ഇന്ത്യാ മഹാരാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ശ്രീ ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം ഒരു വിധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കേരളത്തിലെ മാധ്യമങ്ങൾ എല്ലാം സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലും വാർത്ത പടർന്നത് കാട്ടുതീ പോലെയായിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല. 2022 മെയ് മാസം 31ന് വൈകുന്നേരത്തോടെയാണ് ഫാത്തിമ കേസിൽ തീർപ്പ് കല്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ വിധി വന്നത്. ഒരുമിച്ച് പഠിച്ചുവളർന്ന ഇരുവരും ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചെങ്കിലും വീട്ടുകാർ സമ്മതിക്കാതെ വന്നതിനെ തുടർന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.
എന്നാൽ താമരശ്ശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിനെതിരെ ആദില നസ്രിൻ ഹേബിയസ് കോർപ്പസ് ഉൾപ്പെടെ ഫയൽ ചെയ്തു കൊണ്ട് ഹൈകോടതിയെ സമീപിച്ചു. കോടതിയിൽ ഹാജരാക്കിയ ഫാത്തിമയെ ആദില നസീറിനൊപ്പം വിട്ടയയ്ക്കാൻ കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. അതായത് സ്വവർ ഗാനുരാഗികളായ ആദില നസ്റിനും ഫാത്തിമ നൂറിനും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതിയും അംഗീകാരം നൽകുകയായിരുന്നു.
ഇരുവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തു വരികയും ഹൈക്കോടതി വിധിയെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിമിഷങ്ങൾക്കകം തന്നെ ഇരുവർക്കും എതിരെയുള്ള കമൻറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മിനിറ്റുകൾക്കകം ആളുകളുടെ കമന്റുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുവാനും തുടങ്ങി. സ്വവർഗ്ഗാനുരാഗത്തെ എതിർത്ത് രംഗത്തെത്തുവാനും പലരും ശ്രമിച്ചു. മതം, പ്രകൃതിനിയമം, സംസ്കാരം, സദാചാരം എന്നിവ ആയിരുന്നു അവർ ചൂണ്ടിക്കാട്ടിയ ന്യായീകരണം.
ഇവർ എങ്ങനെയായിരിക്കും കുട്ടികളെ ഉല്പാദിപ്പിക്കുക, അവരിൽ ആരാണ് ഭർത്താവ്, ആരാണ് ഭാര്യ തുടങ്ങി സ്വന്തം വീട്ടുകാർക്ക് സുഹൃത്തുക്കൾക്കും എന്തെങ്കിലും അപകടം പറ്റിയാൽ പോലും ഇല്ലാത്ത സമ്മർദ്ദം ആയിരുന്നു ചില ആളുകളുടെ കമൻറുകളിൽ പ്രത്യക്ഷപ്പെട്ടത്. സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആദിലയും കോഴിക്കോട് സ്വദേശിനിയായ പങ്കാളിയും പ്രണയത്തിലാകുന്നത്. പ്ലസ്ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തിയത്. 22 വയസ്സുകാരിയായ തനിക്ക് 23 വയസ്സുള്ള പങ്കാളിക്കൊപ്പം ജീവിക്കാൻ പോലീസിന്റെയും കോടതിയുടെയും സഹായം വേണം എന്നാണ് ആദില പറഞ്ഞിരുന്നത്.
സ്വവർഗ്ഗാനുരാഗം വീട്ടിൽ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ബലംപ്രയോഗിച്ച് വേർപെടുത്തി. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്വവർഗാനുരാഗം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റി ആദില പറയുന്നത് ഇങ്ങനെയാണ്. സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഇരിക്കവെയാണ് ഫാത്തിമ നൂറിനെ കണ്ടെത്തുന്നതും സുഹൃത്തായി കൂടെ കൂടുന്നതും. ആദ്യം സൗഹൃദവും പിന്നീട് ഇരുവരും ഒന്നിക്കാം എന്ന് തിരിച്ചറിയുകയും ജീവിക്കണം എന്ന തീരുമാനം എടുക്കുകയും ആയിരുന്നു.
ഒരുമിച്ച് കോഴിക്കോട് ഒരു കോളേജിൽ പഠിക്കാനായി പോയി. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാൻ ആയിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്.