ഭരതനാട്യം നർത്തകി ആയി കലാ ജീവിതം ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരികയായി കരിയറിന് തുടക്കമിട്ട താരമാണ് പാർവതി തിരുവോത്ത്. കിരൺ ടിവിയിൽ അവതാരികയായിരിക്കുന്ന സാഹചര്യത്തിൽ 2006 പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.
ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായി താരം തിളങ്ങുകയും ചെയ്തു. പാർവതി ആദ്യമായി പ്രധാന നായിക വേഷം ചെയ്യുന്നത് 2007ൽ ഇറങ്ങിയ കന്നട ചിത്രമായ മിലാനയിലാണ്. പുനത്ത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു.
ആ സിനിമയിലെ പാർവതിയുടെ അഭിനയം കന്നട സിനിമ പ്രേമികളുടെ പ്രശംസ നേടുകയും തുടർന്ന് ആ വർഷം തന്നെ സിബിമലയിൽ, മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. 2008 ൽ അഭിനയിച്ച തമിഴ് സിനിമയിലെ പാർവതിയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും ആ വർഷത്തെ മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭ്യമാവുകയും ചെയ്തു.
ഇതോടുകൂടി പുതുമുഖ നടിക്കുള്ള വിജയ് ടിവി അവാർഡ് ഈ ചിത്രത്തിലൂടെ തന്നെ താരം നേടിയെടുത്തു. 2011ൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെയാണ് പാർവതി മലയാള സിനിമയിൽ ശ്രദ്ധേയ ആകുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 2014 റിലീസായ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രത്തിലൂടെ താരം ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള ഫിലിം ഫെയർ അവാർഡ് അർഹമായി.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറഞ്ഞ 2018ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് പാർവതിയെ സിനിമാലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചാർലി എന്ന കഥാപാത്രത്തിലെ അഭിനയത്തിന് 2015ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭ്യമായി. 2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം പാർവതിക്ക് ഐ എഫ് ഐ ബെസ്റ്റ് ആക്ടർ ഫീമെയിൽ അവാർഡ് നേടിക്കൊടുത്തു.
വലിയ വിജയമായി തീർന്ന ടേക്ക് ഓഫ് എന്ന ചിത്രം ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും താരത്തിന്റെ കഥാപാത്രങ്ങൾ അത്രത്തോളം ഉയരത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനു പോലും താരത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. 2017ൽ ഒരു ഹിന്ദി ചിത്രത്തിൽ ഇർഫാൻഹാന്റെ നായികയായി പാർവതി അഭിനയിക്കുകയുണ്ടായി. സിനിമയ്ക്ക് പുറത്തുള്ള ഇടപെടലുകൾ കൊണ്ടും താരം ശ്രദ്ധേയയാണ്.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് പാർവതി തിരുവോത്ത്. സിനിമയ്ക്ക് അകത്തും പുറത്തുള്ള പല സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യം തന്നെയാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.