അന്യഭാഷാ നടിയാണെങ്കിലും തന്മാത്രയിൽ മോഹൻലാലിൻറെ നായികയായി എത്തിയതോടെ മലയാളികൾക്കിടയിൽ തൻറെതായ സ്ഥാനമുറപ്പിച്ച താരമാണ് മീര വാസുദേവ്. മലയാള മിനിസ്ക്രീൻ പരമ്പരയുടെ സ്വന്തം എന്നാണ് ഇപ്പോൾ താരത്തെ വിശേഷിപ്പിക്കുന്നത്.
കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ സജീവമായത്. പരമ്പര വലിയ പ്രതികരണത്തോടെയാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. പരമ്പരയിലെ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
എന്നാൽ വളരെയധികം മികച്ചതായി അഭിനയ ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴും ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ച് പലപ്പോഴും മീരാ വാസുദേവ് വാചാലയായിട്ടുണ്ട്. രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണ് അതൊക്കെ എന്ന് ഇതിനു മുൻപ് മീര തുറന്നുപറഞ്ഞിരുന്നു.
വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിനു മുൻപിൽ സ്ത്രീകൾ മാത്രമാണ് പ്രശ്നക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല എന്നും അന്ന് മീര കൂട്ടിച്ചേർത്തിരുന്നു. ആദ്യ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു. ജീവനു തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോഴാണ് ആ വിവാഹ ബന്ധം വേർപെടുത്തിയ എന്നും 2012 ൽ രണ്ടാമതും വിവാഹിതയായിരുന്നു എന്നും മീര പറയുന്നു.
മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ട് ആ ബന്ധവും വേർപിരിയുകയായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ അഞ്ചുവർഷമായി മകൻ ആണ് തന്റെ ലോകമെന്ന് താരം വ്യക്തമാക്കുന്നു. കാലം കടന്നുപോകുന്നതായി പ്രേക്ഷകന് തോന്നാത്തവിധം ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുകയാണ് താരം.
ആ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇതിനോടകം നിരവധി പേർ താരത്തോട് ചോദിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തന്മാത്ര എന്ന ചിത്രത്തിന് ശേഷം നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കനൽ പൂവ് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് താരം ആയിരുന്നു.
കുടുംബ പശ്ചാത്തലത്തിൽ കഥപറയുന്ന കുടുംബവിളക്കിൽ ഇപ്പോൾ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട താരമാണ് എങ്കിലും അന്യഭാഷ നടി എന്ന വിശേഷണം ഇപ്പോഴും താരത്തിന് ലഭിക്കുന്നുണ്ട്.
അഭിനയം പോലെ തന്നെ വ്യായാമത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ആളാണ് മീര. തന്റെ ഓരോ വർക്കൗട്ട് വീഡിയോയും മീര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മാത്രവുമല്ല ചില ടിപ്സ് തൻറെ വീഡിയോയ്ക്ക് ഒപ്പം ഉൾപ്പെടുത്താൻ എന്നും താരം ശ്രമിക്കാറുണ്ട്. ഒരു ദിവസംപോലും താരം തന്റെ വർക്കൗട്ട് മുടക്കാറില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കൃത്യമായ ഭക്ഷണശീലം നിലനിർത്തുന്ന ആളാണ് മീര. ഏറ്റവും ഒടുവിലായി താരം പങ്കു വെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ടിന് ശേഷം നൃത്തച്ചുവടുമായി എത്തിയിരിക്കുന്ന മീരയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഏറ്റവും പുതിയ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.