നടി ശ്രീകല ശശിധരൻ എന്ന പേരിനേക്കാളും എന്റെ മാനസപുത്രിയിലെ സോഫിയ എന്ന പേരിലൂടെയാണ് ഇന്നും ശ്രീ അറിയപ്പെടുന്നത്. അത്രയും ആഴത്തിൽ ആണ് സോഫിയയെ മലയാളക്കര ഏറ്റടുത്തത്. ഒരു കാലത്ത് സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയും എന്ന സ്ഥിതി ആയിരുന്നു. സോഫിയുടെ സന്തോഷം പ്രേക്ഷകർക്കും ആഹ്ളാദമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇന്നും സോഫിയ കേരളക്കരയുടെ മാനസപുത്രിയാണ്.
വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു ശ്രീകല എങ്കിലും ഇപ്പോൾ കുടുംബത്തിന് ഒപ്പം വിദേശത്താണ് താരം. യുകെയിൽ ഐടി മേഘലയിൽ ജോലി ചെയ്യുന്ന വിപിനാണ് ഭർത്താവ്. കുടുംബത്തോടൊപ്പം യുകെയിലെ ഹോർഷാമിലാണ് ഇവരുടെ താമസം.
അമ്മ മരിച്ചതിന് ശേഷമാണ് ഒന്നും വേണ്ടെന്ന തീരുമാനം എടുത്ത് യുകെയിൽ എത്തിയതെന്ന് തുറന്നു പറഞ്ഞ് ശ്രീകല. എല്ലാവരും ഡിപ്രക്ഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതൊക്കെ അത്ര കുഴപ്പം ആയിരുന്നോ എന്നാണ് തന്റെ വിചാരം ‘അമ്മ പോയ ശേഷം ആ അവസ്തയിലേക്ക് എത്തി. ‘അമ്മ മരണശേഷം താനും മകനും ഒറ്റക്കായിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണ്.
മാസത്തിൽ കുറച്ചു ദിവസത്തെ വർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. മോനേം കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി തീയതി ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളിൽ പോയികഴിഞ്ഞാൽ വീട്ടിൽ താൻ ഒറ്റക്കായിരുന്നു.
ആ സമയത്ത് എല്ലാം വെറുതെ ഇരുന്ന് കരയണം എന്ന് തോന്നും ‘അമ്മ ഇല്ലാതെ ജീവിക്കണ്ടേ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെയെല്ലാം കുറെ തോന്നലുകൾ ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക് മറ്റാരോടും മനസ്സ് തുറക്കാൻ ആകില്ലായിരുന്നു. അത്ര അടുപ്പം ആയിരുന്നു അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളർന്ന പോലെ ആയിരുന്നു. മോനേം വിപിനെട്ടനേം ഓർത്താണ് പിടിച്ച് നിന്നത്.
2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്. 2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.
നിറവയറുമായി നില്‍ക്കുന്ന ശ്രീകലയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നീട് ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും അല്ലാതെയുമായി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ശ്രീകല പങ്കുവെക്കുമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച് തുടങ്ങുന്നത്.
പിന്നീട് നിരവധി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 2007 മുതല്‍ 2010 വരെയാണ് എന്റെ മാനസപുത്രി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചത്. 2019 ല്‍ ശബരിമല സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ പാര്‍വതി ദേവിയായിട്ടും ശ്രീകല അഭിനയിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്.