ഹാസ്യ കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ നടിയാണ് തെസ്നി ഖാൻ. സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാലോകത്തേക്ക് താരം കടന്നുവരുന്നത്. കലാഭവൻ എന്ന പ്രശസ്ത ഹാസ്യ ഗ്രൂപ്പിലെ അംഗമായിരുന്നു താരം.
സിനിമയിൽ പ്രധാനമായും ഹാസ്യ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം തെസ്നിയെ പ്രശസ്ത ആക്കി.ട്രിവാൻഡ്രം ലോഡ്ജിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം റിയാലിറ്റിഷോകളിൽ അവതാരിക ആയും ജഡ്ജ് ആയും തിളങ്ങുന്നുണ്ട്.
സ്ക്രീനിൽ എന്നും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള താരം തൻറെ ജീവിതത്തെ പറ്റി മുൻപ് മനസ്സ് തുറന്നിരുന്നു. തൻറെ വിവാഹ ജീവിതത്തെ കുറിച്ചാണ് താരം അന്ന് പറഞ്ഞത്. രണ്ടുമാസം മാത്രം ആയുസ്സ് ഉണ്ടായിരുന്ന വിവാഹ ബന്ധം ആയിരുന്നു എന്നാണ് താരം പറഞ്ഞത്.
താൻ വിവാഹം കഴിച്ചിരുന്നു എന്നും എന്നാൽ രണ്ടുമാസത്തിനുള്ളിൽ തന്നെ തങ്ങൾ പിരിഞ്ഞു എന്നും തെസ്നി പറയുന്നു. അതിനുള്ള കാരണവും താരം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ജീവിതത്തിൽ എല്ലാവർക്കും അബദ്ധങ്ങൾ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്ക് പറ്റിയ ഒരു അബദ്ധം ആണ് അത്. ഞാൻ വളരെയധികം കരുതലോടെ ജീവിക്കുന്ന ഒരു പെണ്ണാണ്. സിനിമയിൽ വന്ന കാലം തൊട്ട് ഇന്നുവരെ.
അങ്ങനെ അബദ്ധങ്ങൾ ഒന്നും എനിക്ക് പറ്റിയിട്ടില്ല. സിനിമയിൽ ഞാൻ തിരികെ നോക്കുമ്പോൾ എനിക്ക് അങ്ങനെ അബദ്ധങ്ങൾ ഒന്നും പറ്റിയില്ല. ഞാൻ ഹാപ്പിയാണ്. പക്ഷേ ജീവിതത്തിൽ എനിക്ക് പറ്റിയ ഒരു അബദ്ധം ആണിത്. കൂടിവന്നാൽ രണ്ടുമാസം. കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം.
അതല്ലാതെ അവൾ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കാതെ ഇരിക്കുന്നതിനെ എങ്ങനെ ഒരു കല്യാണം എന്ന് പറയുന്നത്. 15 വർഷം മുൻപായിരുന്നു വിവാഹം. വളരെ സിമ്പിൾ ആയിട്ട് ആയിരുന്നു നിക്കാഹ് നടന്നത്. അതുകഴിഞ്ഞ് മനസ്സിലായി ആൾ കെയർ ചെയ്യില്ല നോക്കില്ല എന്നൊക്കെ. ഒരു പ്രയോജനവുമില്ല വെറുതെ ഒരു കെട്ട് എന്ന് പറയുന്നത് നമ്മൾ നിന്ന് കൊടുത്തിട്ട് കാര്യമില്ല.
കലാപരമായി ഒരു പുരോഗതിയും തരുന്നില്ല.വിവാഹം കഴിഞ്ഞാൽ സിനിമ ഒന്നും വേണ്ട എന്നായിരുന്നു എൻറെ തീരുമാനം. പക്ഷേ ഒന്നും നോക്കാതെ കഴിഞ്ഞാൽ എൻറെ അച്ഛനെയും അമ്മയെയും ഞാൻ എങ്ങനെ നോക്കും. അങ്ങനെ അത് അവിടെ വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
പുള്ളിയുടെ പിന്നെ ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ല. എന്തായാലും ഞാൻ ഇപ്പോൾ ഹാപ്പിയാണ് എന്നാണ് തെസ്നി അന്ന് വ്യക്തമാക്കിയത്. മുൻ ബിഗ് ബോസിലെ മത്സരാർത്ഥിയായും താരം ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസിൻറെ രണ്ടാം സീസണിൽ മത്സരാർത്ഥിയായ എത്തിയ താരങ്ങളിലൊരാളാണ് തെസ്നി ഖാൻ.
ഈ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥികളെ പറ്റിയും അവരിൽ തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥിയെ പറ്റിയും താരം വ്യക്തമാക്കിയിരുന്നു.മുൻ മത്സരാർത്ഥി എന്ന നിലയിൽ ഈ സീസണിൽ ആരും അത്ര വലിയ മത്സരാർത്ഥിയായ തോന്നിയിട്ടില്ല. പിന്നെ മറ്റു സീസണിലെ അപേക്ഷിച്ച് വലിയ ബഹളവും ഒച്ചപ്പാടും ഉള്ള ഒരു സീസൺ ആണ് ഇത്. പിന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ഇപ്പോൾ എനിക്ക് തോന്നുന്നത് റിയാസ് ആണ്.
റിയാസ് അർഹൻ ആണ്. കുറച്ചുകൂടി ടാലൻറ് ഉള്ളവനും ആളുകളെ മനസ്സിലാക്കുന്നതിനും ആണ്.ബ്ലീസ്‌ലിയും റിയാസിനെയും ആണ് എനിക്ക് കുറച്ചുകൂടി ബെറ്റർ ആയി തോന്നുന്നത്. കിട്ടുന്നെങ്കിൽ അവർ വിന്നർ ആവണം എന്നാണ് എൻറെ മനസ്സിൽ ഇപ്പോൾ ഉള്ള ആഗ്രഹം. സാമ്പത്തികമായി വളരെ പിന്നോക്കം ഉള്ള കുട്ടികളാണ്. നല്ല പഠിപ്പുള്ള കുട്ടികളാണ്. വിവരവും ഉണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കാര്യങ്ങൾ തുറന്നു പറയുന്ന സ്വഭാവക്കാരായതുകൊണ്ടുതന്നെ അവരെ രണ്ടുപേരെയും ആണ് ഈ സീസണിൽ തനിക്കിഷ്ടമെന്ന് തെസ്നി വെളിപ്പെടുത്തിയിരിക്കുന്നു.