ബോളിവുഡിലെ മുൻനിര നായകന്മാരിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇമ്രാൻ ഹാഷ്മി.താര കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തി തൻറെതായ കഴിവുകൊണ്ട് പേരും പ്രശസ്തിയും നേടിയെടുക്കുവാൻ ഇമ്രാന് സാധിക്കുകയുണ്ടായി.
മഹേഷ് ഭട്ടിന്റെ ബന്ധുവായ ഇമ്രാൻ, വിക്രം ഭട്ടിന്റെ ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.താരം അതിന് പിന്നാലെ ബോളിവുഡിൽ സൂപ്പർ താരമായി മാറുകയായിരുന്നു.ത്രില്ലർ സിനിമകളായിരുന്നു ഇമ്രാനെ താരം ആക്കിമാറ്റിയത്.
മർഡർ, ജന്നത്ത്,ഗ്യാങ്സ്റ്റർ തുടങ്ങിയവ ഇമ്രാൻ തിളങ്ങിയ ചിത്രങ്ങളാണ്.ഇമ്രാൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത് ചുംബന രംഗങ്ങളാണ്.താരത്തിന്റെ സിനിമകളിലെ ചുംബന രംഗങ്ങൾ എന്നും ചർച്ചാവിഷയമാണ് .
ഒരൊറ്റ ചിത്രത്തിൽ പോലും ചുംബനരംഗം ഇല്ലാത്ത സീൻ ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ്. അതുകൊണ്ട് ആണ് ഇമ്രാനെ ആരാധകരും സിനിമാ ലോകവും സീരിയൽ കിസർ എന്ന് പേരിട്ട് വിളിക്കുന്നത്. താൻ ചെയ്ത ചുംബനരംഗങ്ങളെ കുറിച്ചും രംഗങ്ങളിൽ തനിക്കൊപ്പം അഭിനയിച്ച നായികമാരെ കുറിച്ചും ഒരിക്കൽ താരം മനസ്സ് തുറക്കുകയും ഉണ്ടായി.
താനിതുവരെ ഓൺ സ്ക്രീനിൽ ചെയ്ത ചുംബനരംഗങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും നന്നായി ചുംബിക്കുന്നത് ആരെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.മർഡർ എന്ന ചിത്രത്തിലെ ചുംബന രംഗമാണ് ഏറ്റവും മികച്ചത് എന്നാണ് താരം പറയുന്നത്.മല്ലികയെയും ഇമ്രാനെയും താരങ്ങൾ ആക്കി മാറ്റിയ ചിത്രമായിരുന്നു മർഡർ. ഇതിൽ ചുംബന രംഗങ്ങൾ ഒരുപാടുണ്ടായിരുന്നു. ചിത്രത്തിന് പിന്നാലെയാണ് ഇമ്രാന് സീരിയൽ കിസർ എന്ന പേര് വീഴുന്നത്.
ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഓഫ് സ്ക്രീനിൽ അത്ര അടുത്ത ബന്ധമായിരുന്നില്ല ഇവർ ഇരുവരും തമ്മിൽ. പരസ്യമായിത്തന്നെ പൊതുഇടങ്ങളിൽ വച്ച് ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പരസ്പരം സംസാരിക്കുന്നത് പോലും ഇഷ്ടമല്ലാത്ത ആളുകളായിരുന്നു ഇമ്രാനും മല്ലിക ഷെരാവത്തും.
ഏറ്റവും മികച്ച ചുംബനങ്ങളെ പറ്റി പറയുന്ന ഇമ്രാൻ തന്നെ ഏറ്റവും മോശമായ ചുംബനത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ നടിയുടെ പേര് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.അത് തനിക്ക് ഒരു മോശം ചുംബനം ആയി തോന്നാൻ കാരണം വായ്നാറ്റം ആയിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇമ്രാൻ ഹാഷ്മിക്ക് ഒപ്പമുള്ള ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത് നടി ഭാവന വേണ്ടെന്നു വച്ചതും സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും വാർത്തകൾ സൃഷ്ടിച്ചിരുന്നു.
ചിത്രത്തിനെ പറ്റി കേട്ടപ്പോൾ നോക്കാം എന്ന് പറഞ്ഞെങ്കിലും ഡീറ്റെയിൽസ് അയച്ചു കിട്ടിയപ്പോൾ അത് തൻറെ പരിധി കടന്നുള്ള റോൾ ആയിരിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു. അല്പം ഗ്ലാമർ ആയിട്ടുള്ള വേഷമായിരുന്നു ചിത്രത്തിൽ. അതുകൊണ്ടാണ് നോ പറഞ്ഞത്. രണ്ടുമൂന്നുദിവസം ആ സിനിമയുടെ സംസാരം ഒക്കെ ഉണ്ടായിരുന്നു.
പിന്നീട് ഞാനത് വിട്ടു എന്ന് താരം വ്യക്തമാക്കി.ഗ്ലാമർ വേഷത്തോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നത് തന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആവും എന്നതാണ് ഇതിന് കാരണമായി ഭാവന വ്യക്തമാക്കിയത്.