in ,

‘നടി ദിവ്യപ്രഭ കൈയിൽ അടിച്ചിരിക്കുന്ന ടാറ്റൂവിന്റെ പിന്നിലുള്ള രഹസ്യം അറിയുമോ..’ – ഫോട്ടോസ് വൈറൽ

2013 പുറത്തിറങ്ങിയ കമലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നടൻ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ദിവ്യപ്രഭ. അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശ അടക്കം നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ നായിക കഥാപാത്രങ്ങൾ അല്ലെങ്കിൽ പോലും എന്നും സിനിമാപ്രേമികൾ ഓർത്തിരിക്കുന്ന, നായികാ കഥാപാത്രങ്ങളുടെതിനേക്കാൾ തുല്യമായ കഥാപാത്രങ്ങളാണ് താരം കൈകാര്യം ചെയ്തിട്ടുള്ളവയിലധികവും. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പഴയ സിനിമകളിൽ ഉർവ്വശിയും മഞ്ജുവാര്യരും ഒക്കെ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ടെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ദിവ്യ പറയുന്നത്.

നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച താരത്തിന് വിജയ് സേതുപതിയ്ക്ക് ഒപ്പം അഭിനയിക്കണം എന്ന ആഗ്രഹവും പറഞ്ഞു കഴിഞ്ഞു. സീരിയൽ രംഗത്തും താരം സജീവസാന്നിധ്യമാണ്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്ന സംഭവത്തിൽ 14 സെക്കൻഡ് നിയമം നടപ്പിലാക്കണമെന്ന് ആവശ്യമുന്നയിച്ച് ഒരിക്കൽ ദിവ്യ രംഗത്തെത്തിയിരുന്നു.

14 സെക്കൻഡ് നിയമത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ കളിയാക്കുകയും ട്രോളുകളും ചെയ്തവർക്ക് ഇത്തരത്തിൽ അനുഭവം വരുമ്പോൾ ഇക്കാര്യം മനസ്സിലാകും എന്ന് താരം പറഞ്ഞിരുന്നു.

ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് 2015 മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ പുരസ്കാരം നേടിയ നടി കൂടിയാണ് ദിവ്യ. പിന്നീട് പൂർണമായും സിനിമയിലേക്ക് താരം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.ചില ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യം അറിയിക്കുവാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

2022 ന്യൂ ഇയർ ആഘോഷത്തിന്റെ വീഡിയോ താരം പങ്കുവെച്ചത് വളരെയധികം ചർച്ചകൾക്ക് വിധേയമായിരുന്നു. നോർത്ത് ഇന്ത്യയിലെ ഒരു ബാറിൽ നിന്ന് ഉള്ള വീഡിയോ ആണ് ദിവ്യ പങ്കുവെച്ചത്. വീഡിയോയെക്കാൾ അതിന് നൽകിയ ക്യാപ്ഷൻ ആണ് പലരെയും അന്ന് ആകർഷിച്ചത്.

വീഡിയോയ്ക്ക് താഴെ നിരവധി സെലിബ്രിറ്റികൾ ക്യാപ്ഷൻ സൂപ്പറായി എന്ന കമൻറ്മായി എത്തിയിരുന്നു.പ്രശസ്ത നടി ബാറിൽ ചെയ്തത് എന്താണെന്ന് കണ്ടാൽ ഞെട്ടും എന്ന ക്യാപ്ഷൻ നിരോധിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യ വീഡിയോ പങ്കുവെച്ചത്. സയനോര,എസ്തർ അനിൽ, സാധിക വേണുഗോപാൽ തുടങ്ങിയ നിരവധി പേർ ക്യാപ്ഷനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ താരം ഏറ്റവുമൊടുവിലായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനുമുമ്പും നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികവും ഗ്ലാമറുള്ള ചിത്രങ്ങളാണ് താരം തൻറെ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കുന്നത്.

ഇപ്പോൾ ഏറ്റവും പുതിയ ചിത്രത്തിലെ ദിവ്യപ്രഭയുടെ കൈയിലെ ടാറ്റു ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. വലതു കൈയിൽ ആണ് താരം ടാറ്റു പതിപ്പിച്ചിരിക്കുന്നത്. ട്രൈസ്കെൽ എന്ന സിംബലാണ് ദിവ്യപ്രഭ കയ്യിൽ കുത്തിയിരിക്കുന്നത്. ആത്മീയതയുടെ പഴയ ഒരു പ്രതീകമാണ് ഇത്.

ട്രൈ,സ്കെലോസ് എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉടലെടുത്ത ഈ വാക്ക് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ 3 കാലുകൾ എന്ന അർത്ഥം ലഭിക്കുന്നു. ഐറിഷ് സംസ്കാരത്തിന് പുരാതന ഉത്ഭവത്തിൽ ട്രിപ്പിൾ സ്പൈറൽ ഒരു പ്രധാന ആത്മീയ അടയാളമായി പറയപ്പെടുന്നു.

Written by Editor 1

അമ്പോ ഗ്ലാമർ ലുക്കിൽ ആരാധകരെ കയ്യിലെടുത്ത് മീനാക്ഷി രവീന്ദ്രൻ

മമ്മൂട്ടി, മോഹൻലാൽ മുതൽ ജയറാമിൻ്റെ വരെ നായിക ആയിട്ടുണ്ട് നയൻതാര, എന്നിട്ടും ദിലീപേട്ടനെ മാത്രം വിവാഹത്തിന് ക്ഷണിച്ചത് എന്നറിയുമോ? അതിനു പിന്നിൽ വലിയ ഒരു കഥയുണ്ട്…!