in

കളയിലെ ആ ചൂടൻ രംഗങ്ങളെ കുറിച്ച് എന്റെ അച്ഛനും അമ്മയും പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുമായി നടി ദിവ്യ പിള്ള

ഭഗത് ഫാസിൽ നായകനായെത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദിവ്യ പിള്ള. അതിനുശേഷം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, മാസ്റ്റർപീസ്, എടക്കാട് ബെറ്റാലിയൻ, ജിമ്മി വീടിൻറെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ മെന്ററായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. എടക്കാട് ബെറ്റാലിയൻ എന്ന ചിത്രത്തിൽ ടോവിനോയുടെ സഹോദരിയായി പ്രത്യക്ഷപ്പെട്ട താരം കള എന്ന ചിത്രത്തിൽ ടോവിനോയുടെ ഭാര്യയുടെ വേഷമാണ് കൈകാര്യം ചെയ്തത്.

വലിപ്പച്ചെറുപ്പമില്ലാതെ കഥാപാത്രത്തെ സ്വീകരിക്കുന്ന ആളാണ് ദിവ്യ പിള്ള.ഊഴം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ സിനിമയെ കുറിച്ച് തനിക്ക് ആഴത്തിൽ മനസ്സിലായി എന്ന് ഒരിക്കൽ താരം വ്യക്തമാക്കുകയുണ്ടായി. മാസ്റ്റർപീസിലെ പോലീസ് കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം വ്യക്തമാക്കുകയും ഉണ്ടായിട്ടുണ്ട്.

ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി പ്രത്യക്ഷപ്പെട്ട താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ താരം മുൻപന്തിയിൽ തന്നെയാണ്. വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി പകർത്തിയ താരത്തിൻറെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ വൈറലായി മാറിയിരുന്നു.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് പലരും താരം യഥാർത്ഥത്തിൽ വിവാഹിതയായി എന്ന് തെറ്റിദ്ധരിക്കുകയും നിരവധി കമൻറുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് ടോവിനോയുടെ നായികയായെത്തിയ കള തന്നെയാണ്. ചിത്രത്തിൽ നായകനൊപ്പം ഉള്ള ഇന്റിമേറ്റ് രംഗങ്ങൾ പലതും ചിത്രീകരിക്കേണ്ടി വന്നതിനെ പറ്റി താരത്തിന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇതിനൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ പിള്ള. ഇത്തരത്തിൽ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി കേട്ടപ്പോൾ എനിക്ക് ആദ്യം ഭയങ്കര സംശയം ആയിരുന്നു എന്നും എന്നാൽ എല്ലാ ഇമോഷൻസ് അഭിനയിച്ച് ഫലിപ്പിക്കാൻ അഭിനേതാവിന് കഴിയണമെന്ന് സംവിധായകനായ രോഹിത് ബോധ്യപ്പെടുത്തി തന്നു. അതോടെയാണ് ആ കഥാപാത്രവും രംഗങ്ങളും ചെയ്യുവാൻ തനിക്ക് ആത്മവിശ്വാസം കൂടിയതെന്ന് താരം വ്യക്തമാക്കുകയുണ്ടായി.

ലവ് മേക്കിങ് സീൻസിനെ പറ്റി പറഞ്ഞപ്പോൾ നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള രംഗങ്ങളെ പറ്റി താൻ ആദ്യം സംസാരിച്ചത് മാതാപിതാക്കളോട് ആയിരുന്നു എന്നും അച്ഛൻ സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ ആയതുകൊണ്ട് തന്നെ തനിക്ക് പൂർണ്ണ പിന്തുണയായി അച്ഛൻ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് ദിവ്യ പിള്ള പറയുന്നു.

നീയെത്ര ഹോളിവുഡ് സിനിമകൾ കാണുന്നതാണ് എത്ര സ്വാഭാവികമായി ആണ് അവർ അഭിനയിക്കുന്നത് എന്നാണ് അച്ഛൻ ചോദിച്ചത്. അതേസമയം നിനക്ക് വിശ്വാസമുണ്ടെങ്കിൽ പെയ്തോ എന്ന് പറയുകയാണ് അമ്മ ചെയ്തതും ഇതൊന്നും ഇപ്പോൾ ഒരു പ്രശ്നമേ അല്ല എന്നും നീ സിനിമകൾ ചെയ്യുന്നത് മലയാളത്തിൽ മാത്രമല്ലല്ലോ മറ്റേതൊരു ഭാഷയെയും പോലെ അഭിനയത്രി എന്ന നിലയിൽ ഇത്തരം രംഗങ്ങളും ചെയ്യേണ്ടി വരും അത് സ്വാഭാവികമായി അങ്ങു ചെയ്താൽ മതിയെന്ന പൂർണപിന്തുണയുമായി തനിക്കു പിന്നിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.

Written by Editor 1

അമ്മ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ ചിന്നുവിനെ ഓർമയില്ലേ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!

വസ്ത്രമിടാത്ത ഫോട്ടോ അയക്കുമോ എന്ന് ആരാധകൻ.. ഉടനെ തന്നെ പോസ്റ്റ്‌ ചെയ്ത് ബീസ്റ്റ് താരം പൂജ ഹെഗ്‌ഡെ..!