in ,

അമ്പോ… യോഗയും പൂളിലെ കുളിയും.. കിടിലൻ വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു, കാണാം

2014 മോഡലിംഗ് രംഗത്തേക്കും പിന്നീട് അവിടെ നിന്നും അഭിനയരംഗത്തേക്കും കടന്നുവന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി മാഗസിനുകളുടെ കവർ ഗേളായി പ്രത്യക്ഷപ്പെട്ട താരം പരസ്യങ്ങളിൽ മുഖം കാണിക്കുകയുണ്ടായി. ഒരു കാസ്റ്റിംഗ് കോൾ കണ്ട് ഓഡിഷനിൽ പങ്കെടുക്കുകയും 2018 ആദ്യസിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിക്കുകയും ചെയ്തു.

ചിത്രത്തിലെ റേച്ചിൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നിരവധി സിനിമകളുമായി ഒടുവിൽ അർച്ചന 31 നോട്ടൗട്ടിൽ ഐശ്വര്യയുടെ സിനിമ ജീവിതം എത്തി നിൽക്കുകയാണ്. മെട്രോ നായികയായി ലേബലിൽ ചെയ്യപ്പെടാൻ തനിക്ക് താല്പര്യം ഇല്ലെന്ന് അർച്ചന തന്നെ മുൻപ് വ്യക്തമാക്കുകയുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയെന്ന നിലയിൽ പ്രൂവ് ചെയ്യാൻ ആണ് താരം ആഗ്രഹിക്കുന്നത്.

മായാനദി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തെലുങ്കിൽ ഉള്ള തൻറെ അരങ്ങേറ്റവും രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. സത്യദേവ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഐശ്വര്യ നായികയായി എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ രചനയും സംവിധാനവും ഗോപി ഗണേഷ് ഭട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് നായിക എന്ന നിലയിലേക്ക് ഉയർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനോട് തനിക്ക് വിശ്വാസമില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി. ഒരു സർട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫിൽ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസം ഇല്ല.

ഇതുവരെ ഒരിടത്തും ഈ കാര്യം തുറന്നു പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നുള്ളത് സുഹൃത്തുക്കൾക്ക് അറിയാം. അതുപോലെ അച്ഛനും അമ്മയ്ക്കും അറിയാമെന്നായിരുന്നു ഐശ്വര്യ വ്യക്തമാക്കിയത്. ജോലി എന്തുതന്നെയായാലും പ്രശ്നമില്ല എന്നാൽ സാമ്പത്തികഭദ്രത ഉണ്ടാകണം.

സിനിമയിൽ നിന്നുള്ള ആൾ ആയാൽ സംസാരിക്കുന്നത് മുഴുവൻ സിനിമയെപ്പറ്റി ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സിനിമയിലാണെങ്കിൽ തന്നെയും നന്നായി മനസ്സിലാക്കുന്ന ആളായിരിക്കണം. തന്നെപ്പോലെ വൈബ് ഉള്ള ഒരാളായിരിക്കണം വരുന്നതെന്നും ഐശ്വര്യ പറയുന്നു.

മലയാളസിനിമയിൽ മിന്നുംതാരം ആയ ഐശ്വര്യ മോളിവുഡിലെ മുൻനിര യുവതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളും ആണ്. ഏത് നായകനോടൊപ്പവും ഐശ്വര്യ ലക്ഷ്മിയുടെ കെമിസ്ട്രി വർക്കൗട്ട് ആകാറുണ്ട്. ഡോക്ടർ കൂടിയായ ഐശ്വര്യ സിനിമയിൽ എത്തുന്നതിനു മുൻപേ തന്നെ അഭിനയത്തിൽ സജീവമായിരുന്നു ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത് ആഷിക് അബു ചിത്രമായ മായാനദി യിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം താരത്തിൻറെ കരിയർ തന്നെ മാറ്റുകയായിരുന്നു.അതിന് ശേഷം പുറത്തിറങ്ങിയ വിജയ് സൂപ്പർ പൗർണമി, വരത്തൻ എന്നിവയെല്ലാം പ്രേക്ഷകപ്രീതി ഏറെ നേടിയിരുന്നു.

മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ അടക്കമുള്ള ബിഗ് ബഡ്ജറ്റ് സിനിമകളാണ് ഐശ്വര്യയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഐശ്വര്യ ഇപ്പോൾ ഏറ്റവുമൊടുവിലായി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശരീര സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന താരം യോഗയും ഒപ്പം പൂളിൽ നിന്ന് കുളിക്കുന്ന ചിത്രവുമാണ് ആരാധകർക്കായി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

Written by Editor 1

ഇന്ന് രാതി ഇവൾക്കെന്താണ് വേണ്ടതെന്ന് ഫോട്ടോ കണ്ടാലറിയാം… ഞരമ്പന് താരം നൽകിയ കിടിലൻ മറുപടി ഇങ്ങനെ

പഴയ ആളെ അല്ലെ ഇപ്പൊ.. ഫുൾ ഹോട്ട് മോഡ് ആണല്ലോ എന്ന് ആരാധകർ, മീര ജാസ്മിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ