ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തെന്നിന്ത്യ ഒട്ടാകെ തരംഗം തീർത്ത നടിയാണ് മുക്ത. അഭിനേത്രി എന്നതിനുപരി, മികച്ച ഒരു നർത്തകിയായും പേരുകേട്ട ഇവർ, മോഡൽ ക്ലാസിക്കൽ നർത്തകി മേക് പാർട്ടി സ്റ്റൈൽസ് എന്നീ നിലകളിലെല്ലാം വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന വേളയിൽ ബാല താരമായാണ് മുക്ത തൻറെ തൻ്റെ കരിയർ ആരംഭിക്കുന്നത്.
പിന്നീട് സ്വരം എന്ന പരിപാടിയിലൂടെയും അമൃത ടിവിയുടെ ടെലിവിഷൻ സീരിയലുകളിലൂടെയും മുക്ത ജനങ്ങൾക്ക് പ്രിയങ്കരിയായി. ഇതിനു ശേഷമാണ് താരം ചലച്ചിത്ര മേഖലയിലേക്ക് ചുവടു മാറുന്നത്. 2005 റിലീസ് ആയ ഒറ്റനാണയം എന്ന സിനിമയിൽ സഹ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ബിഗ് സ്ക്രീനിൽ തന്റെ അരങ്ങേറ്റം കുറിച്ചു. എന്നാൽ സിനിമയിൽ താരം ശ്രദ്ധിക്കപ്പെട്ടത് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അതായത് 2005 പുറത്തിറങ്ങിയ ലാൽജോസ് ചിത്രമായ അച്ഛനുറങ്ങാത്ത വീട്ടിൽ ചെയ്ത പ്രധാന വേഷത്തിൽ ആയിരുന്നു.
ആ സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച നടി പിന്നീട് ഗീതാഞ്ജലി അഞ്ജലി എന്നിവർക്കൊപ്പം ഫോട്ടോ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. വിശാലിന് ഒപ്പം ചെയ്ത താമരഭരണി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് വിജയകരമായി കടന്ന് വരുന്നത്. പിന്നീട് നസ്രാണി ഗോൾ തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. പുതുമുഖങ്ങൾ സേവ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മുക്ത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
താരം കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത് 2013 റിലീസായ സന്തു സംവിധാനം ചെയ്ത ഡാർലിംഗ് എന്ന സിനിമയിലാണ്. തൻറെ മികച്ച അഭിനയത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മുക്ത, പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് തന്റെ കഥാപാത്രങ്ങളെ സമീപിച്ചത്. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് ഉയരാൻ താരത്തിന് സാധിച്ചു. പരിശീലനം സിദ്ധിച്ച ഒരു ശാസ്ത്രീയ നർത്തകി എന്നതും താരത്തിനെ അഭിനയ മേഖലയിലെ വളർച്ചയ്ക്ക് കാരണമായി.
ഇപ്പോൾ മുട്ട ചർച്ചയാകുന്നത് തൻറെ കരിയറിലെ ആദ്യ സമയങ്ങളിൽ ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞാണ്. സിനിമാ മേഖലയിൽ അന്ന് ഉന്നതിയിൽ നിൽക്കുന്ന ധാരാളം പേർക്ക് അന്ന് തന്നെ ഫോട്ടോകൾ അയച്ചുകൊടുത്തിരുന്നു എന്നും അത് തിരിച്ചു വരുമ്പോൾ അവർക്ക് തന്നെയും തന്നെ ഫോട്ടോയും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കിയിരുന്നു എന്നും താരം വ്യക്തമാക്കുന്നു. ഒരിക്കൽ ഓഡിഷൻ പോയത് വലുപ്പം തോന്നിക്കാൻ വേണ്ടി സാരിയുടുത്ത് ആയിരുന്നു എന്ന് എന്നാൽ ആ സിനിമയിലെ കഥാപാത്രം ഒരു സ്കൂൾ കുട്ടിയുടേത് ആയിരുന്നു എന്നും മുക്ത ഓർത്തെടുക്കുന്നു.
അങ്ങനെയൊക്കെ ആണെങ്കിലും ഒരുപാട് ദൂരം നിന്ന് വന്നതല്ലേ എന്ന് കരുതി അഭിനയിപ്പിച്ച് നോക്കി എന്ന് അതിൽ തന്നെ മികവക സെലക്ട് ചെയ്യപ്പെടുകയാണ് ഉണ്ടായത് എന്നതാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. എന്തായാലും താരത്തിന് ഈ അനുഭവം ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കുകയും ചെയ്യുകയാണ്.