ദിലീപ്, ലാൽ ജോസ് കൂട്ടുകെട്ടിൽ വലിയ വിജയം ആയി മാറിയ സിനിമകളിലൊന്നാണ് മീശമാധവൻ. 2002 ൽ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ്. 200ലധികം ദിവസങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമാണ് ഇത്.
ദിലീപിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയതിൽ ചിത്രത്തിന് ഉള്ള പങ്ക് വളരെവലുതാണ്. മലയാളത്തിലെ ഹാസ്യസാമ്രാട്ട്കളായ ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങിയവരെല്ലാം ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
റിലീസ് ചെയ്ത വർഷങ്ങളായെങ്കിലും ചിത്രത്തിലെ ഓരോ സീനും ഇന്നും പ്രേക്ഷക മനസ്സിൽ നിന്നും മായാതെ നിൽക്കുന്നവയാണ്. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ആയിരുന്നു ലാൽജോസ് മീശമാധവൻ അണിയിച്ചൊരുക്കിയത്. കള്ളൻ മാധവനായി ചിത്രത്തിൽ എത്തിയ ദിലീപിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിലീപിനെ ജനപ്രിയനായകൻ ആക്കി ഉയർത്തിയതിൽ മീശമാധവൻ എന്ന ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നും സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം ട്രോളൻമാരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ വരാറുള്ള മിക്ക ട്രോളുകളിലും മീശമാധവനിലെ കഥാപാത്രവും കടന്നുവരാറുണ്ട്.
ചിത്രം റിലീസ് ചെയ്തിട്ട് 20 വർഷം കഴിഞ്ഞിരിക്കുകയാണ്. ദിലീപിൻറെ കരിയറിലെ മികച്ച സിനിമകളിലൊന്ന് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം പുറത്തിറക്കിയത് ഏറെ കടമ്പകൾ കടന്ന് ആയിരുന്നു എന്ന് റിപ്പോർട്ടുകൾ ഒരുകാലത്ത് വന്നിരുന്നു. ദിലീപുമായി ലാൽജോസ് തർക്കത്തിൽ ഏർപ്പെട്ട സംഭവം വരെ ഉണ്ടായിരുന്നു.
മീശമാധവൻ തീയേറ്ററുകളിൽ റിലീസ് ആകുമോ എന്ന കാര്യത്തിൽ സംശയം ആയിരുന്നുവെന്ന് മുൻപ് ഒരു അഭിമുഖത്തിൽ ലാൽജോസ് പറഞ്ഞിരുന്നു. അന്ന് മീശമാധവൻ ഷൂട്ടിംഗ് മുടങ്ങും എന്ന അവസ്ഥ ഒക്കെ ഉണ്ടായിരുന്നു. കുറച്ചു ക്ലാഷും കാര്യങ്ങളും നടന്നു. മീശമാധവൻ ഷൂട്ടിങ്ങിനിടയിൽ ആണ് ദിലീപ് ഒരു നിർമ്മാതാവിന്റെ ചെക്ക് മടങ്ങിയതിന് കേസ് കൊടുത്തിട്ട് ആ നിർമ്മാതാവ് അറസ്റ്റിലായത്.
അങ്ങനെ ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടുവർഷത്തേക്ക് ബാൻ ചെയ്യാൻ തീരുമാനിച്ചു. ചിങ്ങമാസം എന്ന പാട്ട് എടുക്കുമ്പോഴാണ് ദിലീപിനെ ബാൻ ചെയ്തുകൊണ്ടുള്ള വാർത്ത വരുന്നത്. ദിലീപ് നിരാശനായിരുന്നു. ലൈഫിൽ ഒരുപാട് അഗ്നിപരീക്ഷകൾ മറികടക്കേണ്ട വരും എന്നാൽ ഷൂട്ടിങ് തുടരാമെന്ന് ഞാൻ പറഞ്ഞു. നിർമാതാക്കളായ സുധീഷും സുബൈറും നാട്ടിൽ എവിടുന്നൊക്കെ കടം വാങ്ങിയിട്ടുണ്ട് എന്ന് അവർക്ക് മാത്രമേ അറിയുകയുള്ളൂ ആയിരുന്നു.എന്നാണ് സംഭവത്തെപ്പറ്റി ലാൽ ജോസ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മീശമാധവനിലെ ഒരു രംഗത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി ആണ്. ചിത്രത്തിലെ രുക്മിണിയുടെ അരഞ്ഞാണം മാധവൻ മോഷ്ടിക്കുന്ന സീൻ യഥാർത്ഥത്തിൽ തിരക്കഥയിൽ ഇല്ലായിരുന്നു. എന്നാൽ അത് പിന്നീട് ദിലീപിന്റെ നിർബന്ധത്തിൽ എഴുതി ചേർത്തതാണ് എന്നാണ് സംവിധായകൻ പെല്ലിശ്ശേരി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. എന്തിനാണ് ദിലീപ് അന്നങ്ങനെ പറഞ്ഞത് എന്ന് ഇതുവരെ തനിക്ക് മനസ്സിലായിട്ടില്ല എന്ന് പെല്ലിശ്ശേരി വ്യക്തമാക്കി.