1986 ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിൽ ബാലനടിയായി അഭിനയജീവിതം ആരംഭിച്ച താരമാണ് സോനാ നായർ. പിന്നീട് പത്ത് വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് വീണ്ടും എത്തിയ സോനയുടെ രണ്ടാമത്തെ സിനിമ 1996 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം ആയിരുന്നു.
തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവയുൾപ്പെടെ എൺപതിൽ അധികം സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. സിനിമയിൽ സജീവമാകുന്നതിനു മുൻപുതന്നെ സോനാനായർ ദൂരദർശൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 1991 സംപ്രേക്ഷണം ചെയ്തിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിൽ ആണ് സോനാനായർ ആദ്യമായി അഭിനയിച്ചത്.
പിന്നീട് സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അവർ വിവിധ ചാനലുകളിൽ ആയി നിരവധി സീരിയലുകളിലും ചെയ്തിരുന്നു. അമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായി, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25ലധികം സീരിയലുകളിൽ സോനാനായർ വേഷം കൈകാര്യം ചെയ്തു. 2006 ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് സോനാനായർ കരസ്ഥമാക്കി.
സിനിമ ചായഗ്രഹകൻ ആയ ഉദയൻ അമ്പാടി ആണ് സോനയുടെ ഭർത്താവ്. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സോനാനായർ ഗ്ലാമറസ് റോളുകളും ഇടയ്ക്ക് ചെയ്തിരുന്നു. ശരീരം പ്രദർശിപ്പിക്കുന്ന സിനിമ അല്ലെങ്കിലും അതിൽ നിന്ന് പുറത്തു വന്ന ചിത്രങ്ങൾ വ്യാപകമായി തരംഗമായിരുന്നു. ഇതോടെ വിമർശകരും നടിയെ തേടി എത്തുകയായിരുന്നു.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിമർശിക്കാൻ വേണ്ടി ഒരു വിഭാഗം നോക്കി നിൽക്കുന്നുണ്ട്, താൻ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത് എന്നും അതിൻറെ പിന്നാലെ പോവുക ചെയ്യാറില്ലെന്ന് താരം വ്യക്തമാക്കുന്നു. അതിന് ഒരു കാര്യം എന്ന് പറഞ്ഞാൽ ഞാൻ എടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷൻ എൻറെയും ഭർത്താവിന്റെയും കയ്യിലാണ്.
അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ ഒരു വർക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാൻ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാൻ സാധിക്കും. എന്നെക്കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്താൽ സോനാ നായർ ഹോട്ട്, സോനാ നായരുടെ നേവൽ എന്നൊക്കെയാണ് കാണുക. ഇവർക്കൊന്നും മടുത്തില്ലേ എന്ന് ഞാൻ തന്നെ ചോദിക്കും.
ഇതിനേക്കാളും ഹോട്ടായി വേഷങ്ങൾ ധരിക്കുകയും പൂക്കൾ കുഴി കാണിച്ച് അഭിനയിക്കുകയും ചെയ്ത ധാരാളം താരങ്ങൾ ഇവിടെയുണ്ടെന്ന് സോന വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ആദ്യചിത്രമായ തൂവൽ കൊട്ടാരത്തിൽ അഭിനയിച്ചപ്പോൾ ഉള്ള അനുഭവത്തെപ്പറ്റി ആണ് വ്യക്തമാക്കുന്നത്. സുകന്യ, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു തൂവൽകൊട്ടാരം.
ചിത്രത്തിൻറെ ഷൂട്ടിംഗ് ഇടവേളകളിൽ താനും മഞ്ജുവും ജയറാമും ഒക്കെ ഒന്നിച്ചിരുന്ന് സംസാരിക്കാറ് പതിവായിരുന്നു. എന്നാൽ സുകന്യ അന്നേ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഒരു താരമായിരുന്നു.കാരവാനും സഹായികളും ഒക്കെ ഉള്ള ഒരാൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് കഴിയുമ്പോൾ തന്നെ സുകന്യ അവർക്കൊപ്പം ഒറ്റയ്ക്ക് മാറിയിരുന്നു പുസ്തകം വായിക്കുകയായിരുന്നു ചെയ്തിരുന്നത്.
മഞ്ജു അന്നേ തന്നെ ഒരു പാവവും സിമ്പിളും ആയിരുന്നു. ഒരുപക്ഷേ സുകന്യ അത് ജോലി ചെയ്യുന്ന ഇടം മാത്രമായി കണ്ടിരുന്നതുകൊണ്ടാകാം അങ്ങനെ ചെയ്തത്. അല്ലെങ്കിൽ അവർക്ക് മലയാളം അധികം അറിയാത്തതാകാം കാരണം എന്നും താരം ചൂണ്ടിക്കാട്ടുന്നു.