മലയാള സിനിമയിലെ നായികാ സങ്കൽപ്പത്തിന്റെ മുഖമുദ്രയായിരുന്നു കാവ്യാമാധവൻ. വളരെ പെട്ടെന്ന് തന്നെ അഭിനയത്തിലും നൃത്തത്തിലും തൻറെതായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ താരം ചെറുപ്പം മുതൽ തന്നെ കലാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും കാസർഗോഡ് ജില്ലയിൽ വർഷങ്ങളായി കലാതിലകമായി അറിയപ്പെടാനും നിറഞ്ഞു നിൽക്കുവാനും സാധിച്ച ആൾ കൂടിയാണ്.
കാവ്യ ബാലതാരമായാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിനുശേഷം മമ്മൂട്ടി നായകനായ അഴകിയ രാവണൻ എന്ന ചിത്രത്തിലെ നായികയായ അനു രാധയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് താരം കൂടുതൽ പ്രശസ്ത ആവുകയായിരുന്നു.
തന്റെ കഴിവുകളും അഭിനയമികവും ഓരോ കഥാപാത്രത്തിലും പ്രകടിപ്പിക്കുവാനും അഭിനയിച്ചു ഫലിപ്പിക്കുവാനും സാധിച്ചിട്ടുള്ള കാവ്യ ആദ്യമായി നായികയായ വേഷമണിയുന്നത് ദിലീപിന് ഒപ്പമാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ദിലീപിനൊപ്പം അഭിനയിക്കാൻ കാവ്യയ്ക്ക് അവസരം ലഭിക്കുകയുണ്ടായി.
ഒരു കാലത്ത് മലയാള സിനിമയുടെ നായികാ സങ്കല്പം എന്ന പദവിക്ക് കാവ്യ മാധവൻ എന്ന് തന്നെയായിരുന്നു ഉത്തരം. നാടൻ സൗന്ദര്യവും ഇടതൂർന്ന മുടിയും ആരെയും മയക്കുന്ന കണ്ണുകളുമായി എത്തിയ കാസർഗോഡ് കാരി വളരെപ്പെട്ടെന്നാണ് മലയാളികളുടെ ഇടം നെഞ്ചിൽ കൂടു കൂട്ടിയത്. ഓരോ കഥാപാത്രവും അത്രയേറെ മലയാളികളെ സ്വാധീനിക്കുകയും ചെയ്തു. വിവാഹം കഴിച്ചതോടെ അഭിനയരംഗത്തു നിന്നും ഇടക്കാലത്ത് താരം ഒരു ഇടവേള എടുത്തിരുന്നു.
എന്നാൽ ഈ സാഹചര്യത്തിലും വിവാഹത്തിന് മുൻപും ദിലീപുമായുള്ള കാവ്യയുടെ സൗഹൃദം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പേര് ആയിരുന്നു കാവ്യയു ടെയും ദിലീപിന്റെയും. മഞ്ജുവാര്യരുമായുള്ള ബന്ധം വേർപ്പെടുത്തി ദിലീപ് കാവ്യയെ വിവാഹം കഴിക്കാൻ പോകുന്നു എന്നും ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്നതും അടക്കമുള്ള വാർത്തകൾ അതിൽ നിറഞ്ഞു നിന്നിരുന്നു.
എന്നാൽ ഇതിനൊക്കെ വിരാമമിട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ വിവാഹം നടന്നത്. അപ്പോൾ കെട്ടടങ്ങിയ ഗോസിപ്പ് വാർത്തകൾ കാവ്യയുടെ വിവാഹമോചനം നടന്നതോടെ വീണ്ടും തല പൊക്കുകയായിരുന്നു. ഒടുവിൽ ദിലീപും മഞ്ജു വാര്യരും തമ്മിൽ ബന്ധം വേർപ്പെടുത്തുകയും ദിലീപുമായുള്ള കാവ്യയുടെ വിവാഹം നടക്കുകയും ആയിരുന്നു.
എന്നാൽ ദിലീപുമായുള്ള വിവാഹ ശേഷവും താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നതിൽ ഒരു വിമുഖത കാട്ടിയിരുന്നു. അപ്പോഴും കാവ്യയെ വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ സിനിമ മേഖലയ്ക്ക് അകത്തും പുറത്തും സജീവമായിത്തന്നെ നിലകൊള്ളുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതിന് ഉദാഹരണമാണ് താരത്തിന്റെ വിശേഷങ്ങളൊക്കെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ റീൽസും അത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റി കൊണ്ടിരിക്കുകയാണ്.