മോഡലിങ് രംഗത്തു നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മിനി റിച്ചാർഡ്.പറങ്കിമല എന്ന 2014 പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിച്ചതോടെ കൂടിയാണ് മിനിയെ ആളുകൾ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ പലപ്പോഴും താരത്തിന് നേരിടേണ്ടിവരുന്നത് നെഗറ്റീവ് കമൻറുകളും വിമർശനങ്ങളും പരിഹാസങ്ങളും മാത്രമാണ്. എന്നാൽ അതിലൊന്നും തോറ്റു പിന്മാറാൻ ഒരിക്കൽപോലും മിനി തയ്യാറായിട്ടില്ല.
നെഗറ്റീവ് പബ്ലിസിറ്റി നൽകി തൻറെ ആദ്യ സംഗീത ആൽബത്തെ വിജയിച്ചവർക്ക് നന്ദിപറഞ്ഞുകൊണ്ട് നടി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.
തൻറെ ആൽബത്തിന്റെ വിജയം നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തിയാണെന്നും 24 മണിക്കൂറിനുള്ളിൽ ആറ് ലക്ഷത്തിലധികം പേരാണ് ആൽബം കണ്ടതെന്നും അന്ന് മിനി പറഞ്ഞിരുന്നു.മിനിയുടെ അന്ന് മഴയിൽ എന്ന ആൽബമാണ് സോഷ്യൽ മീഡിയയിൽ ട്രോളിന് ഇരയായത്. ആൽബത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തി കൂടിയാണ് മിനി.
മിനി തന്നെയാണ് ആൽബത്തിൽ നായികയായി എത്തിയിരിക്കുന്നത്.തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആൽബത്തിന്റെ വീഡിയോ താരം പുറത്ത് വിട്ടത്. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മിനി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആദ്യ ആൽബം കൊണ്ട് തന്നെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന വിശേഷണം നേടിയ വ്യക്തിയാണ് മിനി റിച്ചാർഡ്. ഇവരുടെ പല തുറന്നു പറച്ചിലുകളും ആളുകൾക്ക് വലിയ ഞെട്ടൽ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
66 വയസ്സായ മമ്മൂട്ടിക്ക് ഇരുപത്തിനാലുകാരിയായ റിന്യൂ മാത്യുവിനൊപ്പം അഭിനയിക്കാം എങ്കിൽ 57 കാരനായ മോഹൻലാലിന് ഇരുപത്തിയാറുകാരിയായ അമലപോളിന് ഒപ്പം അഭിനയിക്കാം എങ്കിൽ തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരും ആയി അഭിനയിക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു ആൽബത്തെ വിമർശിച്ചവരോടായി താരം അന്ന് ചോദിച്ചത്. ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ പയ്യന്മാർ തിരയുന്നത് മല്ലു ആൻറി എന്ന വാക്ക് ആണെന്നും മിനി പറയുന്നു.
ഭൂരിഭാഗം ചെറുപ്പക്കാർക്കും തന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ ആണ് ആവശ്യം എന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പി അല്ല എന്നും പണം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുന്ന അവർ പലതും കാണുന്നില്ല വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണ് സെക്സ് എന്നും താരം വെളിപ്പെടുത്തുകയുണ്ടായി.
അത് മൂടി വെക്കേണ്ട ഒന്നല്ലെന്നും ആസ്വദിക്കാത്തവർ മണ്ടന്മാരാണെന്ന് ആണ് മിനിയുടെ അഭിപ്രായം. ഏറ്റവും ഒടുവിലായി താരം പറഞ്ഞിരിക്കുന്നത് പൃഥ്വിരാജിന്റെ നായികയായി തനിക്ക് അഭിനയിക്കാൻ മോഹമുണ്ടെന്ന് ആണ്. അവിടംകൊണ്ടും താരത്തിന്റെ ആഗ്രഹം തീരുന്നില്ല. സിനിമകളിൽ തനിക്ക് ഐറ്റം ഡാൻസ് ചെയ്യാൻ താൽപര്യമുണ്ടെന്ന് മിനി വ്യക്തമാക്കിയിരിക്കുകയാണ്.
നിമിഷനേരങ്ങൾക്കുള്ളിൽ ആണ് മിനിയുടെ ഈ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി ടെലഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ആളുകളെ പാട്രിയോൻ സൈറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് ലക്ഷങ്ങൾ വരുമാനം നേടാനുള്ള തയ്യാറെടുപ്പ് നടത്തിയ വാർത്തയും മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.