in

സിനിമയിൽ അവസരങ്ങൾ ഇല്ലാതെ ആയപ്പോൾ ഭാര്യ എന്നോട് പറഞ്ഞത് ഇങ്ങനെ; റഹ്‌മാൻ പറയുന്നു

മലയാളികള്‍ ഒരുകാലത്ത് ആഘോഷമാക്കിയിരുന്ന, ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്ന നടനായിരുന്നു റഹ്‌മാന്‍. സഹനടനായും നായകനായുമൊക്കെയായി അഭിനയത്തിലും നൃത്തത്തിലുമൊക്കെ തിളങ്ങിനിന്ന നടന്‍. എണ്‍പതുകളില്‍ മലയാള സിനിമയിലെ റഹ്‌മാന്‍ നായകനായ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈ വിജയങ്ങളാണ് റഹ്‌മാനെ തെന്നിന്ത്യയിലേക്കുമെത്തിച്ചത്.

പത്മരാജന്റെ കൂടെവിടെ എന്ന ക്ലാസിക് ചിത്രത്തിലൂടെ ആയിരുന്നു റഹ്‌മാന്‍ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.തുടര്‍ന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറി. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ സിനിമയിലേക്കെത്തിയത്. ശേഷം ഇതുവരെ നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

കാലം മാറിയപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞ താരത്തെ പൂര്‍ണ്ണമായും സിനിമ കൈവിട്ടില്ല. കൃത്യമായ ഇടവേളകളില്‍ തന്റെ സാന്നിധ്യം താരം വ്യക്തമാക്കിക്കൊണ്ടേയിരുന്നു. സൈബറിടത്തിലെ സ്ഥിരസാന്നിധ്യം കൂടിയാണ് റഹ്‌മാന്‍ ഇപ്പോള്‍. തന്റെ വിശേഷങ്ങളും കുടുംബത്തിന്റെ സന്തോഷങ്ങളുമെല്ലാം റഹ്‌മാന്‍ ആരാധകരെ അറിയിച്ചു കൊണ്ടേയിരുന്നു.

പ്രായം ഏറുകയാണെങ്കിലും ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഒരിടയ്ക്ക് സൈബറിടത്തില്‍ വൈറലായിരുന്നു. യുവതാരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നര്‍ത്ഥം വരുന്ന ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടുംബനാഥനെന്ന റഹ്‌മാന്റെ കര്‍ത്തവ്യത്തെ കൃത്യമായി നിര്‍വ്വഹിക്കുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയില്‍ റഹ്‌മാന്‍ ഫാമിലിമാനാണ്. റഹ്‌മാന്റെ എല്ലാ വിശേഷങ്ങളും തന്റെ കുടുംബവുമായി ബന്ധപ്പെട്ടുള്ളതിനാലാകണം ആരാധകര്‍ക്കിടയില്‍ അങ്ങനെയൊരു ഐഡന്റിറ്റി മാര്‍ക്കായതെന്നും ആരാധകര്‍ പറയുന്നുണ്ട്. ഒരിക്കല്‍ റഹ്‌മാന്‍ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച ശേഷം എനിക്ക് കുറച്ച് നാള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ഒരു ദിവസം രാത്രി എന്റെ അടുത്ത് വന്നിരുന്നു അവള്‍ എന്നോട് പറഞ്ഞത് ഇതായിരുന്നു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോള്‍ അത് വരും. പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ല എന്നും റഹ്‌മാന്‍ വെളിപ്പെടുത്തുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് എത്തുന്നതിനു മുന്‍പു തന്നെ മാധ്യമങ്ങള്‍ റഹ്‌മാനെ സൂപ്പര്‍താരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളില്‍ റഹ്‌മാന്‍ അഭിനയിച്ചു. കാണാമറയത്ത്, വാര്‍ത്ത, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അടിയൊഴുക്കുകള്‍, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ റഹ്‌മാന്റെയായി പുറത്തുവന്നു.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ റഹ്‌മാന്‍ നായകവേഷവും മോഹന്‍ലാല്‍ വില്ലന്‍ വേഷവും ചെയ്തു എന്നതില്‍ നിന്നു തന്നെ റഹ്‌മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ എസ് സേതുമാധവന്റെ സുനില്‍ വയസ് 20, സത്യന്‍ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

Written by Editor 3

കണ്ണനാണേ സത്യം, ദിൽഷക്ക് റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല.. ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ എന്നോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജാസ്മിൻ

എന്റെ കക്ഷം ഇതാ നിങ്ങൾ കണ്ടോളൂ… എൻജോയ് ചെയ്തോളൂ, എന്റെ ഫാൻസ്‌ എന്റെ കക്ഷത്തിന്റെയും ഫാൻസ് ആണ്, ലൈവിൽ ശ്രദ്ധ ശ്രീനാഥ്, വൈറൽ