in

പുറത്ത് കാണിക്കാൻ തോന്നണത് ഞാൻ കാണിക്കും.. ആരുടെയും ചിലവിൽ അല്ല ജീവിക്കണത്, തുറന്നടിച്ച് മോഡൽ സീതു`

മോഡലിംഗിലൂടെ സിനിമ സീരിയല്‍ രംഗത്ത് എത്തുന്നവര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ മോഡലായ സീതുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഡലിങ്ങിലൂടെയാണ് തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചത്.

കാണിക്കൊന്നയുടെയും മാക്കത്തിന്റെയും. ചിത്രങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. കൂടുതലായും ഗ്ലാമര്‍സ് ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത് തന്നെ.അത് തനിക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് അങ്ങനെ പങ്കുവയ്ക്കുന്നത്. അത് മോശമാണെന്ന് തോന്നിയിട്ടില്ല.

ആരെങ്കിലും ഇതിനെക്കുറിച്ച് എന്നോട് പറയുകയാണ് എങ്കില്‍ ഞാന്‍ അവരോടെ പറയുന്ന മറുപടി ഞാന്‍ ജീവിക്കുന്നത് നിങ്ങളുടെ ചിലവില്‍ അല്ല എന്ന് തന്നെയായിരിക്കും. കാരണം എനിക്ക് അതിന്റെ ആവശ്യമില്ല എന്നേ പറയുകയുള്ളൂ. എനിക്ക് കാണിക്കണം എന്ന് തോന്നുന്നത് ഞാന്‍ കാണിക്കും എന്ന് തന്നെ.

ധൈര്യപൂര്‍വ്വം അവരോട് പറയും.സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്. ഇത്തരം കമന്റുകള്‍ ഒന്നും തന്നെ എന്നെ വേദനിപ്പിച്ചിട്ടില്ല. ഞാന്‍ അപ്പോള്‍ മനസ്സിലാക്കുന്നത് അവരുടെ സംസ്‌കാരം ആണ്. അവര്‍ അത് എങ്ങനെ എടുക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. അല്ലാതെ. അതില്‍ വേദനച്ചിരിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു.

വിഷുവിന് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു സീതു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. പതിവ് പോലെ കണികൊന്ന കൊണ്ട് തന്റെ ശരീരം മറച്ച് കിടിലന്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷ പെടുന്നത്.

ആരും മോഹിപ്പിക്കും പോലെ സുന്ദരിയായാണ് സീതു ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മോഡല്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകിയും അഭിനേയത്രിയും കൂടിയാണ് സീതു. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് സീതു തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്.

ജനപ്രിയ ടെലിവിഷന്‍ ചാനലായ ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായ സീത എന്ന പരമ്പരയിലൂടെയാണ് സീതു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പരമ്പരയില്‍ ആന്‍സി എന്ന കഥാപാത്രമാണ് സീതു അവതരിപ്പിച്ചത്. പിന്നീട് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത അല്ലിയാബല്‍ എന്ന പരമ്പരയില്‍ അശ്വതി എന്ന കഥാപാത്രവും അവതരിപ്പിച്ച സീതു അഭിനയ മേഖലയില്‍ സജീവ സാന്നിധ്യമാണ്.

സീതുവിന്റെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചരിത്ര കഥപറഞ്ഞ മമ്മൂട്ടി ചിത്രമായ പഴശ്ശിരാജിയിലെ കുന്നത്തെ മുല്ലക്കും എന്നു തുടങ്ങുന്ന ഗാനത്തിനെ അനുസ്മരിപ്പിക്കും വിധം സീതു ചെയ്ത ഫോട്ടോ ഷൂട്ട് വീഡിയോയാണ് വൈറലായത്.

Written by Editor 3

അന്ന് സ്റ്റേജ് ഡാൻസിനിടയിൽ എന്റെ സിപ് പൊട്ടിപ്പോയി… പക്ഷെ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു… അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം

എനിക്ക് വിഷമം വരുന്ന കാര്യം ജാസ്മിൻ ബിഗ്‌ബോസിൽ വെച്ച് സംസാരിച്ചു, ഇപ്പോൾ ഞാൻ വേറൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് : മോണിക്ക, വീഡിയോ വൈറൽ