ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ താരമായി മാറിയ ആളാണ് ബഷീര്‍ ബഷി. ഷോയില്‍ വെച്ച് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ തുറന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അദ്ദേഹം. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീര്‍ ബഷിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ബഷീറിന്റെ രണ്ട് ഭാര്യമാരും സജീവമാണ്. സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മൂന്നു പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. സുഹാനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തന്റെ യഥാര്‍ഥ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയതാണ് സുഹനയുടെ വീഡിയോ വൈറലാകാന്‍ കാരണം. ജോസ്വിന്‍ സോണി എന്നാണ് തന്റെ പേരെന്നാണ് സുഹാന പറഞ്ഞത്. സ്‌കൂള്‍ മുതല്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കോളജ് കാലഘട്ടത്തിലാണ് ബഷീര്‍ ബഷിയെ വിവാഹം കഴിക്കുന്നതെന്നും സുഹാന പറയുന്നു. 11 വര്‍ഷത്തെ വിവാഹബന്ധവും 15 വര്‍ഷത്തെ പ്രണയബന്ധവുമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്ന് സുഹാന വീഡിയോയില്‍ വ്യക്തമാക്കുന്നു.
‘ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് വളര്‍ച്ച ആളാണ് ഞാന്‍. എനിക്ക് അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്റെ മകള്‍ക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ അമ്മ മരിച്ചു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറയുന്നത്, പ്രേമിച്ച ആളെ തന്നെ വിവാഹം ചെയ്യാന്‍ സാധിച്ചു എന്നതാണ്.’- സുഹാന പറയുന്നു.
നേരത്തെ ജീവിതം ഏറെ സന്തോഷകരമായി പോകുന്നത് ഈ ലേഡി ഉള്ളതുകൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് ബഷീര്‍ ബഷിയുടെ മറ്റൊരു ഭാര്യ മഷൂറ രംഗത്തെത്തിയിരുന്നു. സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പര്‍ ജോഡി നമ്പര്‍ വണ്ണിലെ മത്സരാര്‍ഥികളായും മഷൂറയും ബഷീര്‍ ബഷിയും എത്തിയിരുന്നു. കൂടാതെ കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെ ബഷീര്‍ ബഷിയുടെ കുടുംബം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇവരുടെ കുടുംബത്തിലെ കുഞ്ഞു താരം സൈഗു വരെ യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയയിലും ഇതിനോടകം താരമായി കഴിഞ്ഞു.
അടുത്തിടെ മഷൂറയുടെ പിറന്നാള്‍ കുടുംബം ഒന്നടങ്കം ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. മഷൂറക്ക് സര്‍പ്രൈസ് ആയി പാര്‍ട്ടി നല്‍കുന്ന വീഡിയോ ആണ് വൈറലായത്. മാത്രമല്ല കേക്ക് മുറിച്ചപ്പോള്‍ അത് ആദ്യമേ പകുത്തു നല്‍കികൊണ്ട് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. ‘ എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിനു കാരണമായ ലേഡിയാണ് സുഹാന, അപ്പോള്‍ അത് ആദ്യം കൊടുക്കേണ്ടതും അവര്‍ക്കാണ്’, എന്നും മഷൂറ പറയുന്നു.
അതേസമയം താന്‍ രണ്ടാമത്തെ വിവാഹം കഴിക്കുമ്പോള്‍ സുഹാനയോട് പറഞ്ഞതിങ്ങനെയായിരുന്നുവെന്ന് ബഷീര്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ‘എനിക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോള്‍ ഞാനത് ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയ്ക്കും ഉണ്ടാവുന്ന വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു.
അപ്പോള്‍ ഞാനവളോട് ചോദിച്ചു, ‘നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?’ പതുക്കെ അവള്‍ക്ക് മനസ്സിലായി. ഞാന്‍ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്‌നേഹത്തില്‍ ഒരു കുറവു പോലും ഞാന്‍ കാണിച്ചിട്ടില്ല.?അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു,”