മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തൻറെതായ സ്ഥാനം നേടിയത് നടിയാണ് ഐശ്വര്യലക്ഷ്മി. പഠനകാലത്തുതന്നെ മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞ താരം അവിചാരിതമായാണ് സിനിമയിലേക്ക് കടന്നു വന്നത്. പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠന തിരക്കുകൾ കാരണം അഭിനയിക്കാൻ കഴിയാതെ വരികയായിരുന്നു.
2004 മുതൽ മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ് സാൾട്ട് സ്റ്റുഡിയോ, വനിതാ, എഫ് ഡബ്ല്യു ഡി ലൈഫ് എന്നീ മാസികകളുടെ കവർപേജിൽ ഇടംനേടിയിരുന്നു. കരിക്കിനേത്ത് സിൽക്സ്,ലാ ബ്രെന്റ,എസ്വാ, അക്ഷയ ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചു. 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു. ഈ ചിത്രത്തിന് ശേഷം അഭിനയിച്ച മായാനദിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്നത്. ഇപ്പോൾ താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക് ഔട്ട് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സുഹൃത്ത് ലക്ഷ്മി വിശ്വനാദ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ക്യൂൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പൻ. ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഈ നടി റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലെ മത്സരാർത്ഥിയാണ്.
സാനിയയുടെ പേരിന് ഒപ്പം തന്നെ ആരാധകർ ചേർത്തു വായിച്ച ഒരു പേരായിരുന്നു സാനിയയുടെ മുൻകാമുകൻ നകുൽ തമ്പിയുടെയും. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. ഗ്ലാമറസ് ഫോട്ടോഷൂട്ടും നൃത്ത വീഡിയോയും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടിവന്നിരുന്നു താരത്തിന്. ആദ്യം മൗനം പാലിച്ചു എങ്കിലും പിന്നീട് വിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചു മറുപടി നൽകുകയായിരുന്നു.
സൈബർ ആക്രമണത്തെക്കുറിച്ച് താരം പറഞ്ഞ ചില വാക്കുകൾ അടുത്തിടെ വൈറലായി മാറിയിരുന്നു. തുടക്കത്തിൽ സോഷ്യൽ മീഡിയ ട്രോളുകൾ താനും ഒരുപാട് ഭയന്നിട്ട് ഉണ്ടെന്നും വീട്ടുകാർ നൽകിയ പിന്തുണയായിരുന്നു തൻറെ ധൈര്യം എന്ന് സാനിയ വ്യക്തമാക്കുന്നു. എന്ന് കരുതി ഒരിക്കലും സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ മാറിയിട്ടില്ല. വരുമ്പോഴുള്ള എൻറെ വസ്ത്രധാരണ രീതികൾ തന്നെയാണ് ഞാൻ ഇപ്പോഴും പിൻതുടരുന്നത്. ഞാൻ പൈസ കൊടുത്തു വാങ്ങുന്ന വസ്ത്രം എങ്ങനെ ധരിക്കണം എന്ന് എനിക്കറിയാം.
എന്റെ വീട്ടുകാർക്ക് അതിൽ ഒരു പ്രശ്നം ഇല്ലാത്തിടത്തോളം ഞാൻ പുറത്തുള്ളവർ പറയുന്നത് മൈൻഡ് ആകുകയില്ല. എൻറെ അമ്മ ആദ്യമേ എന്നോട് പറഞ്ഞ ഒരു കാര്യം നിനക്ക് എന്തെങ്കിലും മാറ്റങ്ങൾ മാറ്റങ്ങൾ വരുത്തണം എന്ന് തോന്നിയാൽ ഇപ്പോൾ മാറ്റണം, ഇപ്പോൾ തീരുമാനിക്കണം എന്നാണ്. സിനിമയിലേക്ക് കടന്നു കഴിഞ്ഞാൽ പലതരത്തിലുള്ള കമൻറുകൾ ഉണ്ടാകും. മറ്റുള്ളവർ പറയുന്നത് കേട്ട് മാറാൻ നിൽക്കരുതെന്നാണ്.തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന സാനിയയുടെ വർക്കൗട്ട് വീഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിൽ ട്രെൻഡിങ് ആണ്.