ഇന്ന് ദക്ഷിണേന്ത്യൻ ഭാഷയിൽ വളരെയധികം തിരക്കേറിയ താരങ്ങൾ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ഡയാന മരിയം കുര്യൻ എന്ന നയൻതാര. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഫോണ് ഇൻ പരിപാടി അവതരിപ്പിച്ചു കൊണ്ട് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവന്ന താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
ജയറാം നായകനായ ചിത്രം വൻ വിജയമായതോടെ ചിത്രത്തിലെ നയൻതാരയുടെ വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയായി സഹനടിയുടെ വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരൻ, കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായി ഇടപെടാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ താരം അഭിനയിച്ച പ്രധാനപ്പെട്ട തമിഴ് സിനിമകൾ ആണ്. 2011 ആഗസ്റ്റ് ഏഴിന് ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു.
ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്ധ്ര സർക്കാരിൻറെ മികച്ച നടിക്കുള്ള നന്തി പുരസ്കാരം നയൻതാര നേടിയെടുക്കുകയും ഉണ്ടായി. മമ്മൂട്ടി നായകനായി എത്തിയ പുതിയ നിയമം എന്ന ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് നേടിയെടുക്കാൻ കഴിഞ്ഞത്. തമിഴ് ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പേരാണ് നയൻതാരയുടെ.
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാവിഷയമാണ് വിഘ്നേഷ് ശിവൻ, നയൻതാര പ്രണയം. ഒടുവിൽ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരാവുകയും ചെയ്തു. നാനും റൗഡി താൻ എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നാണ് ഈ പ്രണയകഥ പുറത്തുവന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര ആയിരുന്നു നായിക.
പ്രണയ ഗോസിപ്പുകൾ ആദ്യം നിരസിച്ചെങ്കിലും പിന്നീട് അത് ശരിവെയ്ക്കുന്ന ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്നെക്കാൾ രണ്ടു വയസ്സ് പ്രായം കുറഞ്ഞ വിഘ്നേഷ്മായുള്ള നയൻതാരയുടെ വിവാഹം എല്ലാവരും കാത്തിരുന്ന ഒന്ന് തന്നെ ആയിരുന്നു. വിവാഹശേഷമുള്ള നയൻതാരയുടേയും വിഘ്നേഷിൻറെയും ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇരുവരും കേരളത്തിലെത്തിയത് അടക്കമുള്ള വാർത്തകൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ തൻറെ സിനിമ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം എടുത്തിരിക്കുകയാണ് നയൻതാര. അഭിനയജീവിതത്തിൽ ഏതു കഥാപാത്രവും സ്വീകരിക്കുവാൻ തയ്യാറായിരുന്ന താരം ഇനിമുതൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിവാഹശേഷം നയൻതാര എടുത്ത ഏറ്റവും സുപ്രധാനമായ തീരുമാനങ്ങൾ ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.