ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ എന്നീ നിലകളിൽ തൻറെ സ്ഥാനമുറപ്പിച്ച താരമാണ് ശരണ്യ ആനന്ദ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപിയോയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിന് ഒപ്പം അഭിനയിച്ചുകൊണ്ടാണ് താരം മോഡലിങ് രംഗത്തേക്ക് എത്തിയത്.
തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്യാനും താരത്തിന് അവസരം ലഭിച്ചു. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലൂടെ ആയിരുന്നു. എന്നാൽ അവസരങ്ങൾ താരത്തിന് തേടിവന്നത് മലയാളത്തിൽ നിന്നാണ്.
കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിലെത്തുന്നത്. ആമേൻ അടക്കം നാലു ചിത്രങ്ങളിൽ അസിസ്റ്റൻറ് കൊറിയോഗ്രാഫർ ആയി ശരണ്യ പ്രവർത്തിച്ചു. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡർ, അച്ചായൻസ്, ചങ്ക്സ്, കാപ്പച്ചിനോ തുടങ്ങിയ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രമായ ഭൂമിയിലെ നായികയും ശരണ്യ ആയിരുന്നു. മിനിസ്ക്രീൻ വില്ലത്തിമാരായി എത്തി തിളങ്ങി നിൽക്കുന്ന താരങ്ങളിൽ മുന്നിൽ ആണ് ശരണ്യ ആനന്ദ്.
കുടുംബ വിളക്ക് എന്ന സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറി കഴിഞ്ഞിരിക്കുകയാണ്. തന്റെ സീരിയലിലെ കഥാപാത്രത്തെക്കുറിച്ചും തൻറെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പലപ്പോഴായി താരം പങ്കുവെച്ചിരുന്നു. ഇതിനകം പതിനാല് സിനിമകൾ ശരണ്യ ചെയ്തിട്ടുണ്ട്.
സീരിയൽ ഒറ്റ എണ്ണം മാത്രമേ ചെയ്തിട്ടുള്ളൂ. അത് കുടുംബ വിളക്കാണ്. തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലും ഒക്കെ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ രാശി തെളിഞ്ഞത് തെലുങ്കിലാണ്. വരുൺ സന്ദേശിന് ഒപ്പമാണ് താൻ തെലുങ്കിൽ അഭിനയിച്ചത്.
അത് കണ്ടിട്ടാണ് 1971 ബിയോണ്ട് ബോർഡർ എന്ന സിനിമയിൽ ലാലേട്ടൻറെ കൂടെ കോമ്പിനേഷൻ സീൻ ചെയ്യാൻ വിളിക്കുന്നത് എന്ന് താരം ഒരിക്കൽ പറയുക ഉണ്ടായി.എല്ലാം മേഖലയിലും പ്രശ്നങ്ങൾ ഉണ്ട് എന്നും ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാലും എനിക്ക് ഏതു വഴിയിലൂടെ പോകണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനമാണെന്നും ശരണ്യ പറയുന്നു.
അതേസമയം തന്നോട് ഇതുവരെ ആരും മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും എന്തുകൊണ്ടാണെന്ന് അത് അറിയില്ലെന്ന് ശരണ്യ വ്യക്തമാക്കുന്നു. ജിമ്മിൽ ഒക്കെ താൻ പോവാറുണ്ട്. തൻറെ അടുത്തേക്ക് വന്നാൽ ശരിക്കും പണി കിട്ടും. ആർക്കെങ്കിലും അടി കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ പത്താംക്ലാസിൽ പരീക്ഷയെഴുതി കൂട്ടുകാരികളുടെ കൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. അവർ വീണ്ടും തിരിച്ചു വന്നപ്പോൾ ഞാൻ പോവാൻ പറഞ്ഞു.
എന്നാൽ അച്ഛനെയും അമ്മയെയും അവർ തെറി വിളിച്ചപ്പോൾ അവരെ എന്തെങ്കിലും വിട്ടുകൊടുക്കുന്ന ഒരാൾ അല്ലാത്തതുകൊണ്ട് തന്നെ ഞാൻ അന്നേരം ഒരെണ്ണം കൊടുത്തു. നല്ല അടി ആയിരുന്നു. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. ഇപ്പോൾ താരത്തിന്റെ ഒരു നൃത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.