in

പ്രേക്ഷകരുടെ പ്രിയ സീരിയൽ സാന്ത്വനത്തിലെ ഇഷ്ട താരങ്ങൾ ഒരു ദിവസം വാങ്ങുന്ന പ്രതിഫലം എത്ര ആണെന്നറിയാമോ?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന സീരിയലാണ് സാന്ത്വനം. കഥ കൊണ്ടും കഥാപാത്രം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തിയ സീരിയല്‍. പ്രണയവും യഥാര്‍ത്ഥ കുടുംബ ജീവിത പശ്ചാത്തലവും ഒത്തിണങ്ങിയുള്ള സീരിയല്‍ ആയതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ഇത് സ്വന്തം കുടുംബത്തിലെ സംഭവങ്ങള്‍ എന്നു പോലും ഒരു നിമിഷം തോന്നിപ്പോകും.

സീരിയലിലെ ശിവേട്ടനും അഞ്ജലിയുമാണ് മെയിന്‍. ഇവര്‍ക്കുള്ളത്ര ആരാധകര്‍ ഇപ്പോള്‍ മധ്യ നിരയിലുള്ള സിനിമാ താരങ്ങള്‍ക്കു പോലും ഉണ്ടാകുമോ എന്നത് സംശയമാണ്. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് ഇരുവരെയും. ഇതില്‍ അഞ്ജലിയായി എത്തുന്ന ഗോപിക അനില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേക്ക് എത്തി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ്. സീരിയലിലെ ഓരോ രംഗങ്ങളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന് കാണുന്നത്.

അത്രയ്ക്ക് പിടിച്ചിരുത്തുന്ന കഥയും കഥാ പാത്രങ്ങളുമാണ് നമുക്ക് മുന്നില്‍ എത്തുന്നത്.സീരിയയില്‍ മാത്രമല്ല, ഇവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ കഥയറിയാനും ആളുകള്‍ക്ക് ഏറെ താത്പര്യമുണ്ട്. ശിവേട്ടന്റെ പ്രണയവും ജീവിതവുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. അതുപോലെ അഞ്ജലിയുടെ കുടുംബത്തെയും. വി എം വിനു സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടുകൊണ്ടാണ് ഗോപിക അനില്‍ അഭിനയ ലോകത്തേക്ക് എത്തുന്നത് .

ബാല താരമായി അഭിനയ ലോകത്തേക്ക് എത്തിയ താരം പിന്നീട് സീരിയലുകളില്‍ സജീവമാകുകയായിരുന്നു. തുടക്കത്തില്‍ അഞ്ജലി ശിവന്‍ കോംബോ സീനുകള്‍ക്ക് കയ്യടി ലഭിച്ചപ്പോള്‍ പിന്നീട് സെന്റിമെന്റല്‍ രംഗങ്ങളിലൂടെയും അഭിനയത്തിലൂടെയും രക്ഷ പ്രേഷകരുടെ കയ്യടി നേടുകയായിരുന്നു. സ്വീകാര്യത ഇങ്ങനെയെന്നിരിക്കെ ഇവരുടെ ശമ്പളത്തെ കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷ ഉണ്ടാകും.

സിനിമാ താരങ്ങളുടെ പോലും ശമ്പളം ഇപ്പോള്‍ പകല്‍പ്പോലെ വ്യക്തമാണ്. ഇതൊക്കെ അറിയാന്‍ ആളുകള്‍ തത്പരരുമാണ്. എന്തായാലും ഇരുവര്‍ക്കും ഇപ്പോള്‍ സന്തോഷത്തിന്റെ ദിനങ്ങളാണ്. എവിടെ പോയാലും എല്ലാവരും സ്‌നേഹത്തോടെ ഓടിയെത്തുന്നു, തിരിച്ചറിയുന്നു… ആരാണ് ഇതൊക്കെ ആഗ്രഹിക്കാത്തത്.

സാന്ത്വനം വീട്ടിലെ അപ്പു എന്ന മരുമോളായി തിളങ്ങുന്ന രക്ഷ രാജ് പ്രതിദിനം വാങ്ങുന്നത് എത്രയെന്നോ…, 8000 രൂപയാണ്. അഭിനയത്തിന് പുറമെ ഡോക്ടര്‍ കൂടിയാണ് താരം. സാന്ത്വനം പരമ്പരയില്‍ ശിവന്റെ ഭാര്യയായ അഞ്ജലി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഗോപിക പ്രതി ദിനം വാങ്ങുന്നത് ഇതില്‍ നിന്നും ആയിരം രൂപ കൂടുതല്‍, 9000 രൂപയാണ്.

സീരിയലില്‍ അപ്പുവായി രക്ഷ രാജ് സാന്ത്വനം സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തിലെത്തി പിന്നീട് പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അപ്പു എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന രക്ഷ രാജ് . നെഗറ്റീവ് കഥാ പത്രത്തില്‍ നിന്നും പിന്നീട് മികച്ച അഭിനയത്തിലൂടെയും കഥാപാത്രത്തിലൂടെയും വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ട നടിയായി താരം മാറുകയായിരുന്നു.

Written by Editor 2

എനിക്ക് വിഷമം വരുന്ന കാര്യം ജാസ്മിൻ ബിഗ്‌ബോസിൽ വെച്ച് സംസാരിച്ചു, ഇപ്പോൾ ഞാൻ വേറൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് : മോണിക്ക, വീഡിയോ വൈറൽ

തന്റെ ഇമേജ് കംപ്ലീറ്റ് തകർന്നു, ഇത്രയും വലിയ ചീത്തപ്പേര് പ്രതീക്ഷിച്ചില്ല, ബിഗ്ഗ് ബോസിന് ശേഷം സുചിത്ര നായർക്ക് സംഭവിച്ചത് ഇങ്ങനെ