ഇന്ന് സാധാരണക്കാർപോലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു ചെറിയ കാര്യം ചെയ്തും ആളുകളുടെ പ്രീതി പിടിച്ചുപറ്റാൻ സാധിച്ചു കഴിഞ്ഞാൽ അവരെ സെലിബ്രിറ്റികളായി അംഗീകരിക്കുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ സിനിമ-സീരിയൽ മേഖലയിൽ നിലനിൽക്കുന്ന പല പ്രമുഖ താരങ്ങളും അറിയപ്പെടുന്നുണ്ടെങ്കിലും ഇവർക്കാർക്കും എത്തിപ്പെടാൻ സാധിക്കാത്ത അത്ര ഉയരത്തിൽ ആരാധക പിന്തുണയുള്ള ചില താരങ്ങൾ കൂടിയുണ്ട്.
സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ആപ്ലിക്കേഷനുകളിലൂടെ തിളങ്ങിനിൽക്കുന്ന ഇവർ തങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് മുൻപിൽ എങ്ങനെയും ഏതുവിധേനയും പ്രകടിപ്പിക്കുവാൻ ഒരുക്കമാണ് എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ സംഭാവനചെയ്ത ആപ്ലിക്കേഷൻ ടിക് ടോക് ആണെന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് കലാകാരന്മാർ നമ്മുടെ സമൂഹത്തിലുണ്ട്.
ഇത്തരത്തിലൊരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ചതോടെ ഇവർ ഒന്നാകെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട്കളിലൂടെയും റീൽസ്കളിലൂടെയും തങ്ങളുടെ സെലിബ്രിറ്റി സ്ഥാനം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അധികം പേരും ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ ചെയ്യുന്ന തിരക്കിലാണ്. മില്യൻ കണക്കിന് കാണികളെ ലഭിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം ഡീറ്റെയിൽസ് നമുക്ക് കാണുവാൻ സാധിക്കും.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരങ്ങളാണ് ചിങ്കിയും മിങ്കിയും. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന ഇരട്ട സഹോദരികൾ ഇവർ ആയിരിക്കാനാണ് സാധ്യത. ഇവരുടെ സ്ക്രീൻ പ്രസൻസ്, സ്റ്റൈലിസ്റ്റ്, മോഡലിംഗും ഒക്കെ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ്. ലിപ് സിങ്കിങ് വീഡിയോസ് ആണ് ഇവർ ഏറ്റവും കൂടുതൽ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുള്ളത്. എന്ത് കാര്യവും ഒരുമിച്ച് തനിമയോടെ ചെയ്യുന്ന ഇവരുടെ കഴിവ് അപാരമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ടൈമിംഗ് വളരെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ചയാണ് സ്റ്റേജ് പ്രോഗ്രാമുകളിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഒരേ പോലെ വസ്ത്രം ധരിച്ച് ഒരേ പോലെ ഇന്ന് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുവാനും ബിക്കിനി ഫോട്ടോ ഷൂട്ട് അടക്കം നടത്തി ജന ശ്രദ്ധ പിടിച്ചു പറ്റുവാൻ ഈ താരങ്ങൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല ഇവരുടെ വീഡിയോകൾ എന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രശസ്തരായവരുടെ യഥാർത്ഥ പേര് സുരഭി മെഹ്റ, സമൃദ്ധി മെഹ്റ എന്നാണ്. ഒരുപാട് ഫാഷൻ മോഡൽ ഫോട്ടോഷൂട്ടിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോയിലൂടെ ഇവർ കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കോമഡി രംഗങ്ങൾ സ്റ്റേജിൽ വളരെ മനോഹരമായി അവതരിപ്പിക്കുന്നതിലും ഇവർ മുൻപന്തിയിൽ തന്നെയാണ്. ഇപ്പോൾ ഈ ഇരട്ട സുന്ദരിമാരുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.