സീരിയല്‍ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഉമ നായര്‍. വാനമ്പാടി’ എന്ന പരമ്പരിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ വല്യമ്മ എന്ന ശക്തമായ കഥാപാത്രത്തെ ഉമ കൈകാര്യം ചെയ്യുന്ന രീതി വലിയ പ്രശംസനിയമാണ്. സീരിയല്‍ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തന്റെ കഥാപാത്രമായ നിര്‍മ്മലേട്ടത്തിയെ പിടിച്ചു നിര്‍ത്താന്‍ ഉമയ്ക്ക് സാധിച്ചിട്ടുണ്ട്. പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയില്‍ തുടങ്ങിയ സീരിയലുകളിലും താരം മികച്ച വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുമായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഉമയുടെ പുതിയ വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
എട്ടാം വയസില്‍ അച്ഛന്‍ പ്രൊഡ്യൂസ് ചെയ്ത ഷോട്ട് ഫിലിമിലൂടെയാണ് ഉമ അഭിനയജീവിതം ആരംഭിക്കുന്നത്. സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ താരം ഇപ്പോള്‍ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത കാലത്തിനിടയില്‍ ഇത്രത്തോളം സ്വീകാര്യത കിട്ടിയ മറ്റൊരു സീരിയല്‍ താരവും ഇല്ലെന്ന് കുടുംബ പ്രേക്ഷകരും ആണയിടുന്നു. വാനമ്പാടിലോ ഇന്ദുലേഖയിലോ കണ്ട ഉമയെ അല്ല പക്ഷെ കളിവീടില്‍ കാണുന്നത്. മകനേയും മരുമകളേയും ഒരുപോലെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന ഒരു അമ്മയാണ് മലയാളിയുടെ പ്രിയപ്പെട്ട മാധുരി.
എന്നാല്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ശബ്ദമുയര്‍ത്തേണ്ടിടത്ത് അങ്ങനെ ചെയ്യുന്ന ഒരു ന്യൂജെന്‍ അമ്മ കൂടിയാണ്. കുടുംബപ്രേക്ഷകര്‍ മാത്രമല്ല യൂത്തിനിടയിലും ഉമയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിത ഉമയെ കുറിച്ചുള്ള പ്രേക്ഷകര്‍ക്ക് അറിയാത്ത വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് നടന്‍ മോഹനന്‍ അയിരൂര്‍. ഉമ എന്ന താരം സത്യത്തില്‍ കാണുന്നത് പോലെയല്ല ഒരു വലിയ സംഭവമാണെന്നാണ് നടന്‍ പറയുന്നത്. സ്വാസിക അവതാരിപ്പിക്കുന്ന റെഡ്കാര്‍പെറ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഇരുവരും അതിഥിയായി എത്തിയ എപ്പിസോഡില്‍ അഭിനയം മാത്രമല്ല ബിസിനസ് വുമണും പ്രൊഡ്യൂസറും കൂടിയാണ് ഉമ എന്ന് മോഹനന്‍ പറയുന്നു. ഉമ നായര്‍ ഒരു ആര്‍ട്ടിസ്റ്റ് മാത്രമല്ല. സ്വന്തമായിട്ടൊരു ഇവന്റ് മനേജ്‌മെന്റ് കമ്പനി കൂടി ഇന്ന് നടത്തുന്നുണ്ട്. കൂടാതെ സിനിമ നിര്‍മ്മാണ മേഖലയിലും അവര്‍ ഇപ്പോള്‍ ചുവട് വെച്ചിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തി.അടുത്തുതന്നെ ഒരു സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഉമ എന്നും മോഹനന്‍ പറയുന്നു. ഇനിയും കുറെ സ്വപ്ന പ്രൊജക്ടുകള്‍ ഉമയുടെ മനസ്സിലുണ്ട്. എന്നാല്‍ തനിക്ക് ഇപ്പോള്‍ അത് പറയാന്‍ അനുവാദമില്ലെന്നും നടന്‍ വ്യക്തമാക്കി.
വെളിപ്പെടുത്തലുകള്‍ക്ക് എല്ലാം നിറഞ്ഞ പുഞ്ചിരി ആയിരുന്നു ഉമയുടെ മറുപടി. ആകാംഷയോടെ ആണ് അവതാരിക ഈ വെളിപ്പെടുത്തലുകള്‍ കേട്ടിരുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ഉമ അഭിമുഖത്തില്‍ മനസ്സ് തുറന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്’; ഉമ നായര്‍ പറഞ്ഞു.