതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു.

1987 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനെ തുടർന്ന് നീന കുറിപ്പിന് പിന്നീട് എൺപതിലധികം മലയാളസിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിച്ചത്. എൻട്രു ഇളമൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.

സിനിമകളേക്കാൾ ഉപരി നിരവധി ടെലിവിഷൻ പരമ്പരകളിലും തൻറെ അഭിനയ സാന്നിധ്യം അറിയിക്കുവാൻ സാധിച്ച നീന സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. പല പരസ്യചിത്രങ്ങളിലും മോഡലായും പ്രത്യക്ഷപ്പെടാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസ്, കൈയ്യൊപ്പ്, രസികൻ, പാണ്ടിപട, തീവണ്ടി, ബിടെക് തുടങ്ങിയവ താരത്തിന്റെ കരിയറിലെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ചിത്രങ്ങളിൽ ചിലതാണ്.

മുൻ നിര സംവിധായകർക്കും താരങ്ങൾക്കും ഒപ്പം എല്ലാം പ്രവർത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. സിനിമയിൽ എത്തി 32 വർഷം പിന്നിട്ടിരിക്കുകയാണ് താരം. 20കാരിയായ പവിത്രയുടെ അമ്മയാണ് നീന എന്നറിഞ്ഞപ്പോൾ പലരും അത് വിശ്വസിച്ചില്ലെന്ന് താരം തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. ചേച്ചിയും അനിയത്തിയും പോലെയാണ് നിങ്ങളെ എന്ന് പലരും പറയാറുണ്ട് എന്നും താരം വ്യക്തമാക്കുകയുണ്ടായി.

തികച്ചും അപ്രത്യക്ഷമായാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. അഭിനയത്തെ ഗൗരവമായി കാണാതിരുന്ന സാഹചര്യത്തിൽ മമ്മൂട്ടിയെ പോലെ ഒരു നടൻറെ കൂടെ അഭിനയിക്കുകയാണെന്ന് എക്സൈറ്റ്മെന്റ് പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും ഇന്ന് ഒരു സീനിലെങ്കിലും അദ്ദേഹത്തോട് അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ വല്ലാത്ത എക്സൈറ്റ്മെന്റായിരിക്കും എന്നും നീന വ്യക്തമാക്കുന്നു.

ശരിക്കും ഒരു വെക്കേഷൻ മൂഡിലായിരുന്നു ആദ്യ സിനിമയിലേക്ക് പോയിരുന്നത്. സിനിമയിലെ കഥാപാത്രം റിബൽ ടൈപ്പ് ആയതിനാൽ താനും അത്തരത്തിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള വേഷമായിരുന്നില്ല. അങ്ങനെയുള്ള വേഷമായിരുന്നുവെങ്കിൽ വിനയായേനെ എന്നും താരം വ്യക്തമാക്കുന്നു.

തൻറെ കരിയറിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലെ ഝാൻസി എന്ന കഥാപാത്രം. രണ്ട് സീനുകൾ മാത്രമേയുള്ളൂ എങ്കിലും തനിക്ക് തൃപ്തി നൽകിയ കഥാപാത്രമായിരുന്നു അതെന്ന് താരം വ്യക്തമാക്കുന്നു.

സത്യത്തിൽ അത്തരം ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യാനാണ് തനിക്ക് താല്പര്യം എന്നും കരയുന്ന അമ്മ, കരയുന്ന ചേച്ചി അതൊക്കെ താൻ കുറെയധികം ചെയ്തതാണെന്നും ഇനിയെങ്കിലും അല്പം വെറൈറ്റി ഷെയ്ഡ് ഉള്ള കഥാപാത്രം ചെയ്യണമെന്നും ആഗ്രഹിക്കുന്നതായി താരം പറയുന്നു.

അത്തരത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഇപ്പോഴും കാത്തിരിക്കുന്നത് എന്നും അതിനുള്ള പ്രായം കടന്നുപോയിക്കൊണ്ടിരിക്കുകയാണ് എന്നും നീന വ്യക്തമാക്കുന്നു. പാപം ചെയ്യാത്തവരിലെ തന്റെ ആദ്യ രംഗം അലൻസിയറിന് ചുംബനം നൽകി എണീറ്റ് പോകുന്നതായിരുന്നു. സത്യത്തിൽ ആ രംഗം വെറുതെ അടുത്തുനിന്ന് എണീറ്റ് പോകുന്നതായിരുന്നു.

എന്നാൽ എനിക്ക് എന്തോ അത്തരത്തിൽ വെറുതെ എണീറ്റ് പോയാൽ ശരിയാവില്ല എന്ന് തോന്നി. അങ്ങനെ ഞാനാണ് ചുംബിച്ചു കൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട് ചോദിക്കുന്നത്. അദ്ദേഹം അത് സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. എൻറെ അഭിനയത്തെ ഏതൊക്കെ ലെവലിലേക്ക് കൊണ്ടുപോകാൻ പറ്റും എന്നതിന് തെളിവാണ് ആ കഥാപാത്രം എന്നും നീന വ്യക്തമാക്കുന്നു.

Written by Editor 1

നല്ല ചെരുപ്പോ വസ്ത്രമോ കണ്ടാൽ അപ്പോൾ സുരേഷേട്ടനും രാധിക ചേച്ചിയും എനിക്ക് വാങ്ങി തരും, ഒരു തവണ തന്റെ പാട്ട് ഇഷ്ടപെട്ട രാധിക ചേച്ചി കഴുത്തിൽ കിടന്ന സ്വർണ്ണമാല വരെ എനിക്ക്ഊ രി നൽകി; അമൃത സുരേഷ് പറയുന്നു

നടിയോ മോഡിലോ ഒന്നുമല്ല!! എന്നാൽ ഈ മുപ്പത്‌ കാരിയുടെ പിന്നാലെ നടക്കുന്നത് 18 ലക്ഷത്തിൽ അധികം ആളുകൾ..!!