‘നോട്ട്ബുക്ക്’ എന്ന സിനിമ ഓര്‍മ്മയില്ലേ. ‘ഉദയനാണ് താര’ത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ രണ്ടാമത്തെ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീദേവി, സാറ, പൂജ ഇവരെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കില്ല.
സ്‌കൂള്‍-കോളേജ് കാലഘട്ടമൊക്കെ എക്കാലത്തും പലരുടേയും നൊസ്റ്റാള്‍ജിയആണ്. അത്തരത്തിൽ നിരവധി കഥകളും സിനിമകളുമൊക്കെ മലയാളത്തിലുണ്ട്. അത്തരം ചിത്രങ്ങള്‍ക്ക് പലപ്പോഴും ആരാധകരേറെയാണ്. 2006-ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമായ നോട്ട് ബുക്ക് അത്തരത്തിലൊന്നായിരുന്നു.
സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയവും സൗഹൃദവുമൊക്കെ പറഞ്ഞ ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. റോമയും പാര്‍വ്വതിയും അഭിനയത്തില്‍ മുന്നേറിയപ്പോള്‍ മരിയ പഠനത്തിലേക്ക് മടങ്ങുക ആയിരുന്നു.
കോട്ടയം സ്വദേശിനിയാണ് മരിയ റോയ്. നോട്ട്ബുക്കില്‍ അഭിനയിക്കുമ്പോള്‍ മരിയയ്ക്ക് 19 വയസ്സായിരുന്നു പ്രായം. മരിയയുടെ ആദ്യ സിനിമയായിരുന്നു നോട്ട്ബുക്ക്. പിന്നീട് യുവ താരങ്ങളായ ജയസൂര്യയും അനൂപ് മേനോനും ഹണി റോസും ഒന്നിച്ചഭിനയിച്ച ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിൽ കമല നമ്പ്യാർ എന്ന വേഷത്തിൽ മരിയ എത്തിയിരുന്നു
പിന്നീട് റോഷൻ ആൻഡ്രൂസിന്റെ മുംബൈ പൊലീസിലും പ്രത്യക്ഷപ്പെട്ടു. വിദേശമലയാളി ദമ്പതികളുടെ മകനായ സമിത്ത് ആണ് മരിയയുടെ ഭര്‍ത്താവ്. കൊച്ചിയിലെ ലെമെറിഡിയനില്‍ വെച്ച് 2015ലായിരുന്നു വിവാഹം.
ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു മുഖമായി മാറിയ താരമാണ്. പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.
കുട്ടിക്കാലം മുതലേ ഡാന്‍സില്‍ അതീവ താല്‍പര്യമുള്ള വ്യക്തിയായിരുന്നു മരിയ. നൃത്തം പഠിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്തു നിന്ന് മാറി നിന്ന മരിയ ഇപ്പോള്‍ നൃത്തവിദ്യാലയവും കുടുംബജീവിതവുമായി മുന്നോട്ട് പോകുന്നു.