മലയാളികളെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് ദിലീപ് കാവ്യാ മാധവനെ സ്വന്തമാക്കിയത്.. ഇടയ്ക്കിടെ ഗോസിപ്പുകൾ സ്വയം പരത്തുമ്പോഴും ആരും മനസ്സുകൊണ്ട് അങ്ങനെ ഒരു വാർത്ത കേൾക്കാൻ തയ്യാറെടുത്തിരുന്നില്ല എന്നതാണ് വാസ്തവം.വിവാഹം പോലും ആരും അറിഞ്ഞില്ല. മുഹൂർത്തത്തിന് തൊട്ടുമുൻപായാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന വിവരം പരസ്യമാക്കിയത്. പ്രിയപ്പെട്ടവരല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല.
മകളാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചതെന്നും അവൾക്കും അറിയാവുന്ന ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ആഗ്രഹിച്ച കാര്യമാണെന്ന് ആരാധകർ പറഞ്ഞപ്പോൾ രൂക്ഷ വിമർശനങ്ങളായിരുന്നു ഒരു വിഭാഗം ഉയർത്തിയിരുന്നത്. മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാൻ മഞ്ജുവിനോ മഞ്ജുവിനെ മനസിലാക്കാൻ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല.
വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാൾക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി വാക്കുകൾ.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. വെറും സ്മാർട്ട് എന്നല്ല ”കാവ്യമാധവനെ പറയേണ്ടത്. വക്ര ബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടു നില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്.
ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.” ഭാഗ്യലക്ഷ്മി പറയുന്നു.കേസിലെ സാക്ഷിയായതിനാൽ വീട്ടിലെത്തി ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു താരം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. ആലുവയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ എനിക്ക് അറിയില്ലെന്ന് പറഞ്ഞ് ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചിരുന്നു. കാവ്യ മാധവന് എല്ലാ സംഭവങ്ങളെക്കുറിച്ചും അറിയാം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്.
കാവ്യയും ദിലീപും തമ്മിലുള്ള ബന്ധവും പിന്നീടങ്ങോട്ടുള്ള തുറന്ന് പറച്ചിലുകളുമാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമായത്. പൾസർ സുനി ലക്ഷ്യയിലേക്ക് പോയതും കിട്ടിയോ എന്ന തരത്തിൽ കാവ്യ ചോദിക്കുന്നതിന്റെ വോയ്സ് ക്ലിപും പുറത്തു വന്നതാണ്. വക്രബുദ്ധിയുള്ള ആളാണ് കാവ്യയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി ആരോപിച്ചത്.ദിലീപ് മഞ്ജു വിഷയത്തിൽ ഇവരുമായി ഒരുപാട് അടുത്തു നിൽക്കാൻ കഴിഞ്ഞിട്ടുള്ള ആൾ എന്ന നിലയിൽ ഭാഗ്യലക്ഷ്മി ഇതിനോടകം നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ നൽകിയിട്ടുണ്ട്…