ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് നമ്മുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന് നിറയുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, വാട്സപ്പ് തുടങ്ങി ആളുകൾ സജീവമായിരിക്കുന്ന എല്ലാ സമൂഹമാധ്യമ ആപ്പുകളിലും ഇന്ന് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിനംപ്രതി വന്ന് നിറയുന്നുണ്ട്.
പല മോഡലുകളുടെയും പേരും അവർ ആരാണെന്ന് പോലും അറിയാതെയാണ് പ്രേക്ഷകർ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആസ്വദിക്കുന്നത്. ആരായാലും എന്തായാലും കണ്ണിന് ഇമ്പം ഉള്ള ചിത്രങ്ങൾ ആണെങ്കിൽ അതിനെ പ്രമോട്ട് ചെയ്യുന്ന സമൂഹമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ യുവാക്കളും മുതിർന്നവരും അടക്കം എല്ലാവരും ഇന്ന് ഫോട്ടോഷൂട്ടിന് അടിമകൾ ആയിരിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.
ഓരോ ഓരോ മിനിറ്റിലും നിരവധി മോഡലുകളാണ് ഫോട്ടോഷൂട്ട് ലോകത്തേക്ക് കടന്നു വരുന്നത്. അതിന് ഒരു പ്രധാന കാരണം ഈ മേഖലയ്ക്ക് ഇന്ന് ലഭിച്ചിരിക്കുന്ന പ്രാധാന്യവും പ്രചാരവും തന്നെയാണ്. ആര് ചെയ്താലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് എങ്കിൽ അംഗീകരിക്കുന്ന സമൂഹത്തിന് കീഴിൽ പങ്കു വയ്ക്കപ്പെടുന്ന ചിത്രങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ ലഭിക്കുന്നു എന്ന് പറയുന്നതിൽ അതിശയം ഒന്നുമില്ല.
ഏത് ഫോട്ടോഷൂട്ടിന് ആയാലും ആരാധകരേറെയാണ്. ഗ്ലാമറസ് ആയാലും നാടൻ ആയാലും പരമ്പരാഗത ഫോട്ടോഷൂട്ടുകൾ ആയാലും അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. അങ്ങെനെ ഒട്ടേറെ ഫോട്ടോഷൂട്ടുകളാണ് ഇപ്പോഴത്തെ ട്രെൻഡ്.
സിനിമ, സീരിയൽ, മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നിരുന്ന താരങ്ങൾ മാത്രമായിരുന്നു മുൻപ് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടിരുന്നത് എങ്കിൽ ഇന്ന് കുടിലിൽ ഉള്ളവർ പോലും ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്ന ഒരു പ്രവണത കാണാൻ സാധിക്കുന്നു.ഫോട്ടോഷൂട്ടുകളിലൂടെ പ്രസിദ്ധർ ആയവർ ഏറെയാണ്.
സാമ്പത്തികനേട്ടം എന്നതിനേക്കാളുപരി തന്നെ നാലാൾ അറിയുന്നു എന്ന് പറയുന്നതിലെ ഗമ തന്നെയാണ് പലരെയും ഈയൊരു മേഖലയിലേക്ക് അടിപ്പിക്കുന്നത്. വലിയ ജോലികൾ ഉപേക്ഷിച്ചും സുഖസൗകര്യങ്ങൾ വെടിഞ്ഞു ഫോട്ടോകളുടെ പിന്നാലെ പോകുന്നവരും കുറവല്ല. സാധാരണക്കാർ വരെ ഇന്ന് ഫോട്ടോഷൂട്ട്കളിലേക്ക് കടന്നു വന്നിരിക്കുന്നത് കൊണ്ട് തന്നെ ഫോട്ടോഷൂട്ട് രീതിയും മാറിയിരിക്കുകയാണ്.
വലിയ കൺസെപ്റ്റിലുള്ള തീമുകളിൽ നിന്നും മാറി ഇന്ന് ഏറ്റവും ചെറിയ തോതിൽ കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ ഫോട്ടോഷൂട്ട് ചിത്രീകരിക്കാം എന്നാണ് ഫോട്ടോ ഗ്രാഫർമാർ ഉൾപ്പെടെ ചിന്തിക്കുന്നതും.വ്യക്തി ജീവിതത്തോട് അടുത്തു നിൽക്കുന്നത് ആകാനും അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഒരു മോഡലിന്റെ ഫോട്ടോ ഷൂട്ട് ആണ്.
ഒറ്റനോട്ടത്തിൽ നോക്കിക്കഴിഞ്ഞാൽ തനി നാടൻ രീതിയിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് നല്ല നാടൻ തേൻ വരിക്ക ചക്ക തന്നെയാണ്. ചക്കയും കൈയ്യിലേന്തി നിൽക്കുന്ന മോഡലിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
അല്പം ഗ്ലാമർ ലുക്കിൽ ആയതുകൊണ്ട് തന്നെ ചിത്രത്തിന് താഴെ നിരവധി മോശം കമൻറുകൾ വരുന്നുണ്ട്. പലതും ശരീരത്തെയും ചക്കയെയും ഉപമിച്ചുകൊണ്ട് ഉള്ളതുമാണ്. എന്നാൽ വിമർശനങ്ങളും പരിഹാസങ്ങളും ഒരു വഴിയിൽ കിടക്കുമ്പോൾ ചിത്രങ്ങൾ ആളുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം.