in

എന്നെ ചിലർ മോശമാക്കി ചിത്രീകരിക്കുന്നു, എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു; കൂടെവിടെ താരം അൻഷിത തുറന്ന് പറയുന്നു

കൂടെവിടെ എന്ന സീരിയലിലൂടെ ഇപ്പോള്‍ പ്രേക്ഷക മനംകീഴടക്കുന്ന അന്‍ഷിത യൂട്യൂബിലും വളരെ അധികം സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. നേരത്തേ നടിയ്‌ക്കെതിരെ ഉയര്‍ന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നടി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വഴി കുറച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു അന്‍ഷിത. എൻ്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും കരിയർ നശിപ്പിക്കുന്ന രീതിയിലും തന്നെ മാനസികമായി തളർത്താനുള്ള ശ്രമവും നടന്നുവെന്നും അതിനെ തുടർന്ന് കുറെ പേർ മെസ്സേജിലൂടെ ബന്ധപ്പെട്ടുവെന്നും അൻഷിത പറയുന്നു.

അതുകൊണ്ടു തന്നെ ഇന്ന് താൻ ഇക്കാര്യങ്ങളൊക്കെ നിയമപരമായി നേരിടാൻ തിരുവനന്തപുരം സൈബർ സെല്ലിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അൻഷിത അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ഹായ് ഞാൻ അൻഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി കുറച്ചു മോശമായ കമൻ്റ്സ് എനിക്കെതിരെ വരുന്നുണ്ടായിരുന്നു എൻ്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും എൻ്റെ കരിയർ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളർത്താനും നോക്കുന്നുണ്ടായി.

അതിനെ തുടർന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാൻ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാൻ കരുതി തിരുവനന്തപുരം സൈബർ സെല്ലിൽ അവർക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ഇങ്ങനുള്ള മെസ്സേജ് കണ്ടാൽ ഉടൻ തന്നെ അവരുടെ പേജ് റിപ്പോർട്ട് ചെയ്യണം എന്നാണ് എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയാൻ ഉള്ളത്.

പിന്നെ അവരുമായി പേഴ്സണൽ മെസ്സേജ് ഇടുന്നവർ വരുന്ന പ്രശ്നങ്ങളും നേരിട്ടോളൂ. ഞാൻ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി ശ്രീകലയും ശരതും പ്രധാന വേഷത്തിലെത്തിയ അമ്മയെന്ന പരമ്പരയിലൂടെയായിരുന്നു അന്‍ഷിത അഭിനയജീവിതം തുടങ്ങിയത്. ബാലതാരമായാണ് പരമ്പരയിലേക്കെത്തിയത്. ചെറിയൊരു കഥാപാത്രത്തെയായിരുന്നു അന്ന് താന്‍ അവതരിപ്പിച്ചത്.

കുട്ടിക്കാലം മുതലേ അഭിനയമോഹമുണ്ടായിരുന്നു. സീരിയലില്‍ മാത്രമല്ല മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലും താന്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഗോപിക അനിലും കീര്‍ത്തന അനിലും അഭിനയിച്ച കബനിയില്‍ വില്ലത്തിയായി തിളങ്ങിയത് അന്‍ഷിതയായിരുന്നു.

കബനിയെ എന്തിനാണ് ദ്രോഹിക്കുന്നതെന്നായിരുന്നു അന്ന് കൂടുതല്‍ നേരിട്ട ചോദ്യമെന്ന് അന്‍ഷിത പറയുന്നു. നെഗറ്റീവില്‍ നിന്നും പോസിറ്റീവ് കഥാപാത്രമായി മാറിയപ്പോള്‍ ആ മാറ്റം പ്രേക്ഷകര്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. നെഗറ്റീവ് ഇമേജ് വിനയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. കൂടുതല്‍ എപ്പിസോഡുകള്‍ കണ്ടതോടെ ആളുകളുടെ അഭിപ്രായങ്ങളും മാറുകയായിരുന്നു.

സൂര്യയും ഋഷി സാറും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. ആ കെമിസ്ട്രി വർക്കൗട്ടാവുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് മാത്രമല്ല അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല. ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേയെന്നൊക്കെ പലരും ചോദിക്കും. അവസരം കിട്ടിയാല്‍ അവര്‍ തന്നെ കഥകളുണ്ടാക്കുകയും ചെയ്യും. ആരോഗ്യകരമായ ട്രോളുകളെ സ്വാഗതം ചെയ്യാറുണ്ട് താനെന്ന് അൻഷിത പറയുന്നു.

Written by Editor 3

ഇത് തേൻ വരിക്ക തന്നെ, വൈറലായി ഒരു ചക്ക ഫോട്ടോഷൂട്ട്, കിടിലൻ ഫോട്ടോസ് കാണാം

അവസരങ്ങളെല്ലാം തട്ടിയെടുത്ത് എന്റെ കരിയർ നശിപ്പിച്ചത് ദിവ്യ ഉണ്ണിയാണ് , ഒരു സഹ നടിയായി ഞാൻ ഒതുങ്ങിപോകാൻ കാരണം അവരാണ്: കാവേരി തുറന്ന് പറയുന്നു