തെലുങ്ക്, ഹിന്ദി ചലചിത്ര രംഗത്ത് സജീവമായി നിലനിൽക്കുന്ന പ്രശസ്ത ചലച്ചിത്ര നടിയാണ് പൂജ ഹെഡ്ഗെ.2010ൽ മിസ് യൂണിവേഴ്സ് ആയ താരം 2012 പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു.
2016 ഹൃതിക്റോഷന് ഒപ്പം അശുതോഷ് ഗോവാരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മോഹന്ജദാരോ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. തെന്നിന്ത്യൻ താര സുന്ദരി എന്ന നിലയിലാണ് പൂജ അറിയപ്പെടുന്നത്. എന്നാൽ പലർക്കും അറിയാത്ത വസ്തുത പൂജ മുംബൈ സ്വദേശി ആണെന്നതാണ്.
പക്ഷേ താരമായി മാറിയതും സിനിമയിൽ സജീവമായതും എല്ലാം തെന്നിന്ത്യൻ സിനിമയിലായിരുന്നു. ഇതോടെ എല്ലാവരും കരുതിയിരുന്നത് പൂജ തെന്നിന്ത്യയിൽ നിന്നും ഉള്ള താരം ആണെന്നായിരുന്നു. ഒരിക്കൽ നടൻ ഹൃതിക്റോഷൻ പോലും താൻ തെന്നിന്ത്യകാരി ആണെന്ന് തന്നെയായിരുന്നു കരുതിയിരുന്നത് എന്ന് പൂജ പറയുന്നു.
ജനിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ഹൃതിക്റോഷൻ ഒപ്പമുള്ള ലുക്ക് ടെസ്റ്റ് നടത്തിയത് ഞാനോർക്കുന്നു. ഞാൻ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ ആണോ… എത്ര മണിക്കാണ് ഫ്ലൈറ്റ് എന്ന് ആയിരുന്നു ഹൃതിക്റോഷൻ ചോദിച്ചത്. ഞാൻ അത്ഭുതത്തോടെ നോക്കിയപ്പോൾ നീ വീട്ടിലേക്ക് പോവുകയല്ലേ എന്ന് ചോദിച്ചു. ഞാൻ ബാന്ദ്രയിലേക്ക് പോകുന്ന കാര്യമാണ് പറഞ്ഞത് എന്ന് മറുപടി നൽകി.
അതുകേട്ടതും ഹൃതിക് റോഷൻ ഞെട്ടി പോയി എന്നാണ് സംഭവത്തെപ്പറ്റി പൂജ വ്യക്തമാക്കിയത്.അതേസമയം താൻ കുട്ടിയായിരിക്കുമ്പോൾ തന്നെ ഹൃത്വിക്കിന്റെ വലിയ ആരാധനയായിരുന്നു എന്നാണ് പൂജ പറയുന്നത്. നടിയായി മാറിയ ശേഷം ഋതിക്റോഷന് നായികയായി ബോളിവുഡിൽ എത്തുകയായിരുന്നു പൂജ. വൻ വിജയമായി മാറിയ കോയി മിൽ ഗയ എന്ന സിനിമയുടെ പ്രീമിയർ കാണാൻ പോയതിനെ കുറിച്ച് ഒരിക്കൽ താരം മനസ്സ് തുറന്നിരുന്നു.
തമിഴിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. മുഖംമൂടി ആയിരുന്നു ആദ്യ സിനിമ. പിന്നാലെ പൂജ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. പൂജയുടെ ആദ്യത്തെ ഹിന്ദി ചിത്രമായ മോഹൻജദാരോ പരാജയമായിരുന്നു. എന്നാൽ ഹൃത്വിക്കിന്റെയും പൂജയുടെയും കെമിസ്ട്രി കയ്യടി നേടുകയും ചെയ്തിരുന്നു.
ചിത്രം പരാജയപ്പെട്ടതോടെ പൂജ വീണ്ടും തെലുങ്കിൽ തന്നെ സജീവമായി മാറുകയായിരുന്നു. ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ യാതൊരു മടിയുമില്ലാത്ത ആളു കൂടിയാണ് പൂജ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ ഒരു ചിത്രത്തിനു താഴെ ആരാധകൻ നൽകിയ കമൻറ് ആണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വസ്ത്രമിടാത്ത നിങ്ങളുടെ ചിത്രം അയയ്ക്കാമോ എന്നാണ് ഒരാൾ പൂജയോട് ചോദിച്ചത്.അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഇത്തരത്തിൽ ഒരു മറുപടിയ്ക്ക് കൈയടിയും ഒരു ഭാഗത്തുനിന്ന് വലിയ തോതിൽ ഉയരുന്നുണ്ട്.