in

സൂപ്പർ താരങ്ങളുടെ നായിക, പരിധിവിട്ട ഗ്ലാമർ പ്രദർശനം, വിവാഹം കഴിച്ചത് രണ്ടു പേരെ, എന്നാൽ ഒടുവിൽ സംഭവിച്ചത്; നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ..!!

ഒരു കാലത്ത് ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു.നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.

മോഹന്‍ലാല്‍,മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വേഷമിടാനും അഞ്ജുവിനു കഴിഞ്ഞു. നിരവധി തമിഴ് സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു.രണ്ടാമത്തെ വയസ്സിലാണ് അഞ്ജു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ.

ഇതോടെയാണ് അഞ്ജുബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാല്‍ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1992 ല്‍ കിഴക്കന്‍ പാത്രോസ് സിനിമയില്‍ കുഞ്ചുമോളായി, മിനാരത്തിലെ ടീന അറബിക്കടലോരം എന്ന ഹിറ്റ് ചിത്രം ക്ലാര ,നരിമാനീളെ അമ്മിണി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാളം സിനിമകള്‍.

മിനിസ്‌ക്രീനിലും താരം തന്റെ കഴിവ് തെളിയിച്ചു. ദൂരദര്‍ശനിലും സണ്‍ടിവിയിലും സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചു. ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം മരണപെട്ടു എന്നുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു. വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു എന്നായിരുന്നു അഞ്ചു പറഞ്ഞത്.ഒരു മുസ്ലീം പിതാവിനും ഹിന്ദുവായ അമ്മയ്ക്കും ജനിച്ച നടി കൂടിയാണ് ബേബി അഞ്ജു. പ്രശസ്ത കന്നഡ നടന്‍ ടൈഗര്‍ പ്രഭാകര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.

എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടു പോയില്ല. ഈ ബന്ധത്തില്‍ അര്‍ജുന്‍ എന്നൊരു മകന്‍ അഞ്ജുവിനുണ്ട്. നിലവില്‍ തമിഴ് സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. 1998ൽ ഒഎകെ സുന്ദറിനെ വിവാഹം കഴിച്ചു. ഒഎകെ സുന്ദർ തമിഴ് സിനിമയിലും സീരിയലിലും തിളങ്ങുന്ന നടനാണ്. മകൻ അർജുൻ അഞ്ജുവിനും സുന്ദറിനും ഒപ്പമാണ് താമസം.

Written by Editor 3

ഞാൻ അനാഥയാണ്, അച്ഛനും അമ്മയും എന്നെ ദത്തെടുത്തത്, കുറേ വർഷം ഞാൻ അത് വിശ്വസിച്ചു, കാരണക്കാരൻ സുരേഷ് ഗോപിയങ്കിൾ: കീർത്തി സുരേഷ് പറയുന്നു

അവൻ ബിഗ്‌ബോസ് ജയിക്കണം, തന്റെ ആഗ്രഹം വെളിപ്പെടുത്തി തെസ്നി ഖാൻ, അതിന് കാരണവുമുണ്ട്, തെസ്നിക്ക് ലക്ഷ്മിപ്രിയയോട് വിരോധം ആണോ എന്ന് പ്രേക്ഷകർ…!!