മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരേപോലെ സജീവമായ താരമാണ് പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട്. കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് പൊന്നമ്മ വളരെ മുന്‍പേ തെളിയിച്ചിരുന്നു.
നാടകത്തിലൂടെയായിരുന്നു കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെയായാണ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. വിവാഹത്തെക്കുറിച്ചും ശേഷമുള്ള ജീവിതത്തെക്കുറിച്ചുമുള്ള പൊന്നമ്മയുടെ തുറന്നുപറച്ചില്‍ ശ്രദ്ധേയമായിരുന്നു.
പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചതെന്നും പൊന്നമ്മ പറഞ്ഞിരുന്നു. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിസാര്‍ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ദൈവം അനുഗ്രഹിച്ച് എനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ലോക് ഡൗണ്‍ കാലത്തായിരുന്നു പൊന്നമ്മാസ് കലവറ തുടങ്ങിയത്. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നത്. വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. മക്കളെല്ലാം കുടുബമായി സെറ്റിലാണ്. സിനിമയുമായി ഞാനെപ്പോഴും തിരക്കിലാണ്. ചാനലുകളില്‍ കുക്കറി പരിപാടികളെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുള്ളവരെല്ലാം മികച്ച പിന്തുണയാണ് തന്നത്. ഇപ്പോ ഓണ്‍ലൈനായി നന്നായി പോവുന്നുണ്ട് പൊന്നമ്മാസ് കലവറ.
16ാമത്തെ വയസിലായിരുന്നു വിവാഹം. വിവാഹശേഷം ബ്രേക്കെടുത്തിരുന്നു. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണ്. അത്രയും കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത്. മക്കളുടെ വിവാഹവും അവര്‍ക്ക് മക്കളായി, ഇതൊക്കെ കാണാന്‍ ദൈവം ഭാഗ്യം തന്നു, നേരത്തെ കല്യാണം കഴിച്ചോണ്ട്.
നാടകം കളിച്ച സമയത്ത് ജനകോടികളുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് നമ്മുടെ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നത്. ദൈവാനുഗ്രഹമായാണ് ഇതിനെ കാണുന്നത്. അമ്മയുടെ ഷോയില്‍ ലാലേട്ടന്റെയും മമ്മൂക്കയുടേയും കൂടെ ഡാന്‍സ് ചെയ്തിരുന്നു. ഹണി റോസും ഞാനുമായിരുന്നു അമ്മയുടെ ഷോയില്‍ ഡാന്‍സ് ചെയ്തതെന്നും പൊന്നമ്മ പറഞ്ഞിരുന്നു.
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും തിളങ്ങി നില്‍ക്കുന്ന പൊന്നമ്മ ബാബു, തന്റെ ശാരീരിക പ്രകൃതം കൊണ്ടാണ് അത്തരം വേഷങ്ങള്‍ കൂടുതലും ലഭിക്കാറുള്ളതെന്ന് മുന്‍പ് പലപ്പോഴും പൊന്നമ്മ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാണുന്നത് പോലെ ഇത്രയും തടിച്ച് വന്നത് സ്വഭാവികമായിട്ടല്ല.
ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കൂട്ടിയതാണെന്ന് പറയുകയാണ് താരം.ലോഹിതദാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയത്. രണ്ട് മാസത്തോളം കഷ്ടപ്പെട്ട് കൂട്ടിയ തടി പിന്നീട് കുറക്കാന്‍ തോന്നിയില്ല. തടി കുറച്ച് നായികയാവാന്‍ പോവുകയാണോന്ന് പലപ്പോഴും മമ്മൂട്ടി അടക്കമുള്ളവര്‍ ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.