കൈരളി ടിവിയിൽ അവതാരികയായി കരിയർ ആരംഭിച്ച താരമാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ നായകൻ ജയറാമായിരുന്നു. മികച്ച വിജയം നേടിയ ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതിനെതുടർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരൻ, കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
മലയാള ചിത്രങ്ങൾക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായി ഇടപെടുവാൻ സാധിച്ച താരത്തിന്റെ ചന്ദ്രമുഖീ, ഗജിനി, ബില്ല, യാരടി നീ മോഹിനി, ഇരുമുഖൻ അയ്യാ തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 2011 ഓഗസ്റ്റ് ഏഴിന് ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. തമിഴ് ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര. രണ്ടുമൂന്നു വർഷമായി തമിഴ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാവിഷയമാണ് വിഘ്‌നേശ് ശിവൻ, നയൻതാര പ്രണയം. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ഈ പ്രണയകഥ പുറത്തുവന്നത്.
വിഘ്നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയൻതാര.ഇരുവരും പ്രണയ ഗോസിപ്പുകൾ ആദ്യം നിരസിച്ചെങ്കിലും പിന്നീട് അത് ശരിയാകും വിധത്തിലുള്ള ചിത്രങ്ങൾ ലൊക്കേഷനിൽ നിന്ന് പുറത്ത് വരികയായിരുന്നു. തന്നെക്കാൾ രണ്ടു വയസ്സ് പ്രായം കുറഞ്ഞ വിഘ്നേശ്മായുള്ള നയൻതാരയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ദേശീയ മാധ്യമങ്ങൾ പോലും ഉറ്റുനോക്കിയ വിവാഹമായിരുന്നു ഇരുവരുടേയും. ചെന്നൈയ്ക്കു സമീപം മഹാബലിപുരത്ത് ഉള്ള റിസോർട്ടിൽ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകൾ ആയിരുന്നു നയൻതാര, വിഘ്നേശ് ശിവൻ വിവാഹം.
ഷാരൂഖാൻ, രജനീകാന്ത് അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. മലയാളത്തിൽ നയൻതാരയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. സൂപ്പർ ഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജിത്തുജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥി വേഷത്തിലും നയൻതാര എത്തുകയുണ്ടായി. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേശ്വരനും വിവാഹിതരായത്. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.അതിഥികൾക്ക് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വധുവിന്റെയും വരന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കുകയും ചെയ്തിരുന്നു.മേഹന്ദി ചടങ്ങ് ജൂൺ എട്ടിന് രാത്രിയായിരുന്നു. എന്നാൽ ഇതിൻറെ ചിത്രങ്ങളോ വീഡിയോകൾ കാണാൻ അല്പം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയും ഒക്കെ നായികയായി അഭിനയിച്ചു എങ്കിലും ദിലീപ് മാത്രം വിവാഹത്തിൽ പങ്കെടുത്തത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.