in ,

പഴയ ആളെ അല്ലെ ഇപ്പൊ.. ഫുൾ ഹോട്ട് മോഡ് ആണല്ലോ എന്ന് ആരാധകർ, മീര ജാസ്മിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ താരമാണ് മീരാജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രം മകളിൽ ജയറാമിന്റെ നായികയാണ് തൻറെ രണ്ടാം തിരിച്ചുവരവ് താരം രേഖപ്പെടുത്തിയത്. ഈ രണ്ടാം തിരിച്ചുവരവിൽ തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. പണ്ട് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓർമകളും താരം ആരാധകർക്കായി പങ്കുവെക്കുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് മീരാജാസ്മിൻ.

സൂത്രധാരനിലൂടെ ആയിരുന്നു മീര മലയാളം സിനിമയിലേക്ക് തുടക്കംകുറിച്ചത്. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായ താരം ശക്തമായി രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്.

തന്റെ തിരിച്ചുവരവിനെ കുറിച്ച് വാചാലയായി മീരയുടെ വാക്കുകൾ അടുത്തിടെ വൈറലായിരുന്നു. രണ്ടാം വരവിലാണ് മീര സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഇൻസ്റ്റഗ്രാമിൽ അടക്കം പുതിയ അക്കൗണ്ട് തുറക്കുകയും ധാരാളം ഗ്ലാമർ ഫോട്ടോ ഷൂട്ട് ഷെയർ ചെയ്യുകയും ചെയ്തു. പങ്കു വെക്കൂന്ന ചിത്രങ്ങളൊക്കെ വൈറലായി മാറിയിട്ടും ഉണ്ട്.

ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അധികവും ഗ്ലാമറസ് പ്രാധാന്യം നൽകുന്നത് ആയതുകൊണ്ട് തന്നെ ആരാധകർ ചില അസ്വാരസ്യവും രേഖപ്പെടുത്തുകയുണ്ടായി. അവസരങ്ങൾ കുറയുന്നതിനാൽ ആണോ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ആണോ എന്നൊക്കെയുള്ള വിമർശന ചോദ്യങ്ങളാണ് താരത്തിൻറെ ചിത്രങ്ങൾക്ക് താഴെ ഉണ്ടാകുന്നത്. എന്നാൽ മുൻപും മീരാജാസ്മിൻ ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അന്നൊന്നും സോഷ്യൽ മീഡിയ എത്രത്തോളം വളർന്നിട്ടില്ല. സ്മാർട്ട്ഫോണും ഇത്ര പടർന്നിട്ട് ഇല്ലായിരുന്നു. വർഷങ്ങൾക്കുശേഷം അവസ്ഥ മാറിയപ്പോൾ തൻറെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അത് കൂടുതൽ പേരിലേക്ക് എത്തുകയും ഇത്തരത്തിലുള്ള ചർച്ചയ്ക്ക് കാരണമാവുകയും ചെയ്യുകയാണ് എന്നാണ് താരം പറയുന്നത്.

ഭാരതത്തിൻറെ വേഷധാരണത്തിൽ പ്രകടമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മുൻപ് തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കുള്ള താരമായിരുന്നപ്പോൾ തമിഴിലും മറ്റു ഭാഷകളിലുമായി നിരവധി ഗ്ലാമർ വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു. എന്നാൽ മലയാളി പ്രേക്ഷകർ താരത്തെ കൂടുതൽ കണ്ടിട്ടുള്ളത് നാടൻ വേഷങ്ങളിൽ ആയിരുന്നു.

ഇപ്പോൾ ഇത്തരത്തിലുള്ള നോർമൽ എന്നാൽ ഗ്ലാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നതാണ് കാരണം പെട്ടെന്നൊരു സുപ്രഭാതത്തിൽ മീരാജാസ്മിൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ഇത്തരം ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചു തുടങ്ങുകയും ചെയ്തതോടെയാണ് മലയാളി പ്രേക്ഷകരുടെ ഉള്ളിലെ സദാചാരവാദി ഉണർന്നത്

ഗ്ലാമർ ചിത്രങ്ങളുടെ വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് ചില ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. അതിന് പിന്തുണയുമായി ഒരു വിഭാഗം ആരാധകർ ഉണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.കാളിദാസ് ജയറാം നായകനായി എത്തിയ പൂമരത്തിൽ അതിഥി വേഷട്ടത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.

മൂന്നുവർഷത്തിനുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. സത്യൻ അന്തിക്കാടിനൊപ്പം ആണ് തിരിച്ചുവരവ്. തങ്ങൾ ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇനി സിനിമയിൽ സജീവമായി തുടരാനാണ് തൻറെ തീരുമാനമെന്നും മീര വ്യക്തമാക്കുകയുണ്ടായി. തൊട്ടുപിന്നാലെ താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കഴിഞ്ഞു.

Written by Editor 1

അമ്പോ… യോഗയും പൂളിലെ കുളിയും.. കിടിലൻ വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു, കാണാം

ഷഫ്ന അറിയാതിരിക്കാൻ അക്കാര്യം ഞാൻ പരമാവധി രഹസ്യമാക്കി, എന്നിട്ടും അവൾ എന്നെ കയ്യോടെ പിടികൂടി; സാന്ത്വനത്തിലെ ശിവേട്ടൻ സജിൻ തുറന്നു പറയുന്നു