in

പെണ്ണുങ്ങൾ അധികം വരുമാനം ഉണ്ടാക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും ഐശ്വര്യയും 9 പ്രാവശ്യം ഒരുമിച്ചിട്ടുണ്ട്, അതിൽ എട്ടു പ്രാവശ്യവും അവളാണ് എന്നെക്കാൾ കൂടുതൽ വേതനം കൈ പറ്റിയത്;. അഭിഷേക് ബച്ചൻ പറയുന്നത് ഇങ്ങനെ

ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യൻ ചലച്ചിത്ര താരമാണ് ഐശ്വര്യ റായി. മോഡലിംഗ് രംഗത്ത് തിളങ്ങിനിന്നിരുന്ന താരം 1994ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുക ഉണ്ടായി. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിതാ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഐശ്വര്യയുടെ ആദ്യത്തെ ചലച്ചിത്രം 1997 മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇരുവർ ആയിരുന്നു.ഈ ചിത്രം വൻ വിജയം നേടിയിരുന്നു. എന്നാൽ താരത്തിന്റെ ആദ്യമായി വിജയം നേടിയ വാണിജ്യ സിനിമ എന്നാൽ 98 പുറത്തിറങ്ങിയ തമിഴ് ചിത്രം ജീൻസാണ്. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്തേക്ക് കടക്കുകയായിരുന്നു.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ഐശ്വര്യ ലഭിക്കുകയും തുടർന്ന് സഞ്ജയ് ലീല ബൻസാലിയുടെ തന്നെ അടുത്ത ചിത്രമായ ദേവദാസിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. 2000 പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

തുടർന്ന് തമിഴിൽ 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉൾപ്പെടെ അന്തർദേശീയ ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും ഐശ്വര്യയ്ക്ക് അവസരം ലഭിച്ചു. എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കിയിട്ടുള്ള ഐശ്വര്യയെ വിവാഹം കഴിച്ചിരിക്കുന്നത് അമിതാബച്ചൻ മകൻ അഭിഷേക് ബച്ചനാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ താരം വേണ്ടത്ര സജീവമല്ലെങ്കിലും ഇപ്പോഴും ആരാധകരുടെ മനസ്സിൽ ജനപ്രിയതാരം എന്ന വിശേഷണം ഐശ്വര്യയ്ക്ക് അർഹതപ്പെട്ടത് തന്നെയാണ്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഭർത്താവ് അഭിഷേക് ബച്ചൻനേക്കാൾ കോടീശ്വരി ആണ് ഐശ്വര്യറായി. അതായത് 225കോടിയാണ് താരത്തിന്റെ ആസ്ഥി.

ഭൂരിഭാഗവും അവരുടെ ബ്രാൻഡിൽ നിന്നും അവരുടെ വ്യക്തിഗത നിക്ഷേപങ്ങളിൽ നിന്നും ആണ്. എന്നാൽ ഏകദേശം 203 കോടി ആണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ഛൻറെ ആസ്തി. രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ ഒരു മാസത്തെ ശരാശരി വരുമാനം ഒരു കോടി രൂപയാണ്.

ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഐശ്വര്യ റായി ഒരു സിനിമയ്ക്ക് അഞ്ച് മുതൽ ആറ് കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരസ്യങ്ങൾക്കും ഐശ്വര്യ വാങ്ങിയ റെക്കോർഡ് പ്രതിഫലം നേരത്തെ ചർച്ചയായിരുന്നു. ഇപ്പോൾ ഐശ്വര്യയുടെ പ്രതിഫലത്തെ പറ്റി വ്യക്തമാക്കിക്കൊണ്ട് അഭിഷേക് ബച്ചൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഭർത്താവിനേക്കാൾ കൂടുതൽ പ്രതിഫലം ഭാര്യ വാങ്ങുന്നതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ലെന്നാണ് അഭിഷേക് പറയുന്നത്. താനും ഐശ്വര്യയും ഒന്നിച്ച് ഏകദേശം ഒമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തന്നെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയത് ഐശ്വര്യ ആയിരുന്നു.

അവരുടെ കഴിവിനനുസരിച്ച് ശമ്പളം വാങ്ങുക എന്നത് മോശമായ കാര്യമല്ലെന്നും ഭർത്താവ് എപ്പോഴും ഭാര്യയുടെ മുകളിൽ നിൽക്കണം എന്നത് പണത്തിന്റെ കാര്യത്തിൽ ആയാൽ പോലും തെറ്റായ ചിന്താഗതി ആണെന്നാണ് അഭിഷേക് വ്യക്തമാക്കിയിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ വാക്കുകൾ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

Written by Editor 1

ദിൽഷയുടെ ഈ ഒരു കാര്യം മാത്രം ആരും അറിയാതെ പോയല്ലോ!! ബ്ലെസ്ലിയെ കൂട്ടുപിടിച്ചതിന് പിന്നിൽ ദിൽഷയുടെ ഉദ്ദേശ്യം ഇതായിരുന്നോ? സംഗതി കയ്യോടെ പിടിച്ച് പ്രേക്ഷകർ…!!

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ദുർഗ കൃഷ്ണ പറയുന്നത് ഇങ്ങനെ