in

എനിക്ക് വിഷമം വരുന്ന കാര്യം ജാസ്മിൻ ബിഗ്‌ബോസിൽ വെച്ച് സംസാരിച്ചു, ഇപ്പോൾ ഞാൻ വേറൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് : മോണിക്ക, വീഡിയോ വൈറൽ

ബിഗ്ബോസ്… ആരാധകരെക്കാള്‍ ഏറെ വിമര്‍ശകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന പരിപാടി. മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവാണ്.

ബിഗ്ബോസ് മത്സരാര്‍ഥി ജാസ്മിന്റെ ലൈവ് വീഡിയോ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. വിഡിയോയില്‍ മോണികയുമായി ബ്രേക്ക് അപ്പ് ആയതാണ് പറഞ്ഞത്.  വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്. വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആണ്. ജാസ്മിന്‍ വിഡിയോയില്‍ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്.

ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്.

അതുപോലെ  മോണിക്കയും. ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.

മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.  ഇപ്പോഴിതാ അതിന് പിന്നാലെ മോണികയും ജാസ്മിനും അതിനുള്ള കാരണം പറഞ്ഞു എത്തുകയാണ് വീഡിയോയിലൂടെ. മോണിക പറഞ്ഞത് ഇങ്ങനെ,

ജാസ്മിന്‍ ഇന്നലെ ഇട്ട വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാനാണ് വീഡിയോ ചെയ്യുന്നത്. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍ ഒരു കാര്യം പറഞ്ഞു, അതില്‍ എനിക്ക് ഒരുപാട് വിഷമം ആയി. അവള്‍ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഞാന്‍ കൂടുതല്‍ ഒറ്റപെട്ടു പോയി. എന്നാല്‍ ഞാന്‍ ആ സമയത്ത് ഒരു പെണ്‍കുട്ടിയുമായി അടുത്തു. അവള്‍ എനിക്ക് താങ്ങായി നിന്നു. ബിഗ്‌ബോസ് വീട്ടില്‍ നിന്നും ജാസ്മിന്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആ പെണ്‍കുട്ടിയുമായി  മാറാന്‍ പറ്റാത്ത രീതിയില്‍ അടുത്തു. ഞങ്ങള്‍ ഒരുമിച്ച് നിന്നു നോക്കി, പക്ഷെ പറ്റിയില്ല.

ഞങ്ങളുടെ മുറിവുകള്‍ ഉണങ്ങാന്‍ സമയം വേണം അതുകൊണ്ടാണ് ഞങ്ങള്‍ ഒരു ബ്രേക്ക് എടുത്തത്. ചിലപ്പോള്‍ കുറച്ച് കഴിയുമ്പോള്‍ എല്ലാം മാറി വീണ്ടും ഞങ്ങള്‍ ഒന്നിച്ചേക്കും. അതിന് ശേഷം ജാസ്മിന്‍ പറഞ്ഞത് ഇങ്ങനെ, ഞാന്‍ മോണികയുടെ തീരുമാനത്തെ മാനിക്കുന്നു. ഇതിനിടയില്‍ നിമിഷയെ വലിച്ചിടരുത്. അവള്‍ എന്റെ സഹോദരിയെ പോലെയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. എന്റെ മാത്രമല്ല മോണികയുടെയും… ലൈവില്‍ പറയുന്നു.

Written by Editor 2

പുറത്ത് കാണിക്കാൻ തോന്നണത് ഞാൻ കാണിക്കും.. ആരുടെയും ചിലവിൽ അല്ല ജീവിക്കണത്, തുറന്നടിച്ച് മോഡൽ സീതു`

പ്രേക്ഷകരുടെ പ്രിയ സീരിയൽ സാന്ത്വനത്തിലെ ഇഷ്ട താരങ്ങൾ ഒരു ദിവസം വാങ്ങുന്ന പ്രതിഫലം എത്ര ആണെന്നറിയാമോ?