in

യോഗ ചെയ്തു തുടങ്ങിയതിനു ശേഷം നോ പറയാൻ ഞാൻ പഠിച്ചു; സംയുക്ത വർമ്മ പറയുന്നത് ഇങ്ങനെ

മലയാള സിനിമയില്‍ പെട്ടെന്ന് വന്നു പോയതു പോലെ തോന്നുന്ന നടിയാണ് സംയുക്ത വര്‍മ്മ. 1999 മുതല്‍ 2002 വരെ വെറും മൂന്ന് വര്‍ഷമാണ് താരം സിനിമയില്‍ സജീവമായത്. ആ ചുരുങ്ങിയ കാലയളവുകൊണ്ട് ഒരുപാട് മികച്ച സിനിമകളില്‍ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് സാധിച്ചു.

പൊതുവെ മലയാള സിനിമാ നടിമാര്‍ക്കിടയില്‍ കണ്ടു വരുന്ന ആ പ്രവണത ഇവിടെയും ആവര്‍ത്തിച്ചു. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും താരം പൂര്‍ണ്ണമായും മാറി നില്‍ക്കുകയാണ്.

എന്നാല്‍, മറ്റ് നടിമാരുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചുക്കുന്ന സംയുക്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയില്‍ നിന്നും വിട്ടു നിന്നുവെങ്കിലും കുടുംബത്തോടൊപ്പം ചില മാസികകളുടെ മുഖചിത്രത്തില്‍ സംയുക്ത എത്തിയിട്ടുണ്ട്. 1999 ല്‍ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീടിങ്ങോട്ടുള്ള വെറും മൂന്ന് വര്‍ഷം കൊണ്ട് താരം 18 ചിത്രങ്ങളില്‍ അഭിനയിച്ചു. ബിജു മേനോനോടൊപ്പം നായികയായും സംയുക്ത എത്തിയിട്ടുണ്ട്. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ സിനിമകളില്‍ താരത്തിന്റെ അഭിനയം ശ്രദ്ധേയവും ഒരുപാട് പ്രശംസകള്‍ നേടി കൊടുത്തതുമായിരുന്നു.

കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. അതിനു ശേഷം താരം കുടുംബം ജീവിതത്തില്‍ വളരെ സന്തോഷവതിയായി മുന്നോട്ട് പോകുകയാണ്. വെറും മൂന്ന് വര്‍ഷമാണ് താരം അഭിനയത്തില്‍ ഉണ്ടായത് എങ്കിലും ഒരുപാട് അംഗീകാരങ്ങളും അവാര്‍ഡുകളും താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തീരെ അഭിനയിക്കാന്‍ അറിയില്ലാതിരുന്ന കാലത്ത് ഏറെ പണിപ്പെട്ട് അഭിനയിച്ച് ഫലിപ്പിച്ച വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ആദ്യ ചിത്രത്തിനും 2000 ല്‍ മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നീ സിനിമകള്‍ക്കും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് താരത്തിന് നേടാന്‍ കഴിഞ്ഞു. ഇനി അല്‍പ്പം വീട്ടുകാര്യത്തിലേയ്ക്ക്.

ഇപ്പോഴിതാ ജൂണ്‍ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് താരം എഴുതിയ വാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. എന്തിനാണ് യോഗയിലേക്ക് വന്നത് എന്നും യോഗ കൊണ്ട് ജീവിതത്തില്‍ വന്ന മാറ്റങ്ങളും എല്ലാം താരം വളരെ സമഗ്രമായി എഴുതിയിട്ടുണ്ട്. രണ്ട് പതിട്ടാണ്ടോളാമായി താരം യോഗ ചെയ്യുന്നു എന്നും ഇപ്പോള്‍ ഇതൊരു പതിവായി എന്നും താരം എഴുതിയിട്ടുണ്ട്.

ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കല്‍ എന്നും അതാണ് യോഗ എന്ന പദത്തിന്റെ തന്നെ അര്‍ത്ഥം എന്നും താരം എഴുതുന്നു. ശ്വാസംമുട്ടല്‍, പോളിസിസ്റ്റിക് ഓവറി, ഹോര്‍മോണ്‍ ഇംബാലന്‍സ് എന്നിവയില്‍ നിന്നുള്ള മാറ്റത്തിനാണ് യോഗ തുടങ്ങിയത് എന്നും രോഗങ്ങള്‍ പതുക്കെപ്പതുെക്ക ഇല്ലാതായി എന്നും താരം പറയുന്നു.

നോ പറയാന്‍ പഠിച്ചത് യോഗയിലൂടെയാണ് എന്നും പറഞ്ഞു ചെയ്യിക്കേണ്ടിടത്ത് പറഞ്ഞു ചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും നമസ്‌കരിക്കേണ്ടിടത്ത് നമസ്‌കരിക്കാനും ഒരേ മാനസികാവസ്ഥയില്‍ ഇപ്പോള്‍ പറ്റുന്നുണ്ട് എന്നും താരം എഴുതിയിരിക്കുന്നു. ഇതൊക്കെ യോഗയില്‍ നിന്നും തനിക്ക് കൈവന്നതാണെന്നും താരം തുറന്നെഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് ഇപ്പോഴും കമന്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നത്.

Written by Editor 2

ചുംബിക്കാൻ സുഖം മല്ലിക ഷെരാവത്തിനെ, ഏറ്റവും നന്നായി ചുംബിക്കുന്നതും മല്ലിക തന്നെ, മറ്റേ നടിക്ക് ഭയങ്കര വായ്നാറ്റമാണ്, താൻ ലിപ് ലോക്ക് ചെയ്ത നടിമാരെ കുറിച്ച് ഇമ്രാൻ ഹാഷ്മി തുറന്ന് പറയുന്നു

മഞ്ജു വാര്യരും ഞാനും ജയറാമേട്ടനും ഒന്നിച്ചിരിക്കും, സുകന്യ ഞങ്ങളോട് ഒന്നും മിണ്ടാറില്ലായിരുന്നു, അത്തരം നടിമാരെ പോലെയായിരുന്നു പെരുമാറ്റം: സുകന്യയിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി നടി സോന നായർ