in ,

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ദുർഗ കൃഷ്ണ പറയുന്നത് ഇങ്ങനെ

2007 പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. എം പ്രദീപ് നായർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജ് ആണ് താരത്തിന്റെ നായകൻ ആയി പ്രത്യക്ഷപ്പെട്ടത്. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായി ചിത്രത്തിൽ ദുർഗ അഭിനയിക്കുകയുണ്ടായി.

ഓഡിഷനിലൂടെയാണ് താരം വിമാനം എന്ന ചിത്രത്തിലേക്ക് കടന്നുവരുന്നത്. പലരെയും ഓഡിഷൻ ചെയ്തുവെങ്കിലും ഏറ്റവും ആകർഷിച്ചത് ദുർഗ്ഗയുടെ പെർഫോമൻസ് ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഇടുക്കികാരനായ സജി എം തോമസ് എന്നയാളുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഒരുക്കിയ ചിത്രമായിരുന്നു വിമാനം.

ആദ്യ ചിത്രത്തിന് ശേഷം പിന്നീട് നിരവധി കഥാപാത്രങ്ങളിൽ അഭിനയിക്കുവാൻ ദുർഗയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും സിനിമയിൽ തിളങ്ങിയ നൽകുവാനാണ് ദുർഗ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ഏത് വേഷം സ്വീകരിക്കുവാനും ഏതു രംഗത്തിൽ അഭിനയിക്കുവാന് താരം തയ്യാറുമാണ്.

ഇപ്പോൾ അധികവും താരം ഗ്ലാമറ് ബോൾഡ് രംഗങ്ങളിലാണ് കൂടുതലും അഭിനയിക്കുന്നത്. എന്നാൽ ഇതിനെതിരെ താരത്തിന് നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സിനിമയിലെ ചുംബനരംഗങ്ങളെ പറ്റി താരം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ല എന്നാണ് താരം പറയുന്നത്.

\

ലിപ് ലോക് ചെയ്യുന്ന നായികയ്ക്ക് നേരെ മാത്രം വിമർശനം ഉയർന്നത് നിർഭാഗ്യകരമായ കാര്യമാണ്. മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ലെന്നും വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെ കുടുംബത്തിനും ആണെന്നാണ് ദുർഗ കൃഷ്ണ വ്യക്തമാക്കിയത്. വിവാഹശേഷം ദുർഗ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഉടൽ.

സംവിധായകൻ കഥയുടെ ത്രെഡ് പറഞ്ഞത് ഫോണിലൂടെ ആയിരുന്നു എന്നും കഥ കേട്ടപ്പോൾ തന്നെ ചിത്രത്തിൽ അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി.താരം അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രം ഒരേ സമയം അമ്മയായും ഭാര്യയായും മകളായും ഒപ്പം കാമുകിയായും ആണ് ചിത്രത്തിൽ എത്തുന്നത്.സ്വന്തം വഴികളിലൂടെ യാത്ര ചെയ്യുന്ന ആളാണ് ഷൈനി.

അവളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാം. എങ്കിലും അവൾ മുന്നോട്ടു പോകുന്നു. നാട്ടിൻപുറത്തുകാരിയായ ഒരു സാധാരണ സ്ത്രീയാണ് ഷൈനി എന്ന് ദുർഗ എന്ന് വ്യക്തമാക്കുന്നു.ഉൾവലിഞ്ഞു ജീവിക്കുന്ന ഒരാൾ ആണ് ഷൈനി.

അതുകൊണ്ട് തന്നെ അതിനനുസരിച്ച് ആണ് ഓരോ രംഗങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടും തനിക്ക് ആ കഥാപാത്രത്തിൽ നിന്ന് പുറത്തു വരാൻ കഴിഞ്ഞില്ലെന്ന് ആണ് താരം പറയുന്നത്.ദിവസങ്ങളോളം താൻ ഒറ്റയ്ക്ക് മുറിയിൽ ഇരിക്കുമായിരുന്നു എന്നും അത്രത്തോളം ആ കഥാപാത്രം തന്നിൽ സ്വാദിനം ചൊലുത്തിയെന്നും താരം വ്യക്തമാക്കുന്നു.

കൃഷ്ണാ ശങ്കറും ദുർഗയും പ്രണയാതുരയായി അഭിനയിച്ച മാരൻ മറുകിൽ ചായും മധുരം നീയെന്ന ഗാനം അടുത്തിടെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതായിരുന്നു. ഇരുവരും ഇഴുകിച്ചേർന്നുള്ള പ്രണയരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനം പാടിയിരുന്നത് സിദ്ധ ശ്രീറാം ആണ്. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ബലഹരി ഒരുക്കിയ ചിത്രമാണ് കുടുക്ക് 2025.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ഈ രംഗങ്ങളെ പറ്റി മനസ്സുതുറന്നു താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഥാപാത്രത്തിന് അനുയോജ്യമെന്ന് തോന്നിയപ്പോഴാണ് അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായതെന്ന് ആണ് താരം പറഞ്ഞത്.

Written by Editor 1

പെണ്ണുങ്ങൾ അധികം വരുമാനം ഉണ്ടാക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും ഐശ്വര്യയും 9 പ്രാവശ്യം ഒരുമിച്ചിട്ടുണ്ട്, അതിൽ എട്ടു പ്രാവശ്യവും അവളാണ് എന്നെക്കാൾ കൂടുതൽ വേതനം കൈ പറ്റിയത്;. അഭിഷേക് ബച്ചൻ പറയുന്നത് ഇങ്ങനെ

ഇത് തേൻ വരിക്ക തന്നെ, വൈറലായി ഒരു ചക്ക ഫോട്ടോഷൂട്ട്, കിടിലൻ ഫോട്ടോസ് കാണാം