in

എന്റെ ആ ഒരു ആഗ്രഹം സാധിച്ചാൽ മാത്രമേ കല്യാണം ഉണ്ടാവുകയുള്ളു; തന്റെ വിവാഹത്തെ കുറിച്ച് സുചിത്ര തുറന്ന് പറയുന്നു

ഇപ്പോള്‍ സിനിമാ താരങ്ങളെക്കാള്‍ പ്രായഭേദമെന്യേ പ്രേക്ഷകര്‍ക്ക് അടുത്തറിയുന്നത് സീരിയല്‍ നടീ നടന്മാരെയാണ്. എന്നും വീട്ടില്‍ എത്തുന്നു എന്നതു തന്നെ ഇതിന് കാരണം. ഇത്തരത്തില്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് നടി സുചിത്ര നായര്‍.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കൂടിയാണ് സുചിത്ര നായര്‍ മലയാളി പ്രേക്ഷകരുടെ പരിയങ്കരിയായി മാറിയത്. കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളില്‍ അവതാരകയായും സുചിത്ര നായര്‍ എത്തിയിട്ടുണ്ട്. അതിനിടെ നടിയുടെ ചില പഴയകാല ഇന്റര്‍വ്യൂകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്.

തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്. തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര ഈ അഭിമുഖങ്ങളില്‍ ഒക്കെ. എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോള്‍ ശീലമായി എന്നുമാണ് നടി പറയുന്നത്. വിവാഹം കഴിക്കാതെ ഇരിക്കുക ഒന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും.

പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല. വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര വ്യക്തമാക്കിയത്.

ബിഗ്ബോസ് മലയാളം സീസണ്‍ നാലിലും സുചിത്ര നായര്‍ മല്‍സരാര്‍ത്തിയായി എത്തിയിരുന്നു. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്നും ഏറ്റവും ഒടുവില്‍ എവിക്ട് ആയ മത്സരാര്‍ത്ഥി ആയാണ് സുചിത്ര നായര്‍. ആദ്യമായി നോമിനേഷനിലെത്തി പ്രേക്ഷക പ്രതികരണം അറിയാന്‍ ആഗ്രഹിച്ച സുചിത്ര നായര്‍ ആ ആഴ്ചയില്‍ തന്നെ പുറത്താക്കപ്പെടുകയും ചെയ്തു.

സ്വയം നോമിനേറ്റ് ചെയ്തായിരുന്നു സുചിത്ര എവിക്ഷന്‍ പ്രക്രിയയെ നേരിട്ടത്. ബിഗ് ബോസില്‍നിന്നും ഏറെ വികാരനിര്‍ഭരമായ യാത്രയയപ്പായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്. ഉറ്റസുഹൃത്തുക്കളായ അഖിലും സൂരജും സുചിത്രയുടെ എലിമിനേഷന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

63 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് സുചിത്ര പുറത്തേക്ക് വന്നത്. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ജയിച്ചുകേറിയ സുചിത്ര ആ ആഴ്ചയില്‍ തന്നെ എവിക്ട് ആയത് പ്രേക്ഷകരിലും അമ്ബരപ്പുണ്ടാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങള്‍ക്കോ മറ്റ് പൊതു പരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്.

Written by Editor 2

ഒരു തമിഴ് ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും അനുഭവം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ

ആ മരണം എന്നെ തകർത്തു, ജീവിക്കേണ്ട എന്ന് വരെ തോന്നി… അഭിനയം നിർത്തി വിദേശത്ത് പോകാൻ കാരണം തുറന്ന് പറഞ്ഞ് സീരിയൽ നടി ശ്രീകല