വിക്രം വേദ, നേർകൊണ്ട പാർവേ, യൂടേൺ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്കിടയിൽ സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. തമിഴിലും കന്നടയിലും തെലുങ്കിലും അടക്കം ശക്തമായ സാന്നിധ്യമാണ് ശ്രദ്ധ.താരം ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആണ്. എങ്ങനെയാണ് താനൊരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതെന്ന് ഒരിക്കൽ താരം തൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുകയുണ്ടായി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… എനിക്ക് അന്ന് പതിനാല് വയസ്സായിരുന്നു. കുടുംബത്തിൽ നടന്ന ഒരു പൂജയുടെ ഇടയ്ക്ക് എനിക്ക് ആർത്തവമുണ്ടായി. അമ്മയോട് ഒപ്പം അല്ല ഞാൻ പോയിരുന്നത് എന്ന് താരം പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ഉടൻതന്നെ അടുത്തിരുന്ന ആൻറിയോട് ആശങ്കയോടെ കാര്യം പറഞ്ഞു.സാനിറ്ററി പാഡ് കൊണ്ടുവന്നിരുന്നില്ല.
എന്നാൽ ഈ സമയം അടുത്തിരുന്ന മറ്റൊരു സ്ത്രീ വിഷമിച്ചിരിക്കുന്ന തന്നെ ശ്രദ്ധിക്കുകയും താൻ പറയുന്നത് കേൾക്കുകയും ചെയ്തതായി താരം പറയുന്നു.എന്നെ ആശ്വസിപ്പിക്കുന്ന തരത്തിൽ ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. സാരമില്ല കുഞ്ഞേ ദൈവം നിന്നോട് ക്ഷമിക്കും എന്ന്. പൂജയ്ക്ക് ഇടയ്ക്ക് ആർത്തവം ഉണ്ടായതിന് ദൈവം ക്ഷമിക്കും എന്നായിരുന്നു അവർ അർത്ഥമാക്കിയത് എന്ന് ശ്രദ്ധ പറയുന്നു.
അന്ന് ആ ദിവസം താനൊരു നിരീശ്വരവാദിയും ഫെമിനിസ്റ്റ്മായി മാറിയെന്ന് താരം വ്യക്തമാക്കുന്നു. 2015ൽ പുറത്തിറങ്ങിയ മലയാള ചിത്രം കോഹിനൂറിലൂടെയാണ് ശ്രദ്ധ സിനിമയിലേക്ക് കടന്നുവരുന്നത്. ആസിഫ് അലി നായകനായ ചിത്രമായിരുന്നു ഇത്.താരത്തിന്റെ രണ്ടാമത്തെ ചിത്രം യൂടേൺ ആയിരുന്നു. ഈ ചിത്രം കന്നടയിൽ താരത്തിന് കൈയ്യടി നേടി കൊടുത്തു. തമിഴിലും കന്നഡയിലും തെലുങ്കിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു താരം.
താൻ ആദ്യമായി ഒരാൾക്ക് പ്രണയ ചുംബനം നൽകുന്നത് തന്റെ പതിനഞ്ചാം വയസ്സിൽ ആണെന്ന് ശ്രദ്ധ പറഞ്ഞിരുന്നു. 2006 ലായിരുന്നു അത്. എന്നാൽ തനിക്കിപ്പോൾ കാമുകൻ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. പ്രണയിക്കാൻ താല്പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ മനസ്സ് തുറന്നിരുന്നു. നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റിംഗ് ചെയ്യാനാണ് താല്പര്യം എന്നാണ് ശ്രദ്ധ പറഞ്ഞത്.
നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിൽ നായികാ വേഷത്തിൽ എത്തിയത് ശ്രദ്ധ ആയിരുന്നു.രക്ഷിത് സംവിധാനം ചെയ്ത ഒളിദ വരൂ കണ്ടേ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആയിരുന്നു റിച്ചി. സമൂഹമാധ്യമങ്ങളിലും ശ്രദ്ധ സജീവസാന്നിധ്യമാണ്. അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
ഇപ്പോൾ താരം ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്റ്റനും ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തന്നെ പോലെയും തന്റെ ചിത്രത്തെ പോലെയും ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്നത് തൻറെ കക്ഷം ആണ് എന്നാണ് താരം പറയുന്നത്. അതുകൊണ്ട് ആളുകൾ കാണാൻ ഇഷ്ടപ്പെടുന്ന ശരീരഭാഗം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.