ബിഗ്ബോസ് കടുത്ത വാശിയേറിയ പോരാട്ടവുമായി 9 മത്സരാർഥികളുമായി മുന്നോട്ട് പോകുകയാണ്.റോബിൻ ബിഗ് ബോസ് വീട്ടിൽ നിയമം തെറ്റിച്ചത് കൊണ്ടാണ് പുറത്താക്കപ്പെട്ടത്. എന്നാൽ ജാസ്മിൻ തന്റെ സ്വന്തം ഇഷ്ടപ്രകാരവും പുറത്തു പോയി.
റോബിനും ജാസ്മിനും പ്രതീക്ഷിക്കാതെ പുറത്ത് പോയതിനാൽ കഴിഞ്ഞ വീക്കിൽ ആർക്കും നോമിനേഷൻ ഉണ്ടായിരുന്നില്ല. വീക്കിൽ ക്യാപ്റ്റൻസി ടാസ്ക് വിജയിച്ച് ക്യാപ്റ്റൻ ആയത് ധന്യ മേരി വർഗീസ് ആണ്.എന്നാൽ വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം കൂടെ നിന്നവരുടെ കാലുവാരുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രം ഗത്തെത്തിരുന്നു.
അത് കഴിഞ്ഞ് ക്യാപ്റ്റൻ ആയത് അഖിൽ ആണ്.വളരെ വാശിയോടെയാണ് ക്യാപ്റ്റൻസി ടാസ്ക് ജയിച്ചത്. എന്നാൽ വാശിയെറിയ ഈ ഗെയിമിൽ നിർഭാഗ്യവഷാൽ അഖിൽ ആണ് പുറത്താക്കപെട്ടത്.ഇത്തവണ റോണ്‍സണോ, വിനയോ ആയിരിക്കും പുറത്ത് പോവുക എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെ അഭിപ്രായം.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു അഖില്‍ പുറത്തേക്ക് പോയത് .ആരും പ്രതീക്ഷിക്കാത്തവർ തന്നെയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയി കൊണ്ടിരിക്കുന്നത്.ഇനി വീട്ടിൽ ഉള്ളത് ദിൽഷ, റിയാസ്, ബ്ലസ്‌ലി, സൂരജ്, ധന്യ എന്നിവരാണ്.
ഇപ്പോഴിതാ വൈറൽ ആകുന്നത് മോർണിംഗ് ടാസ്കിൽ ദിൽഷ പറഞ്ഞ വാക്കുകൾ ആണ്.അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്നാണ് മോര്‍ണിംഗ് ടാസ്കിന്റെ പേര്. എന്തെന്ന് വെച്ചാൽ ഇപ്പോൾ ഫോണിൽ കൂടെ സംസാരിക്കാൻ അവസരം കിട്ടിയാൽ ആരെ വിളിക്കും എന്നതാണ്. അതിൽ ദിൽഷ തിരഞ്ഞെടുത്തത് അമ്മയെയാണ്.
തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ എല്ലാം കേട്ടശേഷമേ അമ്മ ഉറങ്ങുള്ളു. ഒരു ദിവസം വിളിച്ചില്ലെങ്കില്‍ എന്തോ ഒന്ന് മിസ്സ് ചെയ്തത് പോലെ ആയിരിക്കും. അമ്മയെ എപ്പോഴും വിളിക്കുന്നത് കൊണ്ട് അച്ഛന് പരാതിയാണ്, സോറി അച്ഛാ ഇന്നും ഞാന്‍ അമ്മയെ തന്നെയാണ് വിളിക്കുന്നത്.
അച്ഛന്‍ കുറേസമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് ആണ് അമ്മയെ വിളിക്കുന്നത്, എന്ന് പറഞ്ഞുകൊണ്ടാണ് ദില്‍ഷ അമ്മയെ വിളിച്ചത്.ഫോണിൽ കൂടെ ദിൽഷ അമ്മയോട് പറഞ്ഞത് ഇങ്ങനെ,അമ്മ ദിലുവാണ്. ഞാന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു.
എന്നെ രണ്ടു പേര് പ്രപ്പോസ് ചെയ്തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്ടം ആണ് എന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാന്‍ പറ്റില്ല അങ്ങനെ പാടില്ല എന്ന്. വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കേണ്ട.
വെറുതെ കരയാന്‍ നില്‍ക്കണ്ട,ഞാന്‍ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്ത് സ്‌ട്രോംഗ് ആയി നില്‍ക്കും. പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട.100 ദിവസം കഴിഞ്ഞിട്ട് വിന്‍ ചെയ്തിട്ടേ ഞാന്‍ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക.