ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ബാലന്റെയും ദേവിയുടെയും സഹോദരന്മാരും സഹോദരിമാരും എല്ലാം ഇന്ന് മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിചിതരും പ്രിയപ്പെട്ടവരും ആണ്. ഓരോ ദിവസം കൂടുന്തോറും കൂടുതൽ രസകരവും സങ്കീർണവുമായ മാറുകയാണ് സാന്ത്വനം കഥ. യുവാക്കളെ പോലും ആകർഷിക്കാൻ സാധിച്ചിട്ടുള്ള പരമ്പരകളിൽ ചുരുക്കം ചിലതിൽ മുൻപന്തിയിലാണ് സാന്ത്വനവും.
മലയാളികൾക്ക് പ്രിയങ്കരനായ മാറിയ സൂപ്പർഹിറ്റ് ജോടിയാണ് ശിവനും അഞ്ചുവും. തുടക്കത്തിൽ കീരിയും പാമ്പും ആയിരുന്ന ഇരുവരും ഇപ്പോൾ കട്ട പ്രണയത്തിലാണ്. ഇരുവരും ഒരുമിക്കുന്ന നാളുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.അഞ്ജുവിന്റെയും ശിവന്റെയും പ്രണയരംഗങ്ങൾ ആണ് ഷോയിൽ ഏറ്റവും ജനപ്രിയമായ ഘടകമായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പരമ്പരയിൽ ശിവനായി എത്തുന്നത് സജിനാണ്. ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലിലേക്ക് എത്തിയ ഗോപികയാണ് അഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്ന് ബാലേട്ടൻറെ മകൾ ആയി എത്തിയാണ് ഗോപികയും സഹോദരി കാർത്തികയും മലയാളികളുടെ സ്നേഹം നേടിയത്. ഇന്ന് മറ്റൊരു ബാലന്റെ സഹോദരന്റെ ഭാര്യ ആയി ഗോപിക വീണ്ടും മലയാളികളുടെ മനസ്സ് കവരുകയാണ്. ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചും തൻറെ വ്യക്തിജീവിതത്തെ കുറിച്ചുമെല്ലാം ഗോപിക മനസ്സ് തുറന്നിരിക്കുകയാണ്.
ശിവഞ്ജലിയെക്കുറിച്ച് ഫാൻസ് ഗ്രുപ്പുകളിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ എല്ലാം ശ്രദ്ധിക്കാറുണ്ട് എന്നാണ് ഗോപിക പറയുന്നത്. പുറത്തൊക്കെ വച്ച് കാണുമ്പോൾ അമ്മമാർ വന്ന് കെട്ടിപ്പിടിക്കുമെന്നും താരം പറയുന്നു. സാന്ത്വനത്തിൽ അഭിനയിക്കുന്നവർ എല്ലാം ഒരു കുടുംബം പോലെ തന്നെയാണെന്നാണ് ഗോപിക പറയുന്നത്.ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും വലിയ പിന്തുണ ആണ് നൽകുന്നതെന്നും താരം പറയുന്നു. അതേസമയംതന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ് തനിക്ക് ശബ്ദം നൽകുന്ന പാർവതി പ്രകാശിന് ആണെന്ന് ഗോപിക വ്യക്തമാക്കുന്നു.
പരമ്പരയിൽ ശിവനായി എത്തുന്ന സജിന്റെ പിന്തുണയെ കുറിച്ചും ഗോപിക പറയുന്നുണ്ട്. ചേട്ടൻറെ ജീവിതത്തിലെ ഭാര്യയായ ഷഫ്ന ചേച്ചിയും സൂപ്പർ ആണെന്നാണ് താരം പറയുന്നത്. പരമ്പരയുടെ ചിത്രീകരണം തുടങ്ങിയ അന്നാണ് സഹോദരി കീർത്തനയും താനും ഷഫ്നയെ കാണുന്നതെന്നും ഇപ്പോൾ തങ്ങൾ നാലുപേരും ഒരു ഗ്യാങ് ആണ് എന്ന് താരം പറയുന്നു. സജീനുമായി മിക്കപ്പോഴും സെറ്റിൽവച്ച് താൻ വഴക്ക് ഉണ്ടാക്കാറുണ്ട് എന്നും അത്തരം വഴക്കുകൾ സോൾവ് ചെയ്യാൻ വരുന്നത് ഷഫ്ന ആണെന്നുമാണ് ഗോപിക പറയുന്നത്.
ഇടയ്ക്കൊക്കെ തങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കയറി ചൊറിയാറ് ഉണ്ടെന്നാണ് ഗോപിക പറയുന്നത്. എന്നാൽ ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് സജിനെ മിസ്സ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു മിസ്സിംഗ് അനുഭവപ്പെടാറില്ല എന്നും ഷൂട്ടിംഗ് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാമല്ലോ എന്ന സന്തോഷമാണ് മനസ്സ് നിറയെ എന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല ഷോട്ട് തുടങ്ങുന്നതിനുമുമ്പേ വരെ സെറ്റിൽ എല്ലാവരും തമ്മിൽ കളിയും ചിരിയും ആയിരിക്കുമെന്നും അതൊക്കെ വളരെയധികം സന്തോഷവും ഓർമ്മകളും നൽകുന്ന കാര്യങ്ങളാണെന്നും ഗോപിക വ്യക്തമാക്കുന്നു.