in

എന്റെ വിവാഹം നടന്നത് എന്റെ ഇഷ്ടത്തിനാണ്, വേറെ മതം ആയതിനാൽ അമ്മയ്ക്ക് എതിർപ്പായിരുന്നു, പക്ഷേ പപ്പാ ചെയ്തത് ഇങ്ങനെ; ജഗതിയുടെ മകളും പി സി ജോർജിന്റെ മരുമകളുമായ പാർവതി ഷോൺ പറയുന്നു

ജഗതി ശ്രീകുമാറിന്റെ മകളായ പാര്‍വതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്.

എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയില്‍ അതിഥിയായും പാര്‍വതി എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു. ഭാരതീയ വിദ്യാഭവനിലാണ് പ്ലസ് ടു പഠിച്ചത്.

അതിന് ശേഷം കേരള ലോ അക്കാദമിയിലായിരുന്നു പിന്നീട്. അവിടെ വെച്ച് പഠനവും വിവാഹവും എല്ലാം ഒരുമിച്ചങ്ങ് പോയെന്നായിരുന്നു പാര്‍വതിയുടെ മറുപടി. അവിടെ വെച്ചാണ് ഞാന്‍ എന്റെ ഭര്‍ത്താവ് ഷോണിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. ഷോണ്‍ എന്റെ സീനിയറാണ്.

അവരുടെ ഫൈനല്‍ ഇയര്‍ ഫംഗ്ക്ഷനില്‍ വെച്ചാണ് ഞാന്‍ അച്ചായനെ കാണുന്നത്. ഷോണ്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാണ്. കണ്ട് പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ മേടിക്കുന്നു, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ക്ലാസ് കട്ട് ചെയ്ത് ഞങ്ങള്‍ കറങ്ങാന്‍ പോവുമായിരുന്നു. അതൊക്കെ വീട്ടില്‍ പിടിച്ചു. എന്തായാലും പിടിച്ചതിനെ തന്നെയാണ് കെട്ടിയത്. രണ്ട് പിള്ളേരുമുണ്ട്.

ഷോണ്‍ നല്ലൊരു ലീഡര്‍ഷിപ്പുള്ള വ്യക്തിയാണ്. കോളേജില്‍ ഒരുപാട് ആരാധകരുള്ള കഥാപാത്രമാണ്. കോളേജില്‍ കുറേ പെണ്‍കുട്ടികള്‍ പിറകില്‍ നടന്നിട്ടുണ്ടാവും, അതേക്കുറിച്ച് എനിക്കറിയില്ല. പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാന്‍ തന്നെയാണെന്നും പാര്‍വതി പറയുന്നു. അങ്ങനെയുള്ള തന്റേടമൊക്കെ എനിക്കുണ്ട്. ഞാന്‍ തന്നെ ഇടിച്ച് കയറി പരിചയപ്പെടുകയും സംസാരിക്കുകയുമായിരുന്നു.

കോളേജില്‍ പഠിക്കുന്ന സമയത്തേ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അതില്‍ അങ്ങനെ ഹീറോയായി നടക്കുന്ന സമയമായിരുന്നു. ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന കാര്യം വീട്ടില്‍ പറഞ്ഞതും ഞങ്ങള്‍ തന്നെയായിരുന്നു. നമുക്ക് സെറ്റിലാവണമെന്ന് തന്നെയായിരുന്നു പറഞ്ഞത്. പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റായിരുന്നു.സ്വയം തീരുമാനിച്ചു, കല്യാണം കഴിച്ചു, സുഖമായി ജീവിക്കുന്നു.

നിനക്ക് അതാണ് ആഗ്രഹമെങ്കില്‍ അങ്ങനെ എന്നാണ് പപ്പ പറയാറുള്ളത്. വേറെ മതമാണെന്ന പ്രശ്‌നമൊന്നുമില്ലാതെയായിരുന്നു. എന്നെ നോക്കാന്‍ പറ്റുന്നയാളാണോയെന്നേ അദ്ദേഹം നോക്കിയുള്ളൂ. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്, മൂത്ത മകന്റെ പിസി ജോര്‍ജ്. അവിടെ അങ്ങനെയാണ്. കുഞ്ഞ് പിസി, കൊച്ചുപിസി എന്നൊക്കെ വിളിക്കും. ആരാധനയെന്നാണ് മകളുടെ പേര്. അമ്മുക്കുട്ടി എന്ന് വിളിക്കും.

പപ്പയ്ക്ക് അവിടെ ഇല്ലാത്തതൊന്നും ഇല്ല. മമ്മിയാണ് എല്ലാം നോക്കുന്നത്. നല്ലൊരു അമ്മായിഅമ്മ ഉള്ളത് കൊണ്ട് ഇപ്പോഴും ഞാന്‍ ആ വീട്ടില്‍ പിടിച്ച് നില്‍ക്കുന്നു. സത്യമായിട്ട് പറയുവാ. എന്റെ വീട്ടില്‍ കഴിഞ്ഞതിനേക്കാളും സുഖമാണ് ഭര്‍ത്താവിന്റെ വീട്ടില്‍. അച്ചായന്‍ പാവമാണ്, ഷോര്‍ട്ട് ടെപേര്‍ഡാണ്. പപ്പയുടെ അത്ര ദേഷ്യമില്ല. നിയന്ത്രണത്തിലുള്ളയാളാണ്. നോണ്‍ വെജ് എല്ലാം ഇഷ്ടമാണ് അച്ചായനെന്നും പാര്‍വതി പറയുന്നു.

Written by Editor 3

മഞ്ജു വാര്യരും ഞാനും ജയറാമേട്ടനും ഒന്നിച്ചിരിക്കും, സുകന്യ ഞങ്ങളോട് ഒന്നും മിണ്ടാറില്ലായിരുന്നു, അത്തരം നടിമാരെ പോലെയായിരുന്നു പെരുമാറ്റം: സുകന്യയിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി നടി സോന നായർ

നോട്ട് ബുക്ക് സിനിമയിലെ ശ്രീദേവിയെ ഓർമ്മയില്ലെ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…!!