ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ ഇന്ന് മിനിസ്ക്രീൻ താരങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. വളരെ പെട്ടെന്ന് ആണ് താരങ്ങൾ ആരാധകരുടെ മനം കവരുന്നത്. ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിലെ ഇടപെടലും തങ്ങളുടെ വിശേഷങ്ങളും ഒക്കെയായി അവർ എത്തി വളരെ പെട്ടെന്ന് ആളുകളുടെ ഇടയിൽ തങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുക്കാറുണ്ട്.
അതുകൊണ്ടുതന്നെ വില്ലത്തി ആയാലും നായികയായാലും സഹതാരമായാലും ഒക്കെ അവർക്ക് വേണ്ട അർഹതയും പരിഗണനയും പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കാറുമുണ്ട്. അത്തരത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ താരങ്ങളെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവർ തന്നെയാണ്. ടിആർപി റേറ്റിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക്.
മീരാ വാസുദേവ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലെ എല്ലാ താരങ്ങളും മലയാളികൾക്ക് സുപരിചിതർ തന്നെയാണ്. പരമ്പരയിലെ വില്ലത്തി വേഷത്തിൽ എത്തിയിരിക്കുന്ന വേദിക എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.
പരമ്പരയിൽ വില്ലത്തിയാണ് എങ്കിലും യഥാർത്ഥ ജീവിതത്തിൽ എല്ലാവരോടും സൗമ്യമായി ഇടപെടുകയും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് വേദികയെ അവതരിപ്പിക്കുന്ന ശരണ്യ. കഴിഞ്ഞ നവംബറിലായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്.
അതിനുശേഷം ഭർത്താവും ഒത്തുള്ള ഫോട്ടോസും ആയി താരം സമൂഹമാധ്യമങ്ങളിൽ എന്നും സജീവസാന്നിധ്യം തന്നെയാണ്. മിനിസ്ക്രീനിൽ കടക്കുന്നതിനു മുൻപ് ബിഗ് സ്ക്രീനിൽ താരം ചില വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. എങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ആകാശഗംഗ 2 എന്ന ചിത്രത്തിലെ പ്രേതത്തിന്റെ വേഷം ആയിരുന്നു ശരണ്യ ആദ്യം കൈകാര്യം ചെയ്തത്. അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയുണ്ടായി. അപ്പോഴും ആളുകൾക്ക് താരത്തെ പരിചയം വേദിക എന്ന കഥാപാത്രത്തിലൂടെയാണ്.
മലയാളിയാണ് എങ്കിൽ പോലും താരം ജനിച്ചതും വളർന്നതും ഒക്കെ ഗുജറാത്തിലെ സൂറത്തെന്ന നാട്ടിലായിരുന്നു. എന്നാൽ ഹയർ സെക്കൻഡറി കാലഘട്ടം താരം പഠിച്ചത് കേരളത്തിലായിരുന്നു. ആലപ്പുഴയിലെ അമ്മയുടെ കുടുംബത്തിൽ നിന്നായിരുന്നു താരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഈ സാഹചര്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവത്തെപ്പറ്റിയാണ് ഇപ്പോൾ ശരണ്യ വ്യക്തമാക്കിയിരിക്കുന്നത്. തൻറെ ബന്ധുവിന് ഒപ്പം തിരുവല്ലയിലെ നയൻതാരയുടെ വീട്ടിൽ അവരെ കാണാൻ പോയ അനുഭവമാണ് ശരണ്യ ഇപ്പോൾ പങ്കുവയ്ക്കുന്നത്.
നയൻതാര വീട്ടിൽ ഉണ്ടാകുമെന്നും എന്തെങ്കിലും ആവശ്യത്തിനായി അവർ പുറത്തേക്ക് വരുമെന്നും കരുതിയായിരുന്നു പല ദിവസങ്ങളിലും തിരുവല്ലയിലെ അവരുടെ വീട്ടിൽ പോയി നിന്നിരുന്നത്. എന്നാൽ ഒരിക്കൽപോലും അവരെ കാണുവാനോ അവർ പുറത്തേക്ക് വരുവാൻ തയ്യാറായിരുന്നില്ല.
നിരാശയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ എൻറെ ബന്ധുവിനോട് പറയുമായിരുന്നു, നീ നോക്കിക്കോ നാളെ ഞാനും നാലാൾ അറിയുന്ന ഒരു അഭിനയത്രി ആകുമെന്ന്. എന്നാൽ കുടുംബത്തിലെ ആർക്കും അഭിനയവുമായി ബന്ധമില്ലാത്തതിനാൽ എൻറെ ആഗ്രഹം പറച്ചിൽ പലപ്പോഴും വിടുവ ആയി ആണ് പലരും കണക്കാക്കിയിരുന്നത് എന്നാണ് താരം പറയുന്നത്.