നടി ഷംന കാസിമിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകളായിരുന്നു അടുത്തിടെ ഏറ്റവും കൂടുതൽ പുറത്തുവന്നത്. താരം സിനിമയിലെത്തിയിട്ട് 13 വർഷം ആയിരിക്കുകയാണ്. 30 വയസ്സുകാരിയായ നടി ഉടൻതന്നെ വിവാഹിതയാകും എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
ഇതോടൊപ്പം തന്നെ തൻറെ വ്യക്തി ജീവിതത്തെപറ്റിയും അഭിനയ നൃത്ത ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങളെ പറ്റി താരം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ…. ഉമ്മ അഞ്ചു പ്രസവിച്ചതുകൊണ്ട് തന്നെ താൻ 6 പ്രസവിക്കും എന്ന് വളരെ രസകരമായി പറയുകയാണ് താരം. ഞങ്ങൾ അഞ്ച് മക്കളായിരുന്നു.
ഞാൻ അമ്മയോട് പറയും നോക്കിക്കോ ഉമ്മ അഞ്ചു പ്രസവിച്ചു എങ്കിൽ ഞാൻ ആറു പ്രസവിക്കും എന്ന്. അപ്പോൾ അമ്മ പറയും പറയാൻ നല്ല എളുപ്പമാണ്, ഒരെണ്ണം കഴിയുമ്പോൾ കാണാം എന്ന്. ഞാൻ വളരെ സീരിയസ് ആയി ആണ് പറയുന്നത്. ഗർഭിണി ആകുക, അമ്മയാവുക എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
ഉറപ്പായും ഞാൻ ആറുതവണ പ്രസവിക്കും. അമ്മയെ പിന്നിലാക്കും. കണ്ണൂർ ആണ് ഞങ്ങളുടെ കുടുംബം. ഡാഡി, മമ്മി, ഞാനും നാല് സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ഇവിടെ വരെ എത്തി എന്ന് പറയുമ്പോൾ അനുഭവിച്ചത് ഞാനല്ല. ഉമ്മ ആണ്. ഞാൻ ഒരു കലാകാരി ആകണം എന്ന നിർബന്ധം ഉമ്മയ്ക്ക് ആയിരുന്നു. ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലങ്ങളുടെയും പള്ളികളുടെയും ഒക്കെ മുറ്റത്തെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
തട്ടമിട്ട് ഇല്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവർക്കൊന്നും എൻറെ വിശ്വാസത്തെ കുറിച്ച് അറിയില്ല. ഓർമ്മവെച്ച നാൾ മുതൽ എല്ലാ നോമ്പും ഞാൻ എടുത്തിട്ടുണ്ട്. നോമ്പ് കാലമായാൽ മറ്റൊരു ഷംനയാണ് ഞാൻ.
ഫുൾടൈം സ്പിരിച്ചൽ ലോകത്താണ്. ഇതൊന്നുമറിയാതെ വിമർശിക്കുന്നവരോട് എനിക്ക് മറുപടി ഒന്നും തന്നെ പറയാനില്ല. എൻറെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്മ്യൂണിറ്റി ഹെൽത്ത് റൂമിൽ. ആശുപത്രി സൗകര്യം കുറവുള്ള നാട്ടിൽ പുറത്തൊക്കെ അന്ന് ഡെലിവറിയ്ക്ക് ആയി ഇങ്ങനെ ഒരു മുറി ഉണ്ടായിരുന്നു.
ഇപ്പോൾ അതൊക്കെ തകർന്നു തരിപ്പണമായി. നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലൂടെ പോകുമ്പോൾ ഉമ്മ പറയും വലിയ സിനിമാനടിയെ പ്രസവിച്ച ഫൈസ്റ്റാർ ഹോസ്പിറ്റൽ ആണ് ആ കാണുന്നത് എന്ന്. 2004 പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയിച്ചുകൊണ്ടാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്.
അഭിനേത്രി എന്നതിലുപരി ഒരു നർത്തകി എന്ന നിലയിലും ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ് ഷംനാ. അതുകൊണ്ടുതന്നെ നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിൽ ഷംന നൃത്തവുമായി എത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സ്റ്റേജ് പരിപാടിയുടെ ഇടയിൽ ഉണ്ടായ അനുഭവം ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
ഒരിക്കൽ ദുബായിൽ ഒരു സ്റ്റേജ് പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ഡ്രെസ്സിന്റെ ബാക്ക് സൈഡ് സിബ് പൊട്ടി എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാൽ അതിൻറെ പേരിൽ നൃത്തം അവസാനിപ്പിക്കുവാൻ തയ്യാറായില്ല എന്നും ഡാൻസ് മുഴുവൻ കംപ്ലീറ്റ് ചെയ്തു എന്നും താരം വ്യക്തമാക്കുന്നു. ഒരു തവണയല്ല പല തരത്തിൽ ഇത്തരത്തിലുള്ള പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് താരമിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.