മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസ്സന്‍. മലയാളത്തിലും തമിഴിലുമായി സജീവമാണ് താരം. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട മലയാള ചിത്രങ്ങളെ കുറിച്ചും തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചും തുറന്ന് പറയുകയാണ് അന്‍സിബ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവസാന നിമിഷം തനിക്ക് നഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും നടി മനസ് തുറന്നത്.
അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ, അവസാന നിമിഷം നഷ്ടപ്പെട്ട സിനിമകള്‍ കുറേ ഉണ്ട്. ‘ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.
ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു നമ്മള്‍ എന്ന സിനിമയില്‍ അഭിനയിപ്പിച്ചത്. അതുപോലെ ആര്‍ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ അന്‍സിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാന്‍ സാധ്യത കുറവായിരിക്കുമെന്ന്. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക് ചാന്ദ്‌നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ദൃശ്യം കിട്ടിയല്ലോ.
ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അന്‍സിബയുടെ മറുപടി. മറ്റാരുമല്ല അത് നടന്‍ സൂര്യയാണ്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. എന്റെ വിവാഹം കഴിഞ്ഞെന്ന ഗോസിപ്പുകളാണ് കൂടുതലായി കണ്ടത്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ട്.
വിവാഹം എന്നുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്. ഇഷ്ടപ്പെടുന്ന ആളെ കണ്ടാല്‍ വിവാഹം കഴിക്കാമെന്നാണ് അവര്‍ക്ക് നല്‍കുന്ന മറുപടി. എന്നെ മനസിലാക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയായി എത്തേണ്ടതെന്ന് ആഗ്രഹമുണ്ട്. ചില ഗോസിപ്പുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.
ആദ്യമൊക്കെ ഹോട്ട് ഹീറോയിന്‍ എന്ന് പറഞ്ഞ് കമന്റുകള്‍ വരുമ്പോള്‍ ഒരുപാട് വിഷമം തോന്നുമായിരുന്നു. സോഷ്യല്‍ മീഡിയ ഒക്കെ ആക്ടീവ് ആയി തുടങ്ങുന്ന സമയമാണ് അത്. ഞാനാണെങ്കില്‍ പക്ക ഒരു വില്ലേജില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയും. ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്ത് പോസ്റ്റ് ഇടും. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചു എങ്കിലും പിന്നീട് അത് ഒഴിവാക്കാന്‍ സാധിച്ചു.
ദൃശ്യം എന്ന സിനിമയിലൂടെയാണ് അന്‍സിബ ഹസന് കരിയര്‍ ബ്രേക്ക് ലഭിച്ചത്. അതിന് ശേഷം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2 യും പ്രേക്ഷകര്‍ അംഗീകരിച്ചു. ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച സിബിഐ 5 ല്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ സാധിച്ചതിലും, ജനം അത് അംഗീകരിച്ചതിന്റെയും സന്തോഷത്തിലാണ് അന്‍സിബ.
സിനിമ അഭിനയിക്കുന്നതിന്റെയും തിരക്കഥ എഴുത്തിന്റെയും സംവിധാനം ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിലാണ് നിലവില്‍ അന്‍സിബ. ഇപ്പോള്‍ പ്രണയവും കല്യാണവും ഒന്നുമില്ല. പ്രണയം ഉണ്ടായിരുന്നു, പക്ഷെ പാളിപ്പോയി. അതിന് ശേഷം പ്രണയം തോന്നാന്‍ മാത്രം ഒരാളെ കണ്ടില്ല- അന്‍സിബ പറഞ്ഞു.