സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി ഒന്നിച്ചതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ അമൃതയാണ്. അമൃതയുടെ വിവിധങ്ങളായ കഴിഞ്ഞകാല കഥകളാണ്. മുന്‍ ഭര്‍ത്താവ് ബാലയുടെ വീതം ആശംസകള്‍ കൂടി എത്തിയതോടെ കമന്റിടുന്നവരും ആക്ടീവായിരിക്കുകയാണ്.
എന്നാല്‍, കല്ല്യാണത്തിരക്ക് ഒഴിഞ്ഞതോടെ കട്ട മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു പണിയും ഇല്ലാതിരിക്കുന്നവര്‍ക്ക് അപ്പോം മുട്ടക്കറീം ഓഫര്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റുമായായിരുന്നു അമൃതയും ഗോപീയും എത്തിയത്. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപി അമൃതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അമൃത എനിക്കും രാധികയ്ക്കും മകളെപ്പോലെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഇരുവരും എത്തിയപ്പോഴുള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. അന്ന് സ്റ്റാര്‍ സിംഗര്‍ വേദിയില്‍ മിന്‍സാരക്കനവിലെ പാട്ടാണ് അമൃത പാടിയത്. അത് സുരേഷ് ഗോപിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു.
വളരെ മനോഹരമായ വേഷത്തിലായിരുന്നു അമൃത അന്നെത്തിയത്. എന്നാല്‍, അമൃതയുടെ ചെരുപ്പ് വളരെ മോശമായിരുന്നു. ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് സുരേഷ് ഗോപി ശരത്തിനോട് ചോദിച്ചു. അതിന് ശേഷമാണ് സുരേഷ് ഗോപിക്ക് അമൃതയുമായും അമൃതയുടെ കുടുംബവുമായുമുള്ള അടുപ്പം തുടങ്ങുന്നത്.
അന്നു മുതല്‍ അമൃതയെ തന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും, അമൃത മാത്രമല്ല അനിയത്തി അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണ് ഇതിനിടെ, സുരേഷ് ഗോപിയുടെ ഭാര്യ രാധിക അവരുടെ മാല ഊരി അമൃതയ്ക്ക് നല്‍കിയ സംഭവവും ഉണ്ടായി. മറ്റുള്ളവരെപ്പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണമെന്ന് പറഞ്ഞു.
മൂത്ത മകളെപ്പോലെയാണ് അവര്‍ അമൃതയെ കാണുന്നതെന്ന് സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നല്ല ഡ്രസ്സ് കണ്ടാല്‍ അത് തന്നോട് വാങ്ങിക്കാന്‍ പറയും, നല്ല ചെരുപ്പ് വാങ്ങിക്കാന്‍ പണം കൊടുക്കും അങ്ങനെ അവരുടെ വീട്ടില്‍ വലിയ സ്ഥാനമാണ് തനിക്ക് നല്‍കുന്നതെന്ന് അമൃതയും ശരിവെക്കുന്നു.
എന്നാല്‍, ഗോപീ സുന്ദറുമായുള്ള വിവാഹ ശേഷം സുരേഷ് ഗോപി പ്രതികരമൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിവാഹ ശേഷം സുരേഷ് ഗോപിക്കും അമൃതയ്ക്കും നേര്‍ക്ക് കടുത്ത ആക്രമണങ്ങളാണ് സൈബര്‍ ലോകത്തു നിന്നും വന്നത്. എന്നാല്‍, അവര്‍ ഇതൊന്നും മൈന്റ് ചെയ്യുന്നില്ല. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി ഇവര്‍ പങ്കുവെക്കുന്നത് തുടരുകയാണ്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.