in

അത് അയാൾ ആസ്വദിക്കുകയായിരുന്നു, മിണ്ടാനാവാതെ എനിക്ക് നിൽക്കേണ്ടി വന്നു; ഒടുവിൽ ഞാൻ അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കി: രശ്മി സോമൻ തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടി രശ്മി സോമന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ബോഡി ഷെയിമിങ്ങിനെക്കുറിച്ചുള്ള ഒരു വീഡിയോയിലൂടെയാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ തന്റെ ശരീരത്തെക്കുറിച്ചുള്ള സുഹൃത്തിന്റെ മോശമായ പരാമര്‍ശമാണ് രശ്മിയെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുന്നാള്‍ മുതല്‍ താന്‍ നേരിടുന്ന ഇത്തരം കമന്റുകളെപ്പറ്റിയും ഇതിനൊക്കെയുള്ള പരിഹാരം സെല്‍ഫ് ലവ് ആണെന്നുമുള്ള രശ്മിയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബോഡി ഷെ യ്മിങ്ങിനെക്കുറിച്ചും താന്‍ ഏറെ കാലമായി നേരിടുന്ന ബോഡിഷെയ്മിങ്ങില്‍ താന്‍ എടുത്ത നിലപാടുകളെക്കുറിച്ചുമാണ് നടി ഈ വീഡിയോയില്‍ സംസാരിച്ചത്. എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞ് പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ ചിലരുണ്ട്, പിറകെ നടന്ന് അത് പറഞ്ഞ് കൊണ്ടിരിക്കും. മുടി പോയി, കുരു വന്നു, കണ്ണിന് താഴെ കറുപ്പ് നിറം വന്നു.

എന്നൊക്കെ പറയും. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരുവരികയും എല്ലാമുണ്ടാവും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്ന ഒരു സാധാരണ വ്യക്തിയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം തന്നെ തകര്‍ന്ന് പോകും എന്നുറപ്പാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ നമ്മളെ തന്നെ സ്നേഹിക്കുകയാണ് വേണ്ടത്.

കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം ഞാന്‍ നിങ്ങളോട് പങ്കുവെക്കുകയാണ്. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അയാള്‍ പല സമയത്ത് എന്റെ തടിയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ സുഹൃത്ത് എന്ന നിലയിലായതിനാല്‍ ഞാന്‍ മറുപടി പഞ്ഞിരുന്നില്ല. എന്നാല്‍ ഇത് ഒരു ദിവസം പരിധി ലംഘിച്ചു. കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്നു ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചുമൊക്കെ വളരെ മോശമായി സംസാരിച്ചു.

പക്ഷേ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്നെ അപമാനിച്ച് ആസ്വദിക്കുകയാണ്. എന്നാല്‍ കേട്ടു നിന്നവര്‍ മാന്യന്മാരായിരുന്നു. കേട്ടു നിന്ന ചിലരുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാത്തതെന്നായിരുന്നു അവരുടെ മുഖഭാഗം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാന്‍ സത്യത്തില്‍ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഞാന്‍ ഇതെല്ലാം കേട്ടില്ലെന്ന് ഭാവിച്ച് നടക്കുകയാണ് പതിവ്. എന്നാല്‍ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികയമായും നമ്മളില്‍ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം തളര്‍ത്താനാണ് ഇത് ചെയ്യുന്നതെന്ന് നന്നായിട്ട് അറിയാമെന്നും രശ്മി സോമന്‍ പറയുന്നു. അതേസമയം നടിയുടെ വീഡിയോക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഈ സംഭവത്തോടെ എനിക്ക് ആ സുഹൃദ് ബന്ധം തുടരുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ആ സുഹൃത്തിനെ ഞാന്‍ ഒഴിവാക്കി. പല പ്രായത്തിലുള്ളവര്‍ ഇത്തരം ബോഡി ഷെയിമിംഗുകള്‍ അനുഭവിക്കുന്നുണ്ടാവും. എന്നാല്‍ ഇത്തരം ബോഡി ഷെയിമിംഗുകള്‍ അനുഭവിക്കുന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.

നമ്മള്‍ നമ്മളെ തന്നെ സ്നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നമ്മളെ സ്നേഹിക്കാന്‍ കഴിയില്ല. പല രീതിയിലും ബോഡിഷെയിമിംഗുകള്‍ നടത്തി കൊണ്ടിരിക്കുന്നവരാണ് ഇത്തരക്കാരെന്നും രശ്മി പറയുന്നു. എന്തെങ്കിലും അനുഭവം ഉണ്ടാവുകയാണെങ്കില്‍ ശക്തമായി തന്നെ പ്രതികരിക്കണമെന്നും രശ്മി പറയുന്നു.

Written by Editor 3

തടി ഉള്ളവരെ എന്താ സുന്ദരികൾ എന്ന് വിളിക്കാത്തത്… ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നിന്നാൽ മാത്രമേ സുന്ദരികൾ ആകൂ എന്നുണ്ടോ; ജുവൽ മേരി തുറന്നടിക്കുന്നു

കുട്ടിക്കാലം മുതലുള്ള പരിഹാസം, സിനിമയിൽ എത്തിയപ്പോഴും അതു കൂടി വന്നു, എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്; കാർത്തിക തുറന്ന് പറയുന്നു..!