അഭിനേത്രി, അവതാരിക എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള താരമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.
തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. കോമഡി കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത് അധികവും. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവ സാന്നിധ്യവുമാണ് താരം.
സ്കൂൾ പഠനകാലത്തുതന്നെ നൃത്തം പഠിക്കാൻ തുടങ്ങിയ സുബി ബ്രേക്ക് ഡാൻസിൽ ആയിരുന്നു താൽപര്യം ഏറെ പ്രകടിപ്പിച്ചത്. അതിലൂടെയാണ് വേദികളിലേക്ക് ഉള്ള അരങ്ങേറ്റം നടത്തുന്നത്. പിന്നെ മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.
സ്റ്റേജ് ഷോകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട് സുബി. വിദേശരാജ്യങ്ങളിലും കോമഡി സ്കിറ്റുകൾ അവതരിപ്പിക്കുവാൻ അവസരം ലഭിച്ച താരം സൂര്യയിൽ സംപ്രേഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയിൽ അവതാരികയായി എത്തിയിരുന്നു.
കനക സിംഹാസനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുന്ന താരം എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണതത്ത, ഡ്രാമ എന്നിവ ഉൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിലാണ് ഇതിനോടകം വേഷം കൈകാര്യം ചെയ്തത്. സ്റ്റേജ് ഷോകളിൽ നല്ല രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യും എങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗൗരവകാരിയാണ് സുബി.
അത് ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നതാണെന്ന് താരം തന്നെ വ്യക്തമാക്കുന്നു.മൂശേട്ട എന്നാണ് സുബി സ്വയം വിശേഷിപ്പിക്കുന്നത്. താനൊരു മൂശേട്ട ആണെന്ന് താരം പറയുന്നു.വീട്ടിൽ ഭയങ്കര വഴക്ക് ഉണ്ടാക്കി പോയി കിടന്നു ഉറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും ഞാൻ അതൊക്കെ മറക്കും എന്നാണ് താരം പറയുന്നത്.
ഇതുവരെ ഒരു പ്രണയവും തോന്നിയിട്ടില്ലേ എന്ന് ചോദിച്ചാൽ തോന്നിയിട്ടുണ്ട്. ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. വീട്ടുകാർക്ക് എല്ലാം അറിയാവുന്ന ആളായിരുന്നു. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്നാൽ അത് നല്ല രീതിയിൽ പോകില്ല എന്ന് തോന്നിയപ്പോൾ പിരിയാമെന്ന് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു.
ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് ഒരു കാരണം ഒരുപക്ഷേ ഈ മൂശേട്ട സ്വഭാവമായിരിക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാര്യേജിനോട് എനിക്ക് താല്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷമം ആണെന്നും താരം പറയുന്നു.വീട്ടിലെ പ്രധാന വരുമാനമാർഗ്ഗം താനായിരുന്നു.
തന്റെ വരുമാനമെല്ലാം കുടുംബത്തിനു വേണ്ടി ആയിരുന്നു പോയിരുന്നത്. ആ സമയത്ത് അച്ഛൻ വയ്യാതെ ഇരിക്കുകയും അനിയൻ പഠിക്കുകയും ആയിരുന്നു.അപ്പോൾ ഞാൻ പ്രണയിച്ചിരുന്ന അയാൾ എന്നോട് ചോദിച്ചു, അമ്മ ചെറുപ്പം അല്ലേ ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്ന്. അതിലൊരു സ്വാർത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോൾ മുതലാണ് ഉണ്ടായത്.
വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താൻ കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്നും ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എൻറെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്നമെന്ന്. ആരായാലും കുഴപ്പമില്ല നീ വിവാഹം ചെയ്തു കണ്ടാൽ മതിയെന്നാണ് അവർ പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസൻസ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടില്ല എന്നും സുബി വ്യക്തമാക്കുന്നു.